Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 24 - പ്രാർത്ഥനായോഗം

    പ്രാർത്ഥനായോഗങ്ങൾ മറ്റെല്ലാ യോഗങ്ങളെക്കാളും താല്പര്യ ജനകമായിരിക്കണം. എന്നാൽ അതു മിക്കപ്പോഴും വളരെ മോശമായിട്ടാണ് കാണപ്പെടുന്നത്. പലരും പ്രസംഗയോഗങ്ങളിൽ ഹാജരാകയും പ്രാർത്ഥനായോഗങ്ങളെ ഉപേക്ഷിക്കയും ചെയ്യുന്നു. ഇവിടെ ആലോചന ആവശ്യമുണ്ട്. (പ്രാർത്ഥനാ യോഗങ്ങൾ ആകർഷണീയവും താല്പര്യജനകവുമാക്കി ത്തീർക്കുന്നതിനുവേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ ദൈവത്തിൽനിന്നു ജ്ഞാനം അന്വേഷിക്കണം, ജനം ജീവന്റെ അപ്പത്തിനായി വിശ പ്പുള്ളവരായിരിക്കുന്നു. അതു പ്രാർത്ഥനായോഗത്തിൽ കണ്ടെത്തുമെങ്കിൽ അതു സ്വീകരിപ്പാൻ അവർ അവിടെ പോകാതിരിക്കയില്ല.സആ 221.1

    ദീർഘവും രസമില്ലാത്തതുമായ പ്രസംഗങ്ങൾ എല്ലായിടത്തും അസ്ഥാനത്താണ്. മുമ്പന്മാരും എല്ലായ്പ്പോഴും സംസാരിപ്പാൻ തയ്യാറുള്ളവരും ഭീരുക്കളും നാണമുളളവരുമായവരുടെ സാക്ഷ്യങ്ങൾക്ക് ഇടയില്ലാതാക്കും. ഏറ്റം ഉൾക്കരുത്തില്ലാത്തവർക്കായിരിക്കും അധികം പറവാനുള്ളത്. അവരുടെ പ്രാർത്ഥന സുദീർഘവും യാന്ത്രികവുമായിരിക്കും. അവരവരെ ശ്രദ്ധിക്കുന്ന ദൂതന്മാരെയും ജനങ്ങളെയും ക്ഷീണിപ്പിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ ചുരുങ്ങിയതും സന്ദർഭോചിതവുമായിരിക്കണം. ദീർഘവും ക്ഷീണിപ്പിക്കുന്നതുമായ പ്രാർത്ഥനകൾ ആർക്കെങ്കിലും നടത്തുവാനുണ്ടെങ്കിൽ അവരതു അറകളിൽ വച്ചു നടത്തിക്കൊള്ളട്ടെ, നിങ്ങളുടെ ദാമത്തിൽ പരിശുദ്ധാ ത്മാവിനെ കടത്തിവിടുക. അതു വിരസമായ എല്ലാ പുറമോടികളും നീക്കിക്കളയും . 4T70,71സആ 221.2