Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    രണ്ടുപേർ യോജിച്ചിട്ടല്ലാതെ ഒരുമിച്ചു നടക്കാമോ?

    അവിശ്വാസി മതാനുകൂലിയാണെന്നും, കിസ്ത്യാനിയല്ലെന്നുള്ളതൊഴിച്ചു എല്ലാക്കാര്യത്തിലും ഒരു വലിയ സഖിക്കുണ്ടായിരിക്കേണ്ട കാമ്യമായ എല്ലാം ഉണ്ടെന്നും ചിലപ്പോൾ വാദം പുറപ്പെടുവിക്കാറുണ്ട്. വിശ്വാസിയുടെ നല്ല തീരുമാനം അവിശ്വാസിയുമായുള്ള ജീവിതബന്ധ ത്തിന്റെ അനൗചിത്യത്തെ സൂചിപ്പിക്കുന്നുവെങ്കിൽ തന്നെയും പത്തിൽ ഒമ്പ തിലും അഭിലാഷങ്ങൾ വിജയിക്കുന്നു. വിവാഹവേദിയിൽ സത്യപ്രതിജ്ഞ യെടുത്ത നിമിഷം മുതൽ ആത്മീക അധഃപതനം തുടങ്ങുന്നു. സാത്താന്റെ കരിങ്കൊടിക്കീഴിൽ ഇരുവരും തോളോടു തോൾ ചേർന്നു നില്ക്കുന്നതുവരെ, ആത്മീകാവേശം കെട്ടടങ്ങുകയും, കോട്ടകൾ ഓരോന്നായി തകരുകയും ചെയ്യുന്നു. വിവാഹാഘോഷവേളകളിൽപ്പോലും മനസ്സാക്ഷി, വിശ്വാസം, സത്യം ഇവയക്കെതിരായി ലൗകികഭാവം വിജയിക്കുന്നു. പുതിയ ഭവന ത്തിൽ പ്രാർത്ഥനാസമയത്തെ ആദരിക്കുന്നില്ല. മണവാളനും മണവാട്ടിയും പരസ്പരം തെരഞ്ഞെടുപ്പു നടത്തി യേശുവിനെ വിട്ടുകളഞ്ഞു.സആ 248.1

    ആദ്യം അവിശ്വാസി പുതിയ ബന്ധത്തിൽ എതിർപ്പൊന്നും കാണിച്ചില്ലെ ന്നുവരാം. എന്നാൽ പരിചിന്തനത്തിനും ശ്രദ്ധയ്ക്കും വേദസത്യങ്ങൾ അവതരിപ്പിക്കുമ്പോൾ ചിന്തകൾ തൽക്ഷണം പൊങ്ങുന്നു. “ഞാൻ ആരാണെന്നറിഞ്ഞിട്ടല്ലേ നിങ്ങൾ എന്നെ വിവാഹം കഴിച്ചത്? എന്നെ ശല്യപ്പെടുത്തരുത്. ഇനിമേലാൽ, നിങ്ങളുടെ പ്രത്യേക ആശയങ്ങളെക്കുറിച്ചുള്ള സംഭാഷണ ങ്ങൾ മതിയാക്കണമെന്നതു ഓർമ്മയിൽ ഇരിക്കട്ടെ.” വിശ്വാസി തന്റെ വിശ്വാ സത്തിൽ എന്തെങ്കിലും പ്രത്യേക ഭാഗത പ്രദർശിപ്പിച്ചാൽ ക്രിസ്തീയ അനുഭവത്തിൽ താല്പര്യമില്ലാത്തവരോടുള്ള ദയയില്ലായ്മയാണെന്നു തോന്നും.സആ 248.2

    പുതിയ ബന്ധത്തിൽ, താൻ തെരഞ്ഞെടുത്ത സഖിയോടു മിക്കവാറും യോജിച്ചു പോകേണ്ടതാണെന്നു വിശ്വാസിയായ ഒരുവൻ വിചാരിക്കുന്നു. സാമുദായികവും ലൌകീകവുമായ വിനോദങ്ങളെ സംരക്ഷിച്ചനുഗ്രഹിക്കു ന്നു. ഇതു ചെയ്യുന്നതിൽ ആദ്യമൊക്കെ വലിയ മടി തോന്നുമെങ്കിലും സത്യത്തിലുള്ള താല്പര്യം കുറഞ്ഞുകുറഞ്ഞു വിശ്വാസത്തെ സംശയത്തിനും അവിശ്വാസത്തിനും കൈമാറ്റം ചെയ്യുന്നു. ഒരിക്കൽ ഉറപ്പുള്ളവനും ശുദ്ധമതി യായ വിശ്വാസിയും ഭക്തപാരായണനായ ക്രിസ്താനുഗാമിയുമായ ഒരാൾ ഇന്നത്തെ നിലയിൽ സംശയാലുവും ചഞ്ചലമാനസനും ആയിത്തീരുമെന്നു ആരും സംശയിച്ചിരിക്കില്ല. ഹാ, ബുദ്ധിപൂർവമല്ലാത്ത വിവാഹം വരുത്തിക്കൂട്ടിയ വ്യതിയാനം!സആ 248.3

    ലൗകിക ബന്ധം രൂപീകരിക്കുന്നതു ആപൽക്കരമാണ്, അനേക യുവതീയുവാക്കന്മാരുടെ വിവാഹത്തിനു സാക്ഷ്യം വഹിക്കുന്ന മുഹൂർത്ത സമയം, അവരുടെ മാതാനുഭവത്തിന്റെയും പ്രയോജനതയുടെയും ചരിത്രത്തെ അവസാനിപ്പിക്കുകയാണെന്നു സാത്താനു നല്ലവണ്ണം അറിയാം, അവർ ക്രിസ്തുവിന് നഷ്ടപ്പെടുന്നു. ഒരു സമയത്തേക്കു ക്രിസ്തീയ ജീവിതം നയിക്കുവാൻ ശ്രമിച്ചേക്കാമെങ്കിലും, അവർ ചെയ്യുന്ന എല്ലാ പരിശ്രമങ്ങളും എതിർഭാഗത്തു സ്ഥിരമായ പരണാശക്തിക്കെതിരായിട്ടാണ്. ഒരിക്കൽ, വിശ്വാസത്തെയും പ്രത്യാശയെയും സംബന്ധിച്ചു സംസാരിക്കുന്നതു അവർക്കൊരു പദവിയും സന്തോഷവുമായിരുന്നു. എന്നാലോ, തന്റെ ഭാവി ഭാഗധേയത്തിൽ ബന്ധിച്ച ആൾ യാതൊരു താല്പര്യവും എടുക്കുന്നില്ലെന്നറിഞ്ഞു. വിഷയത്തെക്കുറിച്ചു പരാമർശിക്കുവാൻ ഇഷ്ടപ്പെടുന്നില്ല. തൽഫലമായി, വിശ്വാസം ഹൃദയത്തിൽനിന്നും ക്ഷയിച്ചുപോകയും, സാത്താൻ നിരീ ശ്വരത്വവല അവർക്കു ചുറ്റും വഞ്ചകമായി നെയ്തുണ്ടാക്കുകയും ചെയ്യുന്നു.സആ 249.1

    “രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?” “ഭൂമിയിൽ വെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽനിന്നു അവർക്കു ലഭിക്കും.” എന്തൊരു വിചിത്ര കാഴ്ച പരസ്പരം ദൃഢമായി ബന്ധിതരായവരിൽ ഒരാൾ ഭക്തിയിൽ മുഴുകുമ്പോൾ മറ്റേയാൾ അശ്രദ്ധയോടും അലക്ഷ്യഭാവത്തോടും ഇരിക്കുന്നു. നിത്യജീവനിലേക്കുള്ള മാർഗ്ഗം ഒരാൾ ആരായുമ്പോൾ മറ്റേ യാൾ മരണത്തിലേക്കുള്ള വിശാല പാത അന്വേഷിക്കുന്നു.സആ 249.2

    മാനസാന്തരപ്പെടാത്തവരെ വിവാഹം കഴിച്ചതിന്റെ ഫലമായി നൂറുകണ ക്കിനു ആളുകൾ ക്രിസ്തുവിനെയും സ്വർഗ്ഗത്തെയും പരിത്യജിച്ചു, അശക്തനായ മർത്യന്റെ സഖിത്വം അവർ കൂടുതൽ മാനിക്കുവാൻ ക്രിസ്തുവിന്റെ സ്നേഹവും കൂട്ടായ്മയും അവർക്കു അത്രയ്ക്കു അപ്രധാനമായിട്ടാണോ തീർന്നിരിക്കുന്നത്? രക്ഷകനോടു സ്നേഹമില്ലാത്ത വ്യക്തിക്കുവേണ്ടി സ്വർഗ്ഗീയ സുഖങ്ങളെ അപകടപ്പെടുത്തുവാൻ അവർക്കു സ്വർഗ്ഗം അത്രയ്ക്കു അപധാനമാണോ?സആ 249.3