Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    നമ്മുടെ വസ്തുവകകളും ദൈവവേലയുടെ പരിരക്ഷണവും

    ദൈവത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരും സമ്പത്തുള്ളവരുമായ ആളുകളോടു കർത്താവിന്റെ വേലയുടെ പരിരക്ഷണത്തിന്നായി അവരുടെ ദ്രവ്യം വ്യയം ചെയ്യേണ്ട കാലം ഇതുതന്നെ എന്നു പറവാൻ ഞാൻ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. നശിച്ചുപോകുന്ന ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി പാസ്റ്റർമാർ ചെയ്യുന്ന സ്വയത്യാഗപരമായ പ്രവർത്തനത്തിൽ അവരുടെ കരങ്ങളെ താങ്ങേണ്ട കാലവും ഇതുതന്നെ. നിങ്ങളുടെ സഹായത്താൽ രക്ഷിക്കപ്പെട്ട ആത്മാക്കളെ നിങ്ങൾ സ്വർഗ്ഗത്തിൽ വെച്ചു കാണുമ്പോൾ അവരിൽ നിങ്ങൾ ഒരു മഹത്തേറിയ പ്രതിഫലം കണ്ടെത്തുകയില്ലയോ?സആ 116.1

    ആരും തങ്ങളുടെ കാശു പിടിച്ചു വയ്ക്കരുത്. അധികം സ്വത്തുള്ളവർ സ്വർഗ്ഗത്തിൽ നശിച്ചുപോകാത്ത നിക്ഷേപം സ്വരൂപിക്കാൻ കഴിവുണ്ടെന്നോർത്തു സന്തോഷിക്കട്ടെ. നാം കർത്താവിന്റെ വേലയിൽ മുടക്കാതിരിക്കുന്ന പണം നശിച്ചുപോകും. അതിന്മേൽ സ്വർഗ്ഗീയ ബാങ്കിൽ യാതൊരു പലിശയും കൂടിവരുന്നതല്ല.സആ 116.2

    കർത്താവു ഇപ്പോൾ എല്ലായിടത്തുമുള്ള സെവന്ത് ഡേ അഡ്വന്റിസ്റ്റു കാരെ അവനായി പ്രതിഷ്ഠിപ്പാനും അവരവരുടെ പരിതസ്ഥിതികൾക്കൊത്തവണ്ണം കഴിവുള്ളിടത്തോളം അവന്റെ വേലയെ സഹായിപ്പാനും വിളിക്കുന്നു. ദാനധർമ്മങ്ങളും വഴിപാടുകളും അർപ്പിക്കുന്ന കാര്യം മുഖേന അവർ തന്റെ കരുണയാൽ അവർക്കു നല്കുന്ന അനുഗ്രഹങ്ങളുടെ അഭിനന്ദനവും നന്ദിയും (പകടിപ്പിക്കണമെന്നു അവൻ ആഗ്രഹിക്കുന്നു. 249T 131,132;സആ 116.3

    മഹോപദ്രവകാലത്തു നമ്മുടെ ഭൗമിക ആവശ്യങ്ങൾക്കുവേണ്ടി എന്തെങ്കിലും കരുതുന്നതു വേദവിരുദ്ധമാണെന്നു കർത്താവു എനിക്കു ആവർത്തിച്ചു കാണിച്ചുതന്നു. വിശുദ്ധന്മാർ ആ കാലത്തേക്കു ഭക്ഷണം ചരതിച്ചു വെക്കയോ നിലത്തിൽ കൃഷി ചെയ്തിരിക്കയോ ചെയ്താൽ വാൾ, ക്ഷാമം, മഹാമാരി എന്നിവ നടമാടുമ്പോൾ നിഷ്ടൂര കൈകളാൽ അതു അവരുടെ പക്കൽ നിന്നു എടുക്കപ്പെടുകയും അവർ അവരുടെ നിലങ്ങളെ കൊയ്യുകയും ചെയ്യും. അതു നാം പരിപൂർണ്ണമായി ദൈവത്തിൽ ആശ്രയി ക്കേണ്ട സമയമാണ്. അവൻ നമ്മെ പരിപാലിക്കും. ആ കാലത്ത് നമ്മുടെ അപ്പവും വെള്ളവും സുരക്ഷിതമായിരിക്കും. നമുക്കു വിശക്കുകയോ യാതൊന്നും കുറഞ്ഞുപോകയോ ചെയ്യുകയില്ല. കാരണം യഹോവ മരുഭൂമിയിൽ നമുക്കു മേശ ഒരുക്കുവാൻ പ്രാപ്തനാകുന്നു. ആവശ്യമെന്നു കാണുമ്പോൾ അവൻ നമ്മെ മലങ്കാക്കി അയച്ചു പണ്ടു ഏലിയാവിനെ പോഷിപ്പിച്ചതുപോലെ പോഷിപ്പിക്കും. അല്ലെങ്കിൽ അവൻ ഇസ്രായേൽ ജനങ്ങൾക്കു ആകാശത്തുനിന്നും മന്നാ വർഷിച്ചതുപോലെ മന്നാ വർഷിച്ചു നമ്മെ പോഷിപ്പിക്കും.സആ 116.4

    മഹോപദ്രവകാലത്തു വിശുദ്ധന്മാർക്കു വീടുകളും ഭൂമികളുംകൊണ്ടു ഉപകാരമുണ്ടാകയില്ല. അപ്പോൾ അവർ കോപാന്ധരായ ജനാവലിയുടെ മുമ്പിൽനിന്നു ഓടേണ്ടിവരും. ആ സമയത്തു ആ വസ്തുവകകളെഏതൽക്കാല സത്യത്തിന്റെ പ്രചാരത്തിനായി വിനിയോഗിക്കാൻ കഴികയില്ല. അതുകൊണ്ടു ആ കാലം വരുന്നതിനുമുമ്പ് വിശുദ്ധന്മാർ തങ്ങളെ ബന്ധിച്ചി രിക്കുന്ന സകലവിധ ബന്ധനങ്ങളിൽനിന്നും വിമുക്തരാക്കപ്പെട്ടവരായി യാഗംകൊണ്ടു ദൈവത്തോടു ഒരു നിയമം ചെയതവരായിരിക്കണം. അവരുടെ വസ്തുക്കളെ യാഗപീഠത്തിൽ സമർപ്പിച്ചിട്ടു അവരുടെ കടമയെന്താണെന്നു ചോദിക്കുമെങ്കിൽ അവയെ എപ്പോഴാണ് വിലക്കേണ്ടതു എന്ന് അവൻ അവർക്കു കാണിച്ചുകൊടുക്കും. അപ്പോൾ അവർക്കു മഹോപദ്രവ കാലത്തു തങ്ങളെ ബന്ധിച്ചുകൊൾവാൻ ലോകത്തിൽ യാതൊന്നും കാണുകയില്ല. 25EV 56,57;സആ 117.1