Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സഭയുടെയും സ്ഥാപനങ്ങളുടെയും നേതാക്കന്മാരെ വിമർശിക്കുന്നതുകൊണ്ടുള്ള ഫലങ്ങൾ

    മത്സരവും ശത്രുതയും വിതയ്ക്കുന്നതിനും സ്നേഹിതരെ ഭിന്നിപ്പിക്കുന്നതിനും നമ്മുടെ നിലപാടിൽ വിശ്വസ്തരായ അനേകരുടെ വിശ്വാസത്ത തുരങ്കം വയ്ക്കുന്നതിനുമുള്ള സാത്താന്റെ പ്രത്യേക വഴികളിൽ ഒന്നാണു വൃഥാ സംസാരവും നുണപറച്ചിലും. മറ്റുള്ളവരിൽ ഉണ്ടെന്നവർ വിചാരിക്കുന്ന തെറ്റുകുറ്റങ്ങളെക്കുറിച്ചു സംസാരിപ്പാൻ സഹോദരന്മാർ സന്നദ്ധമാണ്, പ്രത്യേകിച്ച് ദൈവദത്തമായ ശാസനയെയും മുന്നറിയിപ്പിൻ ദൂതിനെയും ധീരമായി വഹിക്കുന്നവരെക്കുറിച്ച്.സആ 320.3

    ഈ പരാതിക്കാരുടെ കുട്ടികൾ ചെവികൂർപ്പിച്ചു അവ ശ്രദ്ധിക്കയും വാത്സല്യമില്ലായ്മയുടെ അഥവാ സ്നേഹമില്ലായ്മയുടെ വിഷം സ്വീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ മാതാപിതാക്കൾ അന്ധമായി കുഞ്ഞുങ്ങളുടെ ഹൃദയകവാടങ്ങൾ അടച്ചുകളയുന്നു. ഇതിൽ ദൈവം ദുഷിക്കപ്പെടുന്നു. യേശു പറഞ്ഞു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു. ” മത്താ. 25:40, അതു കൊണ്ടു ക്രിസ്തുവിന്റെ ദാസന്മാരെപ്പറ്റി അപവാദം പറയുമ്പോൾ ക്രിസ്തു നിന്ദിക്കപ്പെടുന്നു.സആ 320.4

    തെരഞ്ഞെടുക്കപ്പെട്ട ദൈവദാസന്മാരുടെ പേർ ബഹുമാനമില്ലാതെയും ചിലപ്പോൾ കേവലം പുച്ഛമായും ഇവർക്കു പിന്തുണ നല്കാൻ കടപ്പെട്ടിരിക്കുന്ന ചിലരാൽ കൈകാര്യം ചെയ്യപ്പെടുന്നു. ദൈവദാസന്മാരുടെ ഗൗരവമേറിയ മുന്നറിയിപ്പുകൾക്കും ശാസനകൾക്കും എതിരായി മാതാപിതാക്കൾ പുറപ്പെടുവിക്കുന്ന ബഹുമാനമില്ലാത്ത പ്രസ്താവനകൾ കുട്ടികൾ കേൾക്കാതിരിക്കയില്ല. നിന്ദാവഹവും താഴ്ത്തിക്കെട്ടുന്നതുമായ പരിഹാസ സംസാരങ്ങൾ പലപ്പോഴും അവരുടെ ചെവികളിൽ മുഴങ്ങിയതു മനസ്സിലാക്കി വിശുദ്ധവും നിത്യവുമായ തല്പ്പര്യങ്ങളെ ലോകത്തിലെ സാധാരണ സംഗതികൾക്കു തുല്യമായി കൊണ്ടുവരാൻ മനസ്സിൽ ഒരു പ്രവണത ഉണ്ടാകുന്നു. കുട്ടികളെ ബാല്യത്തിൽ തന്നെ ദൈവ വിശ്വാസമില്ലാത്തവരാക്കുന്ന എന്തു വേലയാണ് ഈ മാതാപിതാക്കൾ ചെയ്യുന്നത്. ഇങ്ങനെയാണു കുട്ടികൾ ഭക്തിയില്ലാത്തവരായിത്തീരുന്നതിനും പാപത്തിനെതിരായ സ്വർഗ്ഗീയ ശാസനകളോടു മത്സരിക്കുന്നതിനും പഠിപ്പിക്കപ്പെടുന്നത്.സആ 321.1

    ഇപ്രകാരമുള്ള തിന്മകൾ നിലനിൽക്കുന്നിടത്തു ആത്മികാധഃപതനം സാദ്ധ്യമാണ്. ശ്രതുവിനാൽ അന്ധരാക്കപ്പെട്ട ഈ മാതാപിതാക്കന്മാർ, തങ്ങളുടെ കുട്ടികൾ അവിശ്വാസത്തോടു ചായ്വുള്ളവരായി വേദസത്യത്തെ സംശയിക്കുന്നതിൽ അത്ഭുതപ്പെടുന്നു. സാന്മാർഗ്ഗികവും മതപരവുമായി സ്വാധീശക്തികളാൽ അവരെ സമീപിക്കാൻ പ്രയാസകരമായിരിക്കുന്നതിൽ അത്ഭുതപ്പെടുന്നു. ആത്മിക കാഴ്ച ഉണ്ടായിരുന്നെങ്കിൽ ഈ പരിതാപകരമായ അവസ്ഥ, അവരുടെ അസൂയയുടെയും അവിശ്വാസത്തിന്റെയും സന്താനമായ സ്വന്തഭവനസ്വാധീനശക്തിയുടെ ഫലമെന്നു അവർ കണ്ടുപിടിക്കുമായിരുന്നു. ഇങ്ങിനെ നാമധേയ ക്രിസ്ത്യാനികളുടെ കുടുംബവലയ ങ്ങൾക്കുള്ളിൽത്തന്നെ അനേക നാസ്തികന്മാർ അഭ്യസിപ്പിക്കപ്പെടുന്നു.സആ 321.2

    ദൈവവേലയുമായി ബന്ധിക്കപ്പെട്ട സ്ഥാപനങ്ങളുടെ ചുമതലകൾ വഹിക്കുന്നവരുടെ വാസ്തവികമോ സാങ്കല്പികമോ ആയ കുറ്റങ്ങളെക്കുറിച്ചു സംസാരിക്കുന്നതിൽ പ്രത്യേക സന്തോഷമുള്ള അനേകരുണ്ട്, അവരുടെ വലയിൽ നിന്നുണ്ടായ നന്മകളെയും ചെയ്തു തീർത്ത വേലയെയും, പ്രയാസകരമായ പരിശ്രമത്തിന്റെയും അചഞ്ചല ഭക്തിയുടെയും ഫലമായി കൈവന്ന നന്മകളെയും പരിഗണിക്കാതെ തോന്നിയേക്കാവുന്ന തെറ്റുകളിൽ ശ്രദ്ധപതിപ്പിച്ച്, ഇതിനെക്കാൾ നല്ലതായി ചെയ്തിരുന്നെങ്കിൽ കൂടുതൽ ഫലമുണ്ടാകുമായിരുന്നുവെന്നു മനോരാജ്യം കൊള്ളുന്നു. എന്നാൽ ഈ വേല അവരെ ഏല്പിച്ചിരുന്നെങ്കിൽ ഈ അധൈര്യ പരിതസ്ഥിതിയിൽ ഒന്നും ചെയ്യാൻ വിസമ്മതിക്കുകയോ ദൈവഹിത്രപകാരം പ്രവർത്തിച്ചവരെക്കാൾ കൂടുതൽ വിവേക ശൂന്യമായി പ്രവർത്തിക്കുകയോ ചെയ്യുമായിരുന്നു.സആ 321.3

    എന്നാലും, ഈ മുരടൻ വായാടികൾ പാറയുടെ പരുപരുത്ത ഭാഗങ്ങളിൽ പായൽ പറ്റിപ്പിടിച്ചിരിക്കുംപോലെ വേലയുടെ അനുയോജ്യമല്ലാത്ത വശങ്ങളെ മാത്രം മുറുകെ പിടിച്ചിരിക്കും. ഇവർ നിരന്തരം മറ്റുള്ളവരുടെ കുറ്റങ്ങളിലും തോൽവികളിലും വ്യാപൃതരാകുന്നതിനാൽ ആത്മിക വളർച്ച പ്രാപിക്കുന്നില്ല. നല്ലതും ശക്തവുമായ പ്രവൃത്തികൾ, നിസ്വാർത്ഥ കാര്യങ്ങൾ, യഥാർത്ഥ വീര്യം, സ്വയത്യാഗം ഇവയൊക്കെ വിവേചിച്ചറിയാനുള്ള സാന്മാർഗ്ഗിക ശക്തിയും അവർക്കില്ല. അവർ ജീവിതത്തിലും പത്യാശയിലും ഉൽകൃഷ്ടരാവുകയോ ആശയത്തിലോ ആലോചനകളിലോ കൂടുതൽ വിശാലതയും ഔദാര്യവുമുള്ളവരാകുകയോ ചെയ്യുന്നില്ല. ക്രിസ്ത്യാനി യുടെ ജീവിതത്തെ വിശേഷിപ്പിക്കുന്ന ആ സ്നേഹം അവർ വർദ്ധിപ്പിക്കുന്നില്ല. അനുദിനം അധഃപതിക്കയും അവരുടെ ആശയങ്ങളിലും വക്രീഭാവങ്ങളിലും സങ്കുചിതരായിത്തീരുകയും ചെയ്യുന്നു. നിസ്കാരത്വം അവരുടെ തത്വങ്ങളാണ്. വലയം ചെയ്യുന്ന അന്തരീക്ഷത്തിനും സന്തോഷത്തിനും സമാധാനത്തിനും എതിരാര്.സആ 322.1

    ഓരോ സ്ഥാപനവും വളരെ പ്രയാസത്തോടുകൂടി പോരാടേണ്ടിയിരിക്കുന്നു. ശോധനകൾ അനുവദിച്ചിട്ടുള്ളതു ദൈവജനങ്ങളുടെ ഹൃദയം പരിശോധിക്കാനാണ്. ദൈവത്തിന്റെ ഉപകരണങ്ങളിൽ ഒന്നിനു പ്രതികൂലങ്ങൾ നേരിടുമ്പോൾ ദൈവത്തിലും ദൈവവേലയിലും എന്തുമാത്രം വിശ്വാസം നമുക്കു ഉണ്ടെന്നു കാണിച്ചുതരും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ആരും കാര്യങ്ങളെ ഏറ്റവും ചീത്തയായി വീക്ഷിക്കാതെയും സംശയത്തിനും അവിശ്വാസത്തിനും ഇട നല്കാത്ത രീതിയിൽ സംസാരിക്കാതെയും ഇരിക്കട്ടെ. ഉത്തരവാദിത്വഭാരങ്ങൾ വഹിക്കുന്നവരെ വിമർശിക്കരുത്. നിങ്ങളുടെ വീട്ടിലെ സംസാരം കർതൃസേവകരെ വിമർശിക്കുന്ന വിഷം കലർന്നതായിരിക്കരുത്. വിമർശനമനോഭാവമുള്ള മാതാപിതാക്കൾ കൂട്ടികളുടെ മുമ്പിൽ രക്ഷയുടെ മാർഗ്ഗത്തിലേക്കു ബുദ്ധിയുള്ളവരാക്കിത്തീർക്കുന്ന ഒന്നും കൊണ്ടുവരുന്നി ല്ല. അവരുടെ വാക്കുകൾ കുട്ടികളുടെ മാത്രമല്ല പ്രായമുള്ളവരുടെയും വിശ്വാസത്തെ അസ്ഥീകരമാക്കുവാൻ പര്യാപ്തമാണ്, (7T183)സആ 322.2

    നമ്മുടെ സ്കൂളുകളുടെ മാനേജർക്കു അവരുടെ സംരക്ഷണത്തിനു എല്പിച്ചിരിക്കുന്ന യുവാക്കളിൽ ബുദ്ധിപൂർവം ശിക്ഷണവും ചിട്ടയും പാലിക്കുകയെന്ന കാര്യം വളരെ പ്രയാസമേറിയ ഒന്നാണ്. അവരുടെ കരങ്ങളെ താങ്ങി നിറുത്തുവാൻ സഭാംഗങ്ങൾക്കു വളരെ പ്രവർത്തിക്കുവാൻ കഴിയും.സആ 322.3

    സ്ഥാപനത്തിന്റെ നിയമം പാലിക്കുവാൻ യുവജനങ്ങൾക്കു മനസ്സില്ലാത്തപ്പോൾ അഥവാ അവർക്കു അധികാരികളുമായി യോജിക്കുവാൻ മനസ്സില്ലാത്ത കാര്യങ്ങളിൽ സ്വന്ത ഇഷ്ടംപോലെ ചെയ്യുവാൻ തീരുമാനിക്കുമ്പോൾ മാതാപിതാക്കൾ അന്ധമായി കുട്ടികളോടു സഹതാപം കാണിക്കാതിരിക്കട്ടെ.സആ 322.4

    സത്യത്തോടും സഹജീവികളോടും ദൈവത്തോടുമുള്ള ഭക്തിയുടെ അസ്ഥിവാരത്തിൽ സ്ഥിതിചെയ്യുന്ന തത്വങ്ങളെ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുവാൻ അഭ്യസിക്കപ്പെടുന്നതിൽ ഭേദം നിങ്ങളുടെ കുട്ടികൾ കഷ്ടം അനുഭവിക്കയും ശവക്കല്ലറകളിൽ നിദ്രകൊള്ളുകയും ചെയ്യുന്നതാണ്. (7T185, 186)സആ 322.5