Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    വികാരവും രുചിയും നിയന്ത്രിക്കൽ

    മനുഷ്യൻ അഭിമുഖീകരിക്കേണ്ട ശക്തിയേറിയ പരീക്ഷകളിൽ ഒന്നാണു രുചി. മനസ്സും ശരീരവും തമ്മിൽ അത്ഭുതകരവും രഹസ്യവുമായ ബന്ധമുണ്ട്. അവ പരസ്പര ബന്ധത്തിൽ പ്രവർത്തിക്കുന്നു. ശക്തി പ്രാപിക്കാൻ സജീവയന്ത്രത്തിന്റെ എല്ലാ ഭാഗവും ശരിയായി പ്രവർത്തിച്ചു ശരീരത്തെ ആരോഗ്യാവസ്ഥയിൽ സൂക്ഷിക്കുകയെന്നതായിരിക്കണം ജീവിതത്തിലെ ഒന്നാമത്തെ പഠനം. ശരീരത്തെ അവഗണിക്കുകയെന്നതു മനസ്സിനെ അവഗണിക്കയത്രെ. ദൈവകുഞ്ഞുങ്ങൾക്കു രോഗശരീരവും മുരടിച്ച മനസ്സും ഉള്ളപ്പോൾ ദൈവം മഹത്വപ്പെടുന്നില്ല. ആരോഗ്യത്തെ ഹനിച്ചുകൊണ്ടു ചെയ്യുന്ന രുചിക്കനുസരണമായ ജീവിതം ഇന്ദ്രിയങ്ങളുടെ ദുഷ്ടമായ ദുർവിനിയോഗമത്രെ, വിവിധമായ അമിത കാര്യാദികളിൽ മുഴുകുന്നവർ, തീറ്റിയിലും കുടിയിലും ശരീരശക്തിയെ വ്യയം ചെയ്ത് ധാർമ്മികശക്തിയെ ബലഹീനമാക്കുന്നു. ശരീരനിയമ ലംഘനത്തിന്റെ ഫലം അവർ മനസ്സിലാക്കും. (3T 485 486)സആ 382.7

    പലരും അമിത ഭോജനത്താലും ജഡീകാഭിലാഷങ്ങളുടെ സംതൃപ്തിക്കായി യത്നിച്ചും ശാരീരികവും മാനസികവുമായ ശക്തി നശിപ്പിച്ച് വേല ചെയ്യുവാൻ കഴിവില്ലാത്തവരായിത്തീരുന്നു. മൃഗീയ വികാരങ്ങൾ ശക്തിപ്പെടുകയും ആത്മികവും സാന്മാർഗ്ഗികവുമായ പ്രകൃതി ബലഹീനമാകുകയും ചെയ്യുന്നു. വലിയ വെള്ള സിംഹാസനത്തിൻ മുമ്പാകെ നാം നില്ക്കുമ്പോൾ പലരുടെയും ജീവിതരേഖകൾ എന്തായിരിക്കും. ദൈവദത്തമായ ശക്തികളെ ദുർവ്വിനിയോഗപ്പെടുത്താതിരുന്നുവെങ്കിൽ അവർക്കു എന്തു ചെയ്യുവാൻ കഴിയുമായിരുന്നുവെന്നു കാണും. ദൈവം അവർക്കു നല്കിയ ശാരീരികവും മാനസികവുമായ ശക്തികളെ ദൈവത്തിനു പ്രതിഷ്ഠിച്ചിരുന്നുവെങ്കിൽ എന്തു ഉന്നതമായ ബുദ്ധിശക്തി പ്രാപിക്കാൻ കഴിയുമായിരുന്നുവെന്നു അവർക്കു ബോദ്ധ്യമാകും. അവരുടെ കഠിന സങ്കടത്തിൽ ഒന്നുകൂടെ പുതുതായി ജീവിക്കാൻ അവർ ആഗ്രഹിക്കും.സആ 383.1

    ഓരോ യഥാർത്ഥ ക്രിസ്ത്യാനിക്കും അവന്റെ അഭിലാഷങ്ങളുടെയും വികാരങ്ങളുടെയും മേൽ നിയന്ത്രണം ഉണ്ടായിരിക്കും. അഭിലാഷങ്ങളുടെ അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാതെ ഒരുവനു ക്രിസ്തുവിന്റെ ദാസനായിരിക്കാൻ സാദ്ധ്യമല്ല. അഭിലാഷവും വികാരങ്ങളുമാണു ഹൃദയത്തിൽ സത്യത്തെ പ്രവർത്തനരഹിതമാക്കുന്നത്. ഒരുവൻ രുചിക്കും വികാരങ്ങൾക്കും അടിമയായി അതിൽ ലയിക്കുമ്പോൾ, ഇതു തന്റെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സത്യത്തെ നിഷ്ഫലമാക്കിക്കളയുന്നു. ഒരുവൻ അഭിലാഷങ്ങളാലും ജഡീക വികാരങ്ങളാലും നിയന്ത്രിക്കപ്പെടുമ്പോൾ അവന്റെ ആത്മാവിനെയും ശരീരത്തെയും ശുദ്ധീകരിക്കാൻ സത്യത്തിന്റെ ആത്മാവിനും ശക്തിക്കും അസാദ്ധ്യമായിത്തീരുന്നു. (37569, 570)സആ 383.2

    ക്രിസ്തു മരുഭൂമിയിൽ സഹനശക്തിയോടെ ഉപവസിച്ചതു നമ്മെ സ്വയ ത്യാഗത്തിന്റെയും മിതത്വത്തിന്റെയും ആവശ്യകത പഠിപ്പിക്കുവാനായിരുന്നു. ഈ വേല ആരംഭിക്കേണ്ടതു നമ്മുടെ ഊണുമേശയിലാണ്. അതു ജീവിതത്തിന്റെ എല്ലാ തുറകളിലും പാലിക്കേണ്ടതുമാണ്. രക്ഷകൻ സ്വർഗ്ഗത്തിൽ നിന്നും ഈ ലോകത്തിലേക്കു വന്നതു മനുഷ്യന്റെ ബലഹീനതയിൽ സഹായിക്കാനാണ്. എല്ലാ കാര്യങ്ങളിലും വിജയി ആകുന്നതിനു, വികാരങ്ങളിലും അഭിരുചികളിലും വിജയിക്കുവാൻ ഉള്ള ശക്തി യേശു നല്കുന്നു. (3T488)സആ 383.3

    *****