Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ശ്രേഷ്ഠ ആത്മിക സിദ്ധിക്കുവേണ്ടി ശ്രമിക്കുക

    ദിവ്യകാര്യങ്ങളിലുള്ള വർദ്ധിച്ച അറിവിനുവേണ്ടി പരിപൂർണ്ണതയിൽ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടാതവണ്ണം ആത്മാവിന്റെ ഉന്നതസിദ്ധിക്കായി സ്നേഹത്തിന്റെ പരിശുദ്ധ മൂലകങ്ങൾ വികസിപ്പിക്കും. ക്രിസ്ത്യാനികളെന്നഭിമാനിക്കുന്ന കൂടുതൽ പേരും ഈ ജീവിതത്തിലെ പ്രയോജനരഹിതവും നശ്വരവുമായ കാര്യങ്ങൾ പ്രാപിക്കുവാൻ ആഗ്രഹിക്കുന്നതുപോലെ ദിവ്യകാര്യങ്ങൾ ലഭിക്കുവാൻ ആകാംക്ഷയുള്ളവരും തീക്ഷ്ണതയുളളവരും സ്ഥിരോത്സാഹികളും ആയിരിക്കേണ്ടിയിരിക്കുന്നു. മിക്ക നാമധേയ ക്രിസ്ത്യാനികൾക്കും, പ്രാപിക്കേണ്ട ആത്മിക ബലത്തെക്കുറിച്ചു ബോധമില്ല. ക്രിസ്ത്യാനികളെന്നഭിമാനിക്കുന്ന വലിയോരു കൂട്ടം ആത്മിക വളർച്ചയില്ലാത്ത കൃശന്മാരായി തൃപ്തിയടയുന്നു. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുന്ന സ്വഭാവം അവർക്കില്ലാത്തതിനാൽ ദൈവഭക്തി, മറഞ്ഞിരി ക്കുന്ന രഹസ്യമായും സുഗ്രാഹ്യമല്ലാതെയും ഇരിക്കുന്നു. പ്രായോഗിക പരിജ്ഞാനത്താൽ ക്രിസ്തുവിനെ അവർ അറിയുന്നില്ല,സആ 331.4

    ആത്മികകാര്യങ്ങളിൽ മുരടിച്ചതും വൈകല്യമുള്ളതുമായ അവരുടെ അവസ്ഥയിൽ എപ്പോഴും ആവസിക്കുന്ന ഉന്നതവും പരിശുദ്ധവുമായ നില യെ സ്നേഹം നിറഞ്ഞ ആത്മാക്കൾ; സന്തോഷത്താൽ സ്ഫുരിക്കുന്ന വദനങ്ങൾ; ദൈവത്തെയും കുഞ്ഞാടിനെയും ബഹുമാനിക്കുവാൻ ഉയരുന്ന മധുര മോഹനസംഗീതം; സിംഹാസനാരൂഢനായിരിക്കുന്നവന്റെ മുഖത്തുനിന്നും കുഞ്ഞാടിന്റെ മുഖത്തുനിന്നും വിശുദ്ധന്മാരുടെ മേൽ നിരന്തരം ഒഴുകുന്ന പ്രകാശ നദി ഞൊടിനേരം വീക്ഷിക്കുവാൻ സ്വർഗ്ഗത്തിലേക്കയച്ചാൽ ഉന്നതവും മേന്മയേറിയതുമായ സന്തോഷം ഇനി അനുഭവിക്കാനുണ്ടെന്നു അവർക്കു ബോദ്ധ്യം വരും. ദിവ്യസന്തോഷം അവർ എതമാത്രം പ്രാപിക്കു ന്നുവോ അത്രമാത്രം നിത്യസന്തോഷത്തിൽ കൂടുതൽ ഉയരുവാനുള്ള ശക്തി വർദ്ധിക്കും. ഇങ്ങനെ അവർണ്ണനീയമായ മഹത്വത്തിന്റെയും പരമാനന്ദത്തി ന്റെയും വറ്റാത്ത ഉറവിടത്തിൽനിന്നു നൂതനവും വിശാലവുമായ ദാനങ്ങൾ തുടർന്നു ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഈ വ്യക്തികൾക്കു സ്വർഗ്ഗീയ സംഘവുമായി ഇടകലർന്ന അവരുടെ ഗാനങ്ങളിൽ പങ്കുകൊണ്ടു ദൈവ ത്തിൽനിന്നും കുഞ്ഞാടിൽനിന്നും ബഹിർഗമിക്കുന്ന പരിശുദ്ധവും അത്യു ന്നതവും ആനന്ദ്രപദവുമായ മഹത്വത്തിൽ നില്ക്കുവാൻ കഴിയുമോ എന്നു ഞാൻ ചോദിക്കുന്നു. ഇല്ലേ ഇല്ല. “ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളിയായിത്തീരുവാൻ” (2 പത്രൊസ് 1:4) സ്വർഗ്ഗീയ ഭാഷ പഠിക്കുന്നതിനു അവരുടെ കൃപകാലം ദീർഘിപ്പിച്ചു.സആ 332.1

    അവരുടെ മനസ്സിന്റെ ശക്തികളെയും ശരീരത്തിന്റെ വീര്യങ്ങളെയും സ്വാർത്ഥതയ്ക്കായി വിനിയോഗിച്ചു. അവർക്കു നിരുപാധികം ദൈവത്ത സേവിപ്പാൻ സാധിച്ചില്ല. ലൗകിക കാര്യങ്ങൾക്കു പ്രഥമസ്ഥാനം നല്കി അവരുടെ ശക്തിയുടെ നല്ലഭാഗം അതിനും ക്ഷണിക ചിന്തകൾ മാത്രം ദൈവത്തിനും നല്കുന്നു. അങ്ങനെയുള്ളവർ അവസാന തീരുമാനത്തിനു മുമ്പായി രൂപാന്തരപ്പെടണം. “അനീതി ചെയ്യുന്നവൻ ഇനി അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.” ഇപകാരമുള്ള സമയം സമീപിച്ചുകൊണ്ടിരിക്കുന്നു.സആ 332.2

    ആത്മികാഭ്യാസങ്ങളിൽ രസിക്കുവാൻ പരിശീലിപ്പിക്കപ്പെട്ടവർ സ്വർഗ്ഗീയ വിശുദ്ധിയിലും അവർണ്ണ്യമായ മഹത്വത്തിലും ആകുലപ്പെടാതെ രൂപാന്തരം പ്രാപിക്കുവാൻ കഴിയും, നിങ്ങൾക്കു കലയിൽ നല്ല പരിജ്ഞാനം ഉണ്ടായിരുന്നേക്കാം, ശാസ്ത്രവുമായി പരിചയം കണ്ടേക്കാം, സംഗീതത്തിലും കയ്യെഴുത്തിലും ശഷ്ഠനായിരുന്നേക്കാം, എന്നാൽ സ്വര്ഗ്ഗത്തിനു വേണ്ടി ഒരുങ്ങുന്നതിൽ ഇവയ്ക്കുള്ള സ്ഥാനം എന്ത്? ദൈവസന്നിധിയിൽ ന്യായവിധി സമയത്തു നില്ക്കാൻ നിങ്ങളെ ഒരുക്കുന്നതിനു അവയ്ക്കെന്തു ചെയ്യാൻ കഴിയും. (2T 266 267 )സആ 333.1