Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 28 - അവിശ്വാസിയെ വിവാഹം കഴിക്കരുത്

    ക്രൈസ്തവ ലോകത്തിൽ, ക്രൈസ്തവരും അവിശ്വാസികളും തമ്മിലുള്ള വിവാഹത്തെ സംബന്ധിച്ച വേദോപദേശത്തിൽ വിസ്മയജനകവും സംഭ്രമജനകവുമായ അലക്ഷ്യമനോഭാവം ഉണ്ട്. ദൈവത്തെ സ്നേഹിക്കയും ഭയപ്പെടുകയും ചെയ്യുന്നുവെന്നഭിമാനിക്കുന്ന പലരും ദൈവത്തിന്റെ അപമേയ ജ്ഞാനോപദേശം സ്വീകരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം തെര ഞെഞ്ഞെടുപ്പു നടത്തുന്നു. ഇഹത്തിലും പരത്തിലും ഇരുകൂട്ടരുടെ ക്ഷേമ സന്തോഷാദികളെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ, ന്യായം, നിർണ്ണായക ശക്തി, ദൈവഭയം എന്നിവ അവഗണിക്കപ്പെടുന്നു. അന്ധമായ വികാരവും മർക്കടമുഷ്ടടിയോടുകൂടിയ തീരുമാനവും തങ്ങളെ നിയന്ത്രിക്കാൻ അവർ അനുവദിക്കുന്നു.സആ 246.1

    സ്ത്രീപുരുഷൻമാർ മറ്റു പ്രകാരത്തിൽ ബുദ്ധിമതികളും മനസാക്ഷിയുമുള്ളവരുമാണെങ്കിലും സ്നേഹിതരുടെയും ബന്ധുക്കളുടെയും ഉപദേശത്തിനും അഭ്യർത്ഥനക്കും ചെവി കൊടുക്കുന്നില്ല. സൂക്ഷമതയുടെയോ മുന്നറിയിപ്പിന്റെയോ സൂചന നല്കിയാൽ, അതു മറൊരാളിന്റെ കാര്യത്തിലെ അപമര്യാദയായ ഇടപെടൽ ആണെന്നു കണക്കാക്കുന്നു. എതിർവാദം പറയുവാൻ തക്ക വിശ്വസ്തനായ സ്നേഹിതനെ ഏതുവായി പരിഗണിക്കുന്നു. ഇതെല്ലാം സാത്താന്റെ ആഗ്രഹം പോലെയത. ആത്മാവിനെ മയക്കുവാൻ മന്ത്രവിദ്യ പ്രയോഗിക്കുന്നു. തത്ഫലമായി വശീകരിക്കപ്പെടുകയും വിമോഹിതനാകയും ചെയ്യുന്നു. ആത്മനിയന്ത്രണത്തിന്റെ കടിഞ്ഞാൺ കാമവികാരത്തിന്റെ കഴുത്തിൽ വീഴാൻ വിവേചനാശക്തി വിട്ടുകൊടുക്കുന്നു. അടിമത്വത്തിന്റെയും കഷ്ടതയുടെയും ജീവിതത്തിലേക്കു ഞെട്ടിയുണരുന്ന വൈകിയ സമയംവരെ അശുദ്ധ വിചാരം ഇതിനു ബലിയായിത്തീർന്നവനെ നയിക്കും. ഇതൊരു ഭാവനാചിത്രം അല്ല. യാഥാർത്ഥ്യങ്ങളുടെ കഥനം മാത്രം. സുവ്യക്തമായി നിരോധിച്ചിരിക്കുന്ന സംഗമങ്ങൾക്കു അഥവാ വിവാ ഹങ്ങൾക്കു ദൈവം അനുവാദം നല്കിയിട്ടില്ല.സആ 246.2

    ചുറ്റുമുള്ള വിഗ്രഹാരാധികളായ ജാതികളുമായി വിവാഹത്തിലേർപ്പെടരുതെന്നു ദൈവം പണ്ടു ഇസ്രായേല്യരോടു കല്പിച്ചിരുന്നു. “അവരുമായി വിവാഹസംബന്ധം ചെയ്യരുത്; നിന്റെ പുത്രിമാരെ അവന്റെ പുത്രന്മാർക്കു നല്കുകയോ, അവന്റെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കുകയോ ചെയ്യരുത്.” അപ്രകാരമുള്ള വിവാഹഫലം ദൈവത്തിനു മുൻകൂട്ടി കാണാൻ കഴിഞ്ഞു: “അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.” “നിന്റെ ദൈവമായ യഹോവക്കു നീ ഒരു വിശുദ്ധ ജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജാതികളിലും വച്ചു നിന്നെ തനിക്കു സ്വന്തമായിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നു.”സആ 246.3

    പുതിയനിയമത്തിലും ക്രിസ്ത്യാനികൾ ദൈവഭയമില്ലാത്തവരുമായി വിവാഹബന്ധത്തിലേർപ്പെടുന്നതു നിരോധിച്ചിരിക്കുന്നു. അപ്പൊസ്തലനായ പൌലാസ് കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖനത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിക്കുവാൻ സ്വാതന്ത്യം ഉണ്ട്; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ.” രണ്ടാം ലേഖനത്തിൽ താൻ വീണ്ടും എഴുതിയിരിക്കുന്നു: “നിങ്ങൾ അവിശ്വാസികളോടു ഇണയില്ലാ പിണകൂടരുത്; നീതിക്കും അധർമ്മത്തിനും തമ്മിൽ എന്തൊരു ചേർച്ച? വെളിച്ചത്തിനു ഇരു ളോടു എന്തൊരു കൂട്ടായ്മ. ക്രിസ്തുവിനും ബെലീയാലിന്നും തമ്മിൽ എന്തൊരു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? ദൈവാലയത്തിനു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവ നള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും, എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ, അതുകൊണ്ടു, “അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ എന്നു കർത്താവു അരുളിചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുത്; എന്നാൽ ഞാൻ നങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുതിമാരും ആയിരിക്കും‘ എന്നു സർവ്വശക്തനായ കർത്താവരുളിച്ചെയ്യുന്നു.”സആ 247.1

    നിരോധിക്കപ്പെട്ട സ്ഥാനത്തു പ്രവേശിക്കുന്നതിനു ദൈവജനം ഒരിക്കലും മുതിരരുത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വിവാഹംസആ 247.2

    ദൈവം നിരോധിച്ചിരിക്കുന്നു. എന്നാൽ പലപ്പോഴും മാനസാന്തരപ്പെടാത്ത ഹൃദയം അതിന്റെ ഇഷ്ടത്തെ പിന്തുടരുകയും ദൈവകല്പിതമല്ലാത്ത വിവാഹം രൂപം പ്രാപിക്കയും ചെയ്യുന്നു. അതിനാൽ ഇന്നു ലോകത്തിൽ നിർ വധി സ്ത്രീപുരുഷന്മാർ ദൈവരഹിതരും പ്രത്യാശാരഹിതരുമായിരിക്കുന്നു. അവരുടെ മഹനീയ അഭിലാഷങ്ങൾ മൃതപായമായിത്തീരുന്നു. സാഹചര്യങ്ങളുടെ ചങ്ങലയാൽ സാത്താന്റെ വലയിൽ കുടുങ്ങിപ്പോകുന്നു. കാമവികാരങ്ങളാൽ ഭരിക്കപ്പെടുന്നവർക്കു ഇഹലോക ജീവിതത്തിൽ കൊയ്യുവാൻ ക്രൂരമായ കൊയ്ത്തുണ്ട്. അവരുടെ പോക്കു ആത്മനാശത്തിൽ കലാശിക്കും.സആ 247.3

    സത്യവിശ്വാസികളെന്നഭിമാനിക്കുന്നവർ അവിശ്വാസികളെ വിവാഹം ചെയ്യുന്നതിലുളള ദൈവഹിതത്തെ ചവിട്ടി മെതിക്കുന്നു. അവർ അവന്റെ പ്രസാദം നഷ്ടപ്പെടുത്തി അനുതാപത്തിനു കഠോര വേല ചെയ്യുന്നു. അവിശ്വാസി അത്യുത്തമ സാന്മാർഗ്ഗിയായിരുന്നേക്കാം. അവനോ അവളോ ദൈവ ത്തിന്റെ അവകാശത്തിനു ഉത്തരം നല്കാതെയും ഇതയും വലിയ രക്ഷ അഗ ണ്യമാക്കുകയും ചെയ്യുന്നതു അങ്ങനെയുള്ള വിവാഹം നടത്തുവാൻ പാടി ല്ലെന്നുള്ളതിനു മതിയായ കാരണമാണ്. അവിശ്വാസിയുടെ സ്വഭാവം, “നിനക്കു ഒരു കുറവുണ്ട്” എന്നു (കിസ പറഞ്ഞ ചെറുപ്പക്കാരന്റേതിനു തുല്യമായിരുന്നേക്കാം; ആവശ്യമായ ഒന്നു അതായിരുന്നു.സആ 247.4