Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യാപകന്റെ യോഗ്യതകൾ

    പരിശ്രമശീലം, ശുചിത്വം, (കമം, എന്നീ പരിചയങ്ങളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ യോഗ്യനും ശിക്ഷണ പടുവായിരിക്കാൻ സഹായകരമായ ശരീര ബലത്തോടു കൂടിയവനുമായ ഒരാളെ നിങ്ങളുടെ സ്കൂൾ പ്രിൻസിപ്പളായി നിശ്ചയിക്കുക. നിങ്ങൾ ചെയ്യുന്നതെല്ലാം ഭംഗിയായി ചെയ്യുക. പഠിപ്പിക്കുന്ന ശാഖകളിൽ നിങ്ങൾ വിശ്വസ്തരെങ്കിൽ കുട്ടികളിൽ പലർക്കും കോൽപ്പോർട്ടർമാരായും സുവിശേഷകരായും പോകാൻ സാധിക്കും. എല്ലാ വേലക്കാർക്കും ഉന്നത വിദ്യാഭ്യാസം വേണമെന്നു നാം ചിന്തിക്കേണ്ട ആവശ്യമില്ല. (CT 213)സആ 359.2

    സുവിശേഷകരായി ആളുകളെ തെരഞ്ഞെടുക്കുന്നതുപോലെ പാവനമെന്നു കരുതി അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നതിൽ നാം സർവ മുൻകരുതലുകൾ എടുക്കണം. കഴിവുള്ള ബുദ്ധിമാന്മാരായിരിക്കണം തെരഞ്ഞെടുപ്പു നടത്തേണ്ടത്. ബാല മനസ്സിനെ ശിക്ഷണം ചെയ്തു രൂപം നല്കാൻ കിട്ടാവുന്നതിൽ ഏറ്റവും നല്ല ബുദ്ധി പ്രഭാവം നമുക്കാവശ്യമുണ്ട്. കൂടാതെ, നമ്മുടെ സഭാസ്ക്കൂളുകളിൽ ആവശ്യമായിരിക്കുന്ന അനേക തരത്തിലുള്ള പ്രവർത്തനങ്ങളെ വിജയപൂർവ്വം നിർവ്വഹിക്കാനും കഴിവുള്ള ബുദ്ധിമതികളായിരി ക്കണം നമ്മുടെ അദ്ധ്യാപകർ. പരിചയമില്ലാത്ത ചെറുപ്പക്കാരായ അദ്ധ്യാപകരെ കൊച്ചുകുട്ടികളെ പഠിപ്പിക്കാനാക്കരുത്. (CT 174)സആ 359.3

    ദൈവത്തെ കോപിപ്പിക്കാതിരിക്കാൻ ദൈവസ്നേഹം ഉണ്ടെന്നു പരീക്ഷിച്ചറിയാതെ ഒരാളെ അദ്ധ്യാപകനായി നിയമിക്കരുത്. ദൈവത്തെക്കുറിച്ച അദ്ധ്യയനം ലഭിച്ചവരും ദിവസേന ക്രിസ്തുവിന്റെ സ്കൂളിൽ പഠിക്കുന്നവരുമായ അദ്ധ്യാപകരുമാണെങ്കിൽ ക്രിസ്തീയ മാർഗ്ഗത്തിൽ പ്രവർത്തിക്കും. ഓരോ കുട്ടിയും യുവാവും വിലയേറിയതാകയാൽ അവർ ക്രിസ്തുവിനോടു ചേർന്നു കുട്ടികളെ ആകർഷിച്ചു ആദായപ്പെടുത്തും . (FE 260)സആ 359.4

    അദ്ധ്യാപകന്റെ സ്വഭാവങ്ങളും തത്വദീക്ഷയും സാഹിത്യപരമായ യോഗ്യ തകളെക്കാൾ പ്രധാനമായി പരിഗണിക്കണം. ശരിയായ പ്രേരണാശക്തി പുറപ്പെടുവിക്കാൻ പരിപൂർണ്ണ സ്വയനിയന്തണം അവനുണ്ടായിരിക്കണം, വിദ്യാർത്ഥികളോടുള്ള സ്നേഹത്താൽ തന്റെ ഹൃദയം അലിയുകയും, ഇതു തന്റെ നോട്ടത്തിലും വാക്കുകളിലും പ്രവൃത്തികളിലും കാണുകയും ചെയ്യും. (FE 19)സആ 359.5

    അദ്ധ്യാപകൻ എപ്പോഴും മാന്യനായ ക്രിസ്ത്യാനിയെന്ന നിലയിൽ വർത്തിക്കണം, വിദ്യാർത്ഥികൾക്കു ഉപദേഷ്ടാവും സ്നേഹിതനും എന്ന നിലയിൽ അദ്ധ്യാപകൻ നില്ക്കണം. അദ്ധ്യാപകരും സുവിശേഷകരും സഭാ ജനങ്ങളായ നമ്മളേവരും ക്രിസ്തീയ മര്യാദയുള്ളവരാണെങ്കിൽ ജനഹൃദയ ങ്ങളിൽ നിഷ്പയാസം പ്രവേശനം ലഭിക്കുക മാത്രമല്ല അനേകർ സത്യം ശോധന ചെയ്തു സ്വീകരിക്കയും ചെയ്യും. വിദ്യാർത്ഥികൾ ദൈവത്തിന്റെ വകയാണെന്നും, അവരുടെ മനസ്സിലും സ്വഭാവങ്ങളിലും ചെലുത്തുന്ന പ്രേരണാശക്തിക്കു കണക്കു ബോധിപ്പിക്കേണ്ടതാണെന്നുമുള്ള ബോദ്ധ്യത്തോടെ ഓരോ അദ്ധ്യാപകനും സ്വാർത്ഥത വെടിഞ്ഞു വിദ്യാർത്ഥികളുടെ വിജയത്തിലും ഐശ്വര്യത്തിലും അതീവ താല്പര്യം കാണിക്കുമ്പോൾ, ദൈവദൂതന്മാർ വസിക്കാൻ ഇഷ്ടപ്പെടുന്ന വിദ്യാലയം നമുക്കു ലഭിക്കും. (CT 93, 94)സആ 359.6

    ഉന്നത സദാചാരഗുണങ്ങളുള്ളവരും വിശ്വാസയോഗ്യരും സത്യവിശ്വാസികളും നയജ്ഞരും ക്ഷമാശീലരും ദൈവത്തോടു സഹവസിക്കുന്നവരും എല്ലാ തിന്മയിൽനിന്നും ഒഴിഞ്ഞു നില്ക്കുന്നവരുമായ അദ്ധ്യാപകരെ നമ്മുടെ സഭാസ്ക്കൂളിനാവശ്യമുണ്ട്.സആ 360.1

    സ്നേഹമില്ലാത്തവരും അഹങ്കാരികളുമായ അദ്ധ്യാപകരെ കൊച്ചു കുട്ടികളെ പഠിപ്പിക്കാൻ നിയമിക്കുന്നതു ദുഷ്ടട്രപവൃത്തിയത്രെ. ഇപകാരമുള്ള അദ്ധ്യാപകൻ സ്വഭാവ രൂപീകരണം വരുത്തുന്ന കുട്ടികൾക്കു അതിവേഗം വലിയ ദോഷം ചെയ്യും. അദ്ധ്യാപകർ ദൈവത്തിനു കീഴടങ്ങാത്തവരാണങ്കിൽ അവരുടെ കീഴിലുള്ള കുട്ടികളോടു സ്നേഹമില്ലാത്തവരും അവർക്കിഷ്ടമുള്ളവരോടു പക്ഷപാതികളായും വിരസത കാട്ടുന്നവരായും അസ്വസ്ഥരും ക്ഷിപ്രകോപികളുമായിരുന്നാൽ അവരെ നിയമിക്കരുത്. എന്തുകൊണ്ടെന്നാൽ ആത്മാനഷടമായിരിക്കും ഇവരുടെ പ്രവർത്തനഫലം.സആ 360.2

    ദീർഘക്ഷമയും സ്നേഹവും കൂടുതൽ ആവശ്യമായിരിക്കുന്നവരോട് വിശിഷ്യാ കുട്ടികളോട്, ദീനാനുകമ്പയുള്ളവരായ അദ്ധ്യാപകരെ ആവശ്യമുണ്ട്. (CT 175, 176)സആ 360.3

    പ്രാർത്ഥനയുടെ ആവശ്യം മനസ്സിലാക്കി ഹൃദയത്തെ ദൈവമുമ്പാകെ വിനയപ്പെടുത്തുന്നില്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ സാരാംശം അവർ നഷ്ടമാക്കുകയും ചെയ്യുന്നത്, (CT231)സആ 360.4

    അദ്ധ്യാപകന്റെ ശാരീരിക യോഗ്യതയുടെ പ്രാധാന്യം അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. കാരണം, ആരോഗ്യം എത പൂർണ്ണമായിരിക്കുന്നുവോ, അത്രയും പൂർണ്ണമായിരിക്കും അയാളുടെ വേലയും. ശരീരത്തിനു ശക്തിക്കുറവു സംഭവിച്ചു രോഗബാധിതമാകുമ്പോൾ മനസ്സിന്നു വ്യക്തമായി ചിന്തിക്കാൻ സാധിക്കയില്ല. മനസ്സിൽക്കൂടെയാണു കാര്യങ്ങൾ പതിയുന്നത്. എന്നാൽ ശരീര ദൗർബ്ബല്യത്താൽ മനസ്സിന്റെ വീര്യം നശിക്കുകയും ഉന്നതാശയങ്ങളിലേക്കും ചിന്തകളിലേക്കുമുള്ള മാർഗ്ഗം തടസപ്പെടുകയും ചെയ്തുപോകയാൽ അദ്ധ്യാപകനു നന്മതിന്മകളെ വിവേചിച്ചറിയാൻ കഴിവു കുറയുകയും ചെയ്യുന്നു. അനാരോഗ്യത്താൽ കഷ്ടപ്പെടുമ്പോൾ ക്ഷമയും സന്തോഷവും പ്രകടിപ്പിക്കാനോ നീതിയോടും സത്യത്തോടും പ്രവർത്തിക്കാനോ പ്രയാസമാണ്. (CT 177)സആ 360.5