Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    നന്മയ്ക്ക് മാതാവിന്റെ ശക്തി

    മാതാവിന്റെ സ്ഥാനം വിനീതമായിരുന്നേക്കാം. എന്നാലോ, പിതാവുമായി ബന്ധിക്കപ്പെട്ട് അവളുടെ സ്വാധീനശക്തി നിത്യതവരെ നിലനില്ക്കുന്നു. ദൈവം കഴിഞ്ഞാൽ ഭൂമിയിൽ അറിയപ്പെട്ട ഏറ്റവും വലിയ ശക്തി നന്മയ്ക്കായുള്ള മാതാവിന്റെ ശക്തിയാണ്.സആ 276.1

    ക്രിസ്തീയ മാതാവു തന്റെ കുട്ടികളെ വലയം ചെയ്തിരിക്കുന്ന ആപത്തുകളെ വിവേചിപ്പാൻ എപ്പോഴും ജാഗ്രതയുള്ളവളായിരിക്കും. തന്റെ ആത്മാവിനെ പരിശുദ്ധവും നിർമ്മലവുമായ അന്തരീക്ഷത്തിൽ സൂക്ഷിക്കും. തന്നെ സദാ അലട്ടുന്ന നിസ്സാര പരീക്ഷകൾക്കുപരിയായി ജീവിച്ചു തന്റെ തത്വങ്ങളെയും സ്വഭാവ പ്രകൃതിയെയും തിരുവചനപ്രകാരം അവൾ ക്രമീകരിക്കുകയും കർത്തവ്യം വിശ്വസ്തതയോടെ അനുഷ്ഠിക്കുകയും ചെയ്യും.സആ 276.2

    കുട്ടികൾക്ക് ശീഘ്രഗ്രഹണ ശക്തിയുണ്ട്. കുട്ടികളുടെ ഹൃത്തടങ്ങളിൽ നിന്നും സ്നേഹവാത്സല്യമാകുന്ന ഈർപ്പത്തെ വറ്റിക്കുന്ന അക്ഷമവും പ്രകോപനവുമായ ആജ്ഞയിൽ നിന്നു ദീർഘക്ഷമയുള്ളതും സ്നേഹമസൃണമായ സ്വരങ്ങളെ അവർ വിവേചിക്കുന്നു. യഥാർത്ഥ ക്രിസ്തീയ മാതാവു കുഞ്ഞുങ്ങളെ തന്റെ സന്നിധിയിൽ നിന്നു മനസ്താപം കൊണ്ടോ സഹതാപമോ സ്നേഹമോ ഇല്ലാത്തതിനാലോ അകറ്റിക്കളയരുത്.സആ 276.3

    മാതാക്കളേ, നിങ്ങളുടെ മാതൃകയും പ്രേരണാശക്തിയും കുഞ്ഞുങ്ങളുടെ സ്വഭാവത്തെയും ഭാവിഭാഗധേയത്തെയും ബാധിക്കുന്നുവെന്ന വാസ്തവത്തിലേ ക്കുണരുക. നിങ്ങളുടെ ഉത്തരവാദിത്വത്തിന്റെ വെളിച്ചത്തിൽ കുഞ്ഞുങ്ങളിൽ ഒരു സമീകൃത മനസ്സിനെയും നിർമ്മല സ്വഭാവത്തെയും രൂപീകരിക്കുക. സത്യമായതും സുന്ദരമായതും അവരിൽ പ്രതിഫലിക്കട്ടെ.സആ 276.4

    യാതൊന്നും ഭവനത്തിൽ ആകർഷകമായി കാണാൻ കഴിയാത്തവരും, നിരന്തരം ശകാരത്താലും പിറുപിറുപ്പിനാലും അഭിവാദനം ചെയ്യപ്പെടുന്നവരുമായ അനേക ഭർത്താക്കന്മാരും കുട്ടികളും ആശ്വസവും വിനോദവും ഭവനത്തിനു പുറത്തു മദ്യശാലകളെയോ നിരോധിക്കപ്പെട്ടിരിക്കുന്ന ഉല്ലാസ കേളീരംഗങ്ങളെയോ അന്വേഷിക്കുന്നു. തന്റെ പ്രത്യേക ക്ലേശങ്ങളെയും പ്രയാസങ്ങളെയും കുറിച്ചു ഭർത്താവിന്റെയും കുട്ടികളുടെയും മുമ്പിൽ പറയാതിരിക്കുന്നുവെങ്കിലും, ഭർത്താവിനും കുട്ടികൾക്കും വേണ്ടി ഭവനത്തെ സന്തോഷപ്രദമാക്കുന്ന ചെറിയ ഉപചാരമര്യാദകൾ കാണിക്കാൻ ഭവനപരിചരണത്തിൽ വ്യാപൃതരായിരിക്കുന്ന ഭാര്യയും മാതാവുമായ സ്ത്രീ പലപ്പോഴും വിസ്മരിച്ചുപോകുന്നു. പാചകത്തിലോ തുന്നുന്നതിലോ വ്യാപൃതരായിരിക്കുമ്പോൾ ഭർത്താവും പുത്രന്മാരും അപരിചിതന്മാരെപ്പോലെ വീട്ടിൽ വരികയും പോകയും ചെയ്യുന്നു.സആ 276.5

    വൃത്തിയും വെടിപ്പുമില്ലാത്ത വസ്ത്രം അമ്മമാർ ധരിച്ചാൽ, അതു തന്റെ കുട്ടികളെയും അതേ അഴുക്കു വേഷധാരണ പിന്തുടരാൻ പഠിപ്പിക്കുന്നു. എത്ര തന്നെ മുഷിഞ്ഞതും നിന്ദ്യവുമായ ഏതു വസ്ത്രവും വീട്ടിൽ ധരിക്കുന്നതു നന്നാണെന്നു ചിന്തിക്കുന്ന അനേകം അമ്മമാരുണ്ട്. എന്നാൽ ഭവനത്തിലെ അവരുടെ പ്രേരണാശക്തി അതിവേഗം നഷ്ടമാകുകയത്രെ ചെയ്യു ന്നത്. അമ്മയുടെ വസത്രധാരണത്തെയും മറ്റുള്ളവരുടെ വൃത്തിയായ വസ്ത്രധാരണത്തെയും തമ്മിൽ താരതമ്യം ചെയ്യുന്നു. അമ്മയോടുള്ള ബഹുമാനം ക്ഷയിക്കുന്നു.സആ 276.6

    ക്രമീകൃതമായ വീട്ടിൽ ആവശ്യമായിരിക്കുന്ന എന്തും സ്വന്തം കൈകളാൽ ചെയ്യുന്നതു അപമാനകരമെന്നു ചിന്തിക്കാതെ യഥാർത്ഥ ഭാര്യയും മാതാവുമായവൾ തന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കും. (AH231-254)സആ 277.1