Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പൂർണ്ണസമർപ്പണത്തിന്റെ ആവശ്യകത

    സഹോദരന്മാരേ, കർത്തവ്യ നിരതരാകാൻ ഞാൻ നിങ്ങളെ കർത്താവിന്റെ നാമത്തിൽ ആഹ്വാനം ചെയ്യുന്നു. നിങ്ങളുടെ ഹൃദയം പരിശുദ്ധാത്മശക്തിക്കു കീഴ്പ്പെടുത്തുക, അവ വേദോപദേശഗ്രഹണക്ഷമമാക്കപ്പെടും. അപ്പോൾ ദൈവത്തിന്റെ അഗാധ കാര്യങ്ങളെ വിവേചിപ്പാൻ നിങ്ങൾ പ്രാപ്തരാകും.സആ 444.4

    പരിപാവനമായ ക്രിസ്തുവിന്റെ സാക്ഷ്യം ലോകത്തിൽ വഹിക്കേണ്ടതുണ്ട്. വെളിപ്പാടു പുസ്തകത്തിലുടനീളം വിലയേറിയ ശ്രേഷ്ഠ വാഗ്ദത്തങ്ങളെക്കൂടാതെ പുണ്യാദ്ദേശങ്ങളോടുകൂടിയ ഭയങ്കര മുന്നറിയിപ്പുകളും അട ങ്ങിയിരിക്കുന്നു. സത്യത്തെക്കുറിച്ചു പരിജ്ഞാനമുണ്ടെന്നഭിമാനിക്കുന്നവർ യോഹന്നാനു ക്രിസതു നല്കിയ സാക്ഷ്യം വായിക്കാതിരിക്കുമോ? ഇവിടെ ഉഹാപോഹമോ ശാസ്ത്രീയ വഞ്ചനകളോ ഇല്ല. നമ്മുടെ ഇപ്പോഴത്തെയും ഭാവിയിലെയും ക്ഷേമത്തെക്കുറിച്ചുള്ള സത്യം ഇവിടെയുണ്ട്. ഗോതമ്പിൽ പതിർ എന്ത്?സആ 444.5

    കർത്താവു വേഗം വരുന്നു. ദൈവദത്തമായ തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കാൻ ഉണരുന്നതിനു സീയോനിലെ കവാൽക്കാൻ ആഹ്വാനം ചെയ്യു ന്നു. ആത്മാവിന്റെ ശക്തിയാൽ അവസാനമുന്നറിയിപ്പിൻദൂതു , ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രിയും പ്രഘോഷിക്കുന്ന കാവൽക്കാരെ ദൈവം വിളിക്കുന്നു. സ്ത്രീപുരുഷന്മാർ മരണനിദ്രയിൽ ആണ്ടുപോകാതെ മന്ദതയിൽനിന്നും ഉണർത്തുന്ന കാവൽക്കാരെ ദൈവം വിളിക്കുന്നു. (BT 301,302, 304)സആ 445.1

    *****