Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അപ്പോൾ ദൈവം അനുഗ്രഹിക്കും

    ഭക്ഷണപ്രിയത്തിൽ മുഴുകി ജീവിക്കാൻ തല്പരരായ ശുശ്രൂഷകന്മാർ ലക്ഷ്യത്തിൽനിന്നും വീണുപോകുന്നു. അവർ ആരോഗ്യനവീകരണക്കാരായിരിപ്പാൻ ദൈവമാവശ്യപ്പെടുന്നു. ഈ വിഷയത്തെക്കുറിച്ചു അറിവു ലഭിച്ചിട്ടുള്ള വെളിച്ചത്തിന്നനുസരണമായി ജീവിക്കണമെന്നു ദൈവമാവശ്യപ്പെടുന്നു. ആരോഗ്യതത്വങ്ങളിൽ തീക്ഷണതയുള്ളവരായിരിക്കേണ്ടവർ ശരിയായ ജീവിതപന്ഥാവിലേക്ക് മാനസ്സാന്തരപ്പെടാതെ കാണുന്നതിൽ ഞാൻ സഹതപിക്കുന്നു. വൻനഷ്ടത്തെ നേരിട്ടുകൊണ്ടിരിക്കയാണെന്നുള്ള വസ്തത അവരുടെ ഹൃദയത്തിൽ പതിഞ്ഞുകാണാൻ ഞാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു. നമ്മുടെ സഭയെ പൂർണ്ണമാക്കുന്ന ഭവനകാര്യങ്ങൾ ആയിരിക്കേണ്ട രീതിയിൽ ആയിരിക്കുമെങ്കിൽ കർത്താവിനുവേണ്ടി ഇരട്ടി വേല ചെയ്യാം.സആ 397.1

    നിർമ്മലരായും വിശുദ്ധരായും തീരുന്നതിനു സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാരുടെ ഹൃദയത്തിലും ഭവനത്തിലും പരിശുദ്ധാത്മാവുണ്ടായിരിക്കണം. ഇന്നത്തെ ഇസ്രായേൽ അവന്റെ മുമ്പിൽ വിനയപ്പെടുത്തി ആത്മമമന്ദിരത്ത സകല അശുദ്ധിയിൽ നിന്നും ശുദ്ധീകരിക്കുമ്പോൾ രോഗികൾക്കുവേണ്ടിയുള്ള അവരുടെ പ്രാർത്ഥന അവൻ കേൾക്കുകയും രോഗനിവാരണ അനുഗ ഹങ്ങൾ നല്കുകയും ചെയ്യുമെന്ന വെളിപ്പാടു എനിക്കു നല്കി. രോഗത്തെ പ്രതിരോധിക്കുവാൻ ദൈവം നല്കിയിട്ടുള്ള ചെറിയ ചികിത്സാക്രമങ്ങൾ വിശ്വാസത്തോടെ ചെയ്യുമ്പോൾ ആ പരിശ്രമങ്ങളെ ദൈവം അനുഗ്രഹിക്കും.സആ 397.2

    ഇത്രമാത്രം അറിവു ലഭിച്ചശേഷവും ദൈവജനം തെറ്റായ സ്വഭാവത്തിൽ മുഴുകി നവീകരണത്തെ നിരസിച്ചു മുമ്പോട്ടു പോയാൽ ലംഘനത്തിന്റെ സുനിശ്ചിത ഫലം അനുഭവിക്കേണ്ടിവരും തെറ്റായ ഭക്ഷണരുചിയെത്തന്നെ സംതൃപ്തമാക്കാൻ അവർ തീരുമാനിക്കുന്നുവെങ്കിൽ ദൈവം അവരുടെ ആസക്തിയിൽ നിന്നും അതിശയകരമായി രക്ഷിപ്പാൻ പോകുന്നില്ല. അവർ “വ്യസനത്തോടെ കിടക്കേണ്ടി വരും.” യെശ. 50:11,സആ 397.3

    ദൈവഭണ്ഡാരത്തിൽ നിന്നു ആരോഗ്യപരവും, ആത്മികവുമായ എത് വിഭവങ്ങളാണു അനേകർ നഷ്ടപ്പെടുത്തുന്നത്. ചില വലിയ കാര്യങ്ങൾ ചെയ്യുവാൻ പ്രത്യേക വിജയങ്ങൾക്കായും പ്രത്യേക അനുഗ്രഹ ങ്ങൾക്കായും ധാരാളം പേർ പോരാടുന്നു. ഇതിന്റെ ലക്ഷ്യപ്രാപ്തിക്കു അവർ കണ്ണുനീരോടും പ്രാർത്ഥനയോടുംകൂടെ പോരാടണമെന്നു വിചാരിക്കുന്നു. ദൈവേഷ്ടം എന്തെന്നറിയാൻ അവർ തിരുവചനം ശോധനചെയ്യുമ്പോൾ കലവറയും ആത്മപസാദനവും കൂടാതെ അവന്റെ ഇഷ്ടം ചെയ്യുകയും സമാധാനം കണ്ടെത്തുകയും ചെയ്യും. എല്ലാ യാതനകളും കണ്ണുനീരും പ്രയ ത്നങ്ങളും അവർ ആഗ്രഹിക്കുന്ന അനുഗ്രഹം കൈവരുത്തുന്നില്ല. സ്വാർത്ഥത സമ്പൂർണ്ണമായി അടിയറ വെയ്ക്കണം. വിശ്വാസത്തോടെ ചോദിക്കുന്ന എല്ലാവർക്കും ദൈവകൃപ അധികമായി നല്കുമെന്ന വാഗ്ദത്തപ്രകാരം അവർ പ്രവർത്തിക്കണം.സആ 397.4

    യേശു പറഞ്ഞു. “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾ തോറും തന്റെ ക്രൂശു എടുത്തു കൊണ്ടു എന്നെ അനുഗമിക്കട്ടെ.” ലൂക്കൊ. 9:23, രക്ഷകന്റെ നിസ്വാർത്ഥതയിലും ലളിത ജീവിതത്തിലും നമുക്കവനെ അനുഗമിക്കാം. കാൽവരിയിലെ ആ മനുഷ്യനെ വാക്കിലും വിശുദ്ധ ജീവിതത്തിലും ഉയർത്തിപ്പിടിക്കാം. ദൈവത്തിനായി പ്രതിഷ്ഠിക്കപ്പെട്ടവരോടു രക്ഷകൻ ഏറ്റവും സമീപസ്ഥനാണ്. നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്പോഴെങ്കിലും ആവശ്യമുണ്ടായിട്ടുണ്ടെങ്കിൽ അതിപ്പോഴാണ്. ആത്മസമർപ്പണത്തിന്റെയും വിശുദ്ധിയുടെയും ജീവിതത്തിനായി നമുക്കു ആ ദിവ്യശക്തിയെ പിടിച്ചെടുക്കാം . (9T153-166 )സആ 398.1

    *****