Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഭാവി ഭർത്താവിലുണ്ടായിരിക്കേണ്ട യോഗ്യതകൾ

    വിവാഹത്തിൽ തന്റെ കരം വരനു നല്കുന്നതിനു മുമ്പു, ആരോടു ഭാവി ബന്ധിക്കപ്പെടുവാൻ പോകുന്നുവോ, ആ ആൾ യോഗ്യനാണോ എന്നു ഓരോ സ്ത്രീയും അന്വേഷിക്കണം. അവന്റെ ഭൂതകാല ചരിത്രം എന്തായിരുന്നു? അവന്റെ ജീവിതം നിർമ്മലമാണോ? അവൻ പ്രകടിപ്പിക്കുന്ന സ്നേഹം ഉൽക്കഷ്ണവും ശ്രേഷ്ഠവുമാണോ, അതോ വെറും വികാരപരമായ കാമമാണോ? അവളെ സന്തുഷ്ട ചിത്തയാക്കുന്ന സ്വഭാവ വിശേഷതകൾ ഉണ്ടോ? അവന്റെ പ്രണയത്തിൽ അവൾക്കു യഥാർത്ഥ സമാധാനവും സന്തോഷവും ലഭിക്കാൻ കഴിയുമോ? അവളുടെ വ്യക്തിത്വത്തെ പരിരക്ഷി ക്കാൻ അവളെ അനുവദിക്കുമോ? അതോ, തന്റെ തീരുമാനവും മനഃസോക്ഷിയും ഭർത്താവിന്റെ നിയന്ത്രണത്തിനടിയറ വെക്കേണമോ? അതിശ്രേഷ്ഠനെന്ന രക്ഷിതാവിന്റെ അവകാശങ്ങളെ അവൾക്കു മാനിക്കുവാൻ കഴിയുമോ? ശരീരവും ആത്മാവും ചിന്തകളും ഉദ്ദേശങ്ങളും പരിപാവനമായും സംശുദ്ധമായും സൂക്ഷിക്കാൻ കഴിയുമോ? വൈവാഹിക ബന്ധത്തിലേർപ്പെടുന്ന ഓരോ സ്ത്രീക്കും ഈ പ്രശ്നങ്ങളുമായി സുപ്രധാന ബന്ധമുണ്ട്.സആ 238.2

    സന്തോഷപ്രദവും സമാധാനകരവുമായ ബന്ധം ആഗ്രഹിക്കയും, ഭാവി പ്രയാസത്തിൽനിന്നും കഷ്ടതയിൽനിന്നും രക്ഷപ്രാപിക്കാൻ ആഗ്രഹിക്കയും ചെയ്യുന്ന സ്ത്രീ പ്രണയ ബദ്ധയാകുന്നതിനുമുമ്പ് അന്വേഷണം നടത്തട്ടെ. എന്റെ കാമുകനു അമ്മയുണ്ടോ? അവളുടെ സ്വഭാവപ്രകൃതി എന്താണ്? അവളോടുള്ള കടപ്പാടിനെ അവൻ അംഗീകരിക്കുന്നുവോ? അവളുടെ അഭിലാഷങ്ങളെയും സന്തോഷത്തെയുംകുറിച്ചു അവൻ ശ്രദ്ധാലുവാണോ? അവന്റെ അമ്മയോടു ബഹുമാനാദരവു കാണിക്കാത്തവൻ തന്റെ ഭാര്യയോടു ബഹുമാനവും സ്നേഹവും കരുണയും ശ്രദ്ധയും പ്രകടിപ്പിക്കുമോ? കല്യാണത്തിന്റെ പുതുമോടി കഴിയുമ്പോൾ, അവൻ പിന്നെയും എന്നെ സ്നേഹിക്കുമോ? എന്റെ തെറ്റുകളെ മരിക്കുമോ, അതോ, അവൻ വിമർശകനും ധിക്കാരിയും ഏകാധിപതിയുമായിരിക്കുമോ? യഥാർത്ഥ സ്നേഹം പല തെറ്റുകളെയും അഗണ്യമാക്കിക്കളയും: യഥാർത്ഥ സ്നേഹം വിവേചനം കാണിക്കയില്ല.സആ 238.3

    നിർമ്മലമായതും പൗരുഷ ഗുണവിശേഷണങ്ങളും ജാഗ്രത, ഉന്നമനാകാംക്ഷ, സത്യസന്ധത, ദൈവഭയം, ദൈവസ്നേഹം ഇവ ഉള്ളതുമായ ഒരാളെ ജീവിത സഖാവായി യുവതി സ്വീകരിക്കട്ടെ. ആദരവില്ലാത്തവനെ ത്യജിക്കുക. വിശുദ്ധ കാര്യങ്ങളെ പരിഹസിക്കുന്നവനെയും മടിയനായിരിക്കാൻ ആഗ്രഹിക്കുന്നവനെയും പരിത്യജിക്ക്. ദുർഭാഷണം ചെയ്യുന്നവനോടുള്ള സഹവാസം നിറുത്തലാക്കുക. അതുപോലെ തന്നെ ഒരു ഗ്ലാസ് മദ്യം കുടിക്കുന്നവനായാലും, അവനോടുള്ള കൂട്ടുകെട്ടു അരുത്. ദൈവത്തോടുള്ള തന്റെ ഉത്തരവാദിത്വത്തിന്റെ യാതൊരു ബോധവും ഇല്ലാത്ത മനുഷ്യന്റെ നിർദ്ദേശങ്ങൾക്കു ചെവികൊടുക്കരുത്. ദൈവത്തെ സ്നേഹിക്കാതിരിക്കയും ബുഹമാനിക്കാതിരിക്കയും യഥാർത്ഥ നീതിയുടെ തത്വങ്ങളെക്കുറിച്ചു അറിവില്ലാതിരിക്കയും ചെയ്യുന്ന ഒരാളിന്റെ പ്രിയംകരമായ പരിചയം ചോദിക്കാൻ ആത്മാവിനെ ശുദ്ധീകരിക്കുന്ന പാവനസത്യം ധൈര്യം തരുന്നതാണ്. സ്നേഹിതന്റെ ബലഹീനതകളെയും അറിവില്ലായ്മയെയും എപ്പോഴും നമുക്കു പൊറുക്കാമെങ്കിലും അവന്റെ ദുഷ്ടസ്വഭാവത്തെ ഒരിക്കലും അരുത്.സആ 238.4