Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    കുടുംബത്തിന്റെ അതിപരിശുദ്ധമായ നാഴികകൾ

    ശബ്ബത്ത് സ്കൂളും, ആരാധനയും ശബ്ദത്തിന്റെ ഒരു ഭാഗം മാത്രം അടങ്ങിയിട്ടുള്ളതാകുന്നു. കുടുംബത്തിനു ശേഷിച്ചിരിക്കുന്ന നാഴികകളെ ശബ്ബത്തിന്റെ ഇതര നാഴികകളെക്കാൾ അത്യധികം വിലയേറിയവയാക്കിത്തീർക്കാം. ഈ സമയത്തിന്റെ ഭൂരിഭാഗവും മാതാപിതാക്കന്മാർ തങ്ങളുടെ കുഞ്ഞുങ്ങളോടുകൂടി കഴിച്ചുകൂട്ടണം. മിക്ക കുടുംബങ്ങളിലും ഇളയ കുഞ്ഞുങ്ങളെ അവർക്കു ഏറ്റവും നല്ലതായി കാണപ്പെടുന്ന വിനോദങ്ങളിൽ ആ സമയം കഴിച്ചുകൂട്ടുവാൻ വിട്ടുകളയുന്നു. അപ്രകാരം തനിച്ചു വിടപ്പെടുന്നതുമൂലം കുഞ്ഞുങ്ങൾ താമസംവിനാ അസ്വസ്ഥരായിത്തീർന്നിട്ടു, കളികളിലോ പലതരം അക്രമങ്ങളിലോ ഏർപ്പെടുന്നു. അങ്ങനെ ശബ്ബത്ത് അവർക്ക് യാതൊരു പരിപവാനതയുടെ കണികപോലും ഇല്ലാത്ത ഒരു സാധാരണ ദിവസമായി കാണപ്പെടുന്നുസആ 68.2

    കാലാവസ്ഥ സുഖകരമായിരിക്കുമ്പോൾ മാതാപിതാക്കൾ കുഞ്ഞുങ്ങളെയുംകൊണ്ടു പറമ്പുകളിലും മരച്ചോലകളിലും ഉലാത്താൻ പോകണം. അവിടെയുള്ള പ്രകൃതിയിലെ മനോഹരവസ്തുക്കൾ കുഞ്ഞുങ്ങൾക്കു കാണിച്ചുകൊടുത്തിട്ടു ശബ്ബത്തു സ്ഥാപിക്കാനായുള്ള കാരണങ്ങളെന്തെല്ലാമാണെന്നു അവരെ ധരിപ്പിക്കണം. ദൈവത്തിന്റെ അതിമഹത്തായ സൃഷ്ടിപ്പിനെപ്പറ്റി വിവരിച്ചുകൊടുക്കുക. ദൈവം തന്റെ കരംകൊണ്ടു ഈ ലോകത്തെ സൃഷ്ടിച്ചപ്പോൾ അതു പരിശുദ്ധമായും ഭംഗിയായും ഇരുന്നു എന്നു അവരോടു പറക. ഓരോ പുഷ്പവും ഓരോ കുറ്റിച്ചെടിയും ഓരോ വൃക്ഷവും സ്രഷ്ടാവിന്റെ ഉദ്ദേശം നിറവേറ്റിയിരുന്നു. ദൃഷ്ടി പതിക്കപ്പെട്ട എല്ലാ വസ്തുക്കളും അതിമനോഹരമായിരുന്നതു കൂടാതെ അവ മനസ്സിനെ ദൈവസ്നേഹപരമായ ചിന്തകൾകൊണ്ടു നിറയ്ക്കുകയും ചെയ്തിരുന്നു. ഓരോ ശബ്ദവും ദൈവശബ്ദത്തിനനുയോജ്യമായ സംഗീതമായിരുന്നു. പാപമാണു ദൈവത്തിന്റെ തികവായ പ്രവൃത്തിക്കു കേടുവരുത്തിയതെന്നും മുള്ളും പറക്കാരയും ദുഃഖവും വേദനയും മരണവുമെല്ലാം ദൈവത്തോടുള്ള അനുസരണക്കേടിന്റെ ഫലമായി ഉണ്ടായതാണെന്നും അവർക്കു കാണിച്ചു കൊടുക്കണം. പാപത്തിന്റെ ശാപത്താൽ ഭൂമി കേടുള്ളതായിത്തീർന്നെങ്കിലും അതിപ്പോഴും ദൈവത്തിന്റെ നന്മയെ വെളിവാക്കുന്നുണ്ടു എന്നു ചൂണ്ടിക്കാണിക്കുക. പച്ചപ്പുല്പ്പുറങ്ങൾ, പൊക്കമുള്ള വൃക്ഷങ്ങൾ, സന്തോ ഷകരമായ സൂര്യപ്രകാശം, മേഘങ്ങൾ, മഞ്ഞു, രാത്രിയിലെ പരിപാവനമായ നിശബ്ദത, നക്ഷത്രജ്വാലകൾ കൊണ്ടു നിബിഡീകൃതമായ ആകാശത്തിന്റെ മഹത്വം, അതിമനോഹരമായി (പകാശിക്കുന്ന ചന്ദ്രൻ ഇവയെല്ലാം സ്രഷ്ടാവിനെ സാക്ഷീകരിക്കുന്നു. ദൈവത്തിന്റെ ദീർഘക്ഷമ, സ്നേഹം ആദിയായവയുടെ സാക്ഷ്യമായിട്ടല്ലാതെ ഈ നന്ദികെട്ട ലോകത്തു ഒരു തുള്ളി മഴ പെയ്ക്കുകയോ വെളിച്ചത്തിന്റെ കിരണം വീശുകയോ ചെയ്യുന്നില്ല.സആ 68.3

    “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ച” (യോഹ. 3:16) പ്രകാരമാണെന്നു വിശദമാക്കിക്കൊണ്ടു രക്ഷയെക്കുറിച്ചു അവരോടു പറക. ബേത്ലഹെമിലെ മനോഹര ചിത്രം ആവർത്തിക്കപ്പെടട്ടെ. കുഞ്ഞുങ്ങളുടെ മുമ്പിൽ യേശുവിനെ തന്റെ മാതാപിതാക്കന്മാരെ അനുസരിച്ചിരുന്ന ഒരു കുഞ്ഞായും ശുഷ്കാന്തിയും കുടുംബരക്ഷയെ സഹായിക്കാൻ താല്പര്യമുള്ള ഒരു വിശ്വസ്ത യുവാവായും സമർപ്പിക്കുക. ഇങ്ങനെ നിങ്ങൾക്കു അവരോടു യുവാക്കൾക്ക് നേരിടുന്ന പരീക്ഷകളും കഷ്ടപ്പാടുകളും ശോധനകളും എന്നുവേണ്ട അവരുടെ പ്രത്യാശകളും സന്തോഷങ്ങളുമെല്ലാം യേശുരക്ഷിതാവിന് സുപരിചിതമായിരുന്നു എന്നും അവർക്കു അവന്റെ അനുഭാവവും സഹായവും നേടുവാൻ കഴിയുമെന്നും പഠിപ്പിക്കുവാൻ സാധിക്കും. സന്ദർഭം പോലെ അവരോടൊരുമിച്ചു വേദപുസ്തകത്തിലെ ചരിത്രത്തിലുള്ള താല്പര്യജനകമായ കഥകൾ വായിക്കുക. ശബ്ബത്തുസ്കൂളിൽ അവർ പഠിച്ച ഭാഗങ്ങളെക്കുറിച്ചു ചോദ്യങ്ങൾ ചോദിക്കയും അവരോടുചേർന്നു അടുത്ത വാരത്തിലേക്കുള്ള പാഠം പഠിക്കുകയും ചെയ്യുക. 56T 358, 359;സആ 69.1

    ശബ്ബത്തിൽ കുടുംബം മുഴുവനെയും ഭയഭക്തിപൂർവ്വം ദൈവത്തിന്നു പ്രതിഷ്ഠിക്കണം. കല്പന നമ്മുടെ പടിവാതില്ക്കകത്തുള്ള എല്ലാവരെയും ഉൾക്കൊള്ളുന്നു. വീട്ടിലെ അന്തേവാസികളേവരും തങ്ങളുടെ ലൗകിക ജോലികൾ ഉപേക്ഷിച്ചിട്ടു പാവനനാഴികകളെ ധ്യാനത്തിൽ കഴിച്ചുകൂട്ടണം. അവന്റെ വിശുദ്ധ ദിവസത്തിൽ എല്ലാവരും ഒന്നിച്ചുകൂടി സന്തോഷകരമായ ആരാധനയാൽ ദൈവത്തെ ബഹുമാനിക്കട്ടെ. 62TT185;സആ 69.2

    Larger font
    Smaller font
    Copy
    Print
    Contents