Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 7 - സഭയുടെ പ്രസിദ്ധീകരണങ്ങൾ

    നമ്മുടെ പ്രസിദ്ധീകരണ വേല ദൈവത്തിന്റെ നിർദ്ദേശപ്രകാരം അവന്റെ പ്രത്യേക നേൽനോട്ടത്തിലാണ് സ്ഥാപിച്ചത്. അത് ഒരു പ്രത്യേക ഉദ്ദേശനിവൃത്തിക്കായി നല്കപ്പെട്ടു. സെവന്ത് ഡേ അഡ്വന്റിസ്റ്റുകാർ ഒരു പ്രത്യേക ജനമായി ലോകത്തിൽനിന്നു ദൈവത്താൽ വേർതിരിക്കപ്പെട്ടവരാണ്. സത്യമാകുന്ന വെട്ടുകത്തികൊണ്ടു അവൻ അവരെ ലോകത്തിൽ നിന്നു വെട്ടിയെടുത്തു തന്നോടു ചേർത്തിരിക്കുന്നു. അവൻ അവരെ തന്റെ പ്രതിനിധികളായി തെരഞ്ഞെടുത്ത്, രക്ഷയുടെ അന്ത്യവേലയിൽ അവന്റെ സ്ഥാനപതികളാക്കിയിരിക്കുന്നു. മർത്യരെ ഭരമേൽപിച്ചിട്ടുള്ളതിലേക്കും ഏറ്റവും വിലയേറിയ സത്യസമ്പത്തു ലോകത്തോടറിയിക്കുവാൻ ഉള്ള ഏറ്റവും പരിപാവനവും ഭയാനകവുമായ മുന്നറിയിപ്പുകൾതന്നെ ദൈവം അവരെ ഭരമേൽപ്പിച്ചിരിക്കുന്നു. ആ വേലയുടെ നിർവ്വഹണത്തിൽ നമ്മുടെ പ്രസിദ്ധീകര ണശാലകൾ ഏറ്റവും വലിയ മുഖാന്തിരങ്ങളാകുന്നു.സആ 100.1

    നമ്മുടെ പ്രസിദ്ധീകരണ ശാലകളിൽ നിന്നും വിതരണം ചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ ദൈവത്തെ എതിരേല്പാൻ ഒരു ജനത്തെ ഒരുക്കുവാനുള്ളവയാകുന്നു. 17T 138, 139;സആ 100.2

    ഈ വേലയെക്കാൾ അധികം താല്പര്യജനകമായി മറ്റൊന്നുണ്ടെങ്കിൽ അതു നമ്മുടെ പ്രസിദ്ധീകരണങ്ങൾ പൊതുജനങ്ങളുടെ മുമ്പിൽ എത്തിച്ചു കൊടുത്തിട്ടു അവരെ തിരുവെഴുത്തുകളെ ശോധന ചെയ്യുമാറാക്കുക എന്നതാണ്. സുവിശേഷവേല നമ്മുടെ പ്രസിദ്ധീകരണങ്ങളെ കുടുംബങ്ങളിൽ എത്തിച്ചുകൊടുക്കുന്നതു അവരുമായി സംഭാഷിക്കുകയും ചെയ്യുന്നത്-ഒരു നല്ല വേലയും സ്ത്രീപുരുഷന്മാർ ഇടയ വേലയ്ക്കായി പക്വപ്പെടുത്തുന്നതുമാകുന്നു. 24T 390;സആ 100.3

    നമ്മുടെ പ്രസിദ്ധീകരണങ്ങൾക്കായി ആളുകളെ സമീപിക്കുന്നതു അതി പ്രധാനവും ലാഭകരവുമായ വേലയാണ്. യോഗങ്ങൾ നടത്തുവാൻ കഴിവില്ലാത്ത സ്ഥാനങ്ങളിൽ വിശ്വസ്തരായ കോൽപോർട്ടർ സജീവമായ പ്രസംഗകന്റെ സമാനം അർഹിക്കുന്നതാണ്. കോൽ്പോർട്ടമാർ വേല മുഖേന സത്യം മറ്റു പ്രകാരത്തിൽ ഒരിക്കലും കേൾപ്പാൻ ഇടയില്ലാത്ത ആയിരങ്ങൾക്കു എത്തിച്ചുകൊടുക്കാംസആ 100.4

    കോൽപോർട്ടർമാർ ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ കടന്നുപോകണം. ഈ വേലയുടെ പ്രാധാന്യം തികച്ചും സുവിശേഷ ശുശ്രൂഷയോടു തുല്യമാണ്. ജീവനുള്ള പ്രസംഗകനും നിശ്ശബദ ദൂതുവാഹകനും നമ്മുടെ മുമ്പിൽ വയ്ക്കപ്പെട്ടിരിക്കുന്ന മഹത്തേറിയ വേലയുടെ നിർവഹണത്തിന് ആവശ്യമാണ്. 3CM 8;സആ 101.1

    കോൽപോർട്ടർ വേല നമ്മുടെ പുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്ന വെളിച്ചത്തെ ജനസമക്ഷം സമർപ്പിക്കാനുള്ള ഒരു മാർഗ്ഗമാണെന്നു ദൈവം നിർണ്ണയിച്ചിരിക്കുന്നു. അതുകൊണ്ടു കോൽപ്പോർട്ടർമാരെ ലോകരുടെ ആത്മീക വിദ്യാഭ്യാസത്തിനും പ്രകാശനത്തിനും പര്യാപ്തമായ പുസ്തക ങ്ങൾ കഴിയുന്നത്ര വേഗത്തിൽ സമർപ്പിക്കേണ്ടതിന്റെ പ്രാധാന്യം ധരിപ്പിക്കണം.സആ 101.2

    ഈ കാലത്തു ദൈവജനം ചെയ്തുകാണ്മാൻ ദൈവം ആഗ്രഹിക്കുന്ന വേല ഇതുതന്നെയാണ്. കോൽപോർട്ടർ വേലയ്ക്കായി തങ്ങളെത്തന്നെ ദൈവത്തിൽ പ്രതിഷ്ഠിക്കുന്നവർ ലോകത്തെ അറിയിപ്പാനുള്ള അന്ത്യമുന്നറിയിപ്പിൻ ദൂതുകൾ നൽകുന്നതിൽ സഹായിക്കുന്നു. ഈ വേലയ്ക്ക് നാം കല്പിക്കാവുന്നതിലുപരിയായ വിലയാണുള്ളത്. കാരണം, കോർപ്പോർട്ടമാർ മുഖേനയല്ലെങ്കിൽ അനേകം ആളുകൾ ഈ സത്യം ഒരിക്കലും കേൾക്കുകയില്ലായിരുന്നു. 46T 313;സആ 101.3

    നമ്മുടെ പ്രസിദ്ധീകരണങ്ങൾ എല്ലായിടത്തും ചെന്നെത്തണം. അനേകം ഭാഷകളിൽ അവ ഉപയോഗപ്പെടുത്തുമാറാകട്ടെ. മൂന്നാം ദൂതന്റെ ദൂതു ഈ ഉപാധിയിലൂടെയും ജീവനുള്ള ഉപദേഷ്ടാവു മുഖേനയും നല്കപ്പെടേണ്ടതാകുന്നു. ഈ കാലത്തേക്കുള്ള സത്യം വിശ്വസിച്ചിരിക്കുന്ന നിങ്ങൾ ഉണരുക.സആ 101.4

    ഈ സത്യം ഗ്രഹിക്കുന്നവർ അതിനെ പ്രചരിപ്പിക്കേണ്ടതിലേക്കു അവരെ സഹായിക്കാൻ നിങ്ങളാലാവതെല്ലാം ചെയ്യേണ്ടതു നിങ്ങളുടെ കടമയാകുന്നു. നമ്മുടെ പ്രസിദ്ധീകരണങ്ങൾ വിറ്റുകിട്ടുന്ന പണത്തിൽ ഒരു ഭാഗം ഹൃദയങ്ങളിലെ തരിശുനിലം ഉഴുതു ശരിപ്പെടുത്തുവാനും കുരുട്ടു കണ്ണുകളെ തുറക്കുവാനും തക്ക പ്രസിദ്ധീകരണങ്ങൾക്കായി വിനിയോഗിക്കേണ്ടതാണ്. 59T 62;സആ 101.5

    ജീവനുള്ള പ്രസംഗകരിൽനിന്നു ദൂത് ശ്രവിക്കുന്ന ജനങ്ങളുടെ ഇടയിലും കോൽപോർട്ടർമാർ കടന്നുചെന്നു അവിടെയുള്ള ശുശ്രൂഷകനോടു സഹകരിച്ചു വേല ചെയ്യണമെന്നു എനിക്കു ഉപദേശം ലഭിച്ചു. കാരണം ശുശൂഷകൻ എത്രയും വിശ്വസ്തതയോടെ ദൂതു പ്രസംഗിച്ചാലും ജ ങ്ങൾക്കു അതു എല്ലാം മനസ്സിലാക്കുവാൻ സാധിക്കാതെ വന്നേക്കാം.സആ 101.6

    അതുകൊണ്ടു അച്ചടിച്ച പ്രതികൾ വളരെ പ്രാധാന്യം അർഹിക്കുന്നു. എന്തെന്നാൽ അവ സത്യം ഗ്രഹിപ്പാൻ മാത്രമല്ല അവയെ ഹൃദയത്തിൽ പതിച്ചിട്ടു വഞ്ചനാപരമായ തെറ്റുകളിൽ നിന്നു ജനങ്ങളെ രക്ഷിക്കാനും ഉതകുന്നു. പ്രതങ്ങളും പുസ്തകങ്ങളും ഈ കാലത്തേക്കുള്ള ദൂതുകളെ തുടർച്ച യായി ജനങ്ങളുടെ മുമ്പിൽ സമർപ്പിപ്പാനുള്ള കർത്താവിന്റെ ഉപകരണങ്ങളാകുന്നു. ആത്മാക്കളെ സത്യത്തിൽ താല്പര്യവും ഉറപ്പുള്ളവരുമാക്കി ത്തീർക്കുവാൻ നമ്മുടെ പ്രസിദ്ധീകരണങ്ങൾക്ക് വചനത്തിന്റെ ശുശ്രൂഷ കൊണ്ടു മാത്രം സാധിക്കുന്നതിനെക്കാൾ വളരെ അധികം സാധിക്കും. കോൽപോർട്ടർ വേല മുഖേന ജനങ്ങളുടെ വസതികളിൽ വയ്ക്കപ്പെടുന്ന മൗനദൂതന്മാർ എല്ലാ (പകാരത്തിലും സുവിശേഷ വേലയെ ബലപ്പെടുത്തുന്നതാണ്. മനുഷ്യർ ആ പുസ്തകങ്ങൾ വായിക്കുന്തോറും അവയിൽ അടങ്ങിയിരിക്കുന്ന ദൂതുകൾ അവരുടെ മനസുകളിൽ പ്രസംഗംപോലെതന്നെ പതിയുന്നതാണ്. അതിന് കാരണം പുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്ന സത്യങ്ങളെ ഹൃദയങ്ങളിൽ പതിപ്പിക്കുന്ന ദൂതന്മാരുടെ ശുശ്രൂഷതന്നെയാണ് പാസ്റ്ററുടെ ശുശ്രൂഷയിലും സാന്നിദ്ധ്യമരുളുന്നത്. 66 315,316;സആ 101.7

    പ്രാപ്തരായ വിദ്യാർത്ഥികൾക്കു അങ്ങനെ ചെയ്യുവാൻ താല്പര്യമുള്ള പക്ഷം ഈ പുസ്തകങ്ങൾ കൈകാര്യം ചെയ്ത് അവരുടെ സ്വന്തം വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നതിന് ബുദ്ധിപൂർവ്വകമായ പദ്ധതികൾ ഉണ്ടാക്കി സഹായിക്കണം. അങ്ങനെ കിട്ടുന്ന പണംകൊണ്ടു സ്വന്തം ചെലവിൽ നമ്മുടെ ഏതെങ്കിലും ഒരു പരിശീലനശാലയിലെ ഒരു പദ്ധതി പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്കു മറ്റേതെങ്കിലും സുവിശേഷരംഗത്തിൽ പ്രാരംഭ മിഷനറി വേലചെയ്യുവാൻ സഹായകരമായ ഏതാനും നല്ല അനുഭവം സിദ്ധിക്കുന്നതാണ്. 791 79;സആ 102.1

    സഭാംഗങ്ങൾ നമ്മുടെ ഗന്ഥവിതരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുമ്പോൾ അവർ ഈ വേലയിൽ അധികം സമയം വിനിയോഗിക്കും. 8 CM7;സആ 102.2

    കൃപാകാലം നിലനില്ക്കുന്നതുവരെ കോസ്പോർട്ടക്കു തന്റെ വേല ചെയ്വാനുള്ള സൗകര്യം ഉണ്ടായിരിക്കും. 96T478;സആ 102.3

    സഹോദരീ സഹോദരന്മാരേ! നിങ്ങൾ (ഗന്ഥവിതരണ വേലയെ ഹൃദയ പൂർവ്വം സ്വീകരിച്ചു നിങ്ങളുടെ പ്രാർത്ഥനകൊണ്ടും ധനംകൊണ്ടും അതിനെ സഹായിക്കുമെങ്കിൽ അതു യഹോവയക്കു പ്രസാദകരമായിരിക്കും. രാവിലെയും വൈകുന്നേരത്തും കർത്താവു അതിന്റെ മേൽ വിലയേറിയ അനുഗ്രഹങ്ങൾ വർഷിക്കുമാറു പ്രാർത്ഥിക്കുക. വിമർശനവും ആവലാതി പറച്ചിലും പ്രോത്സാഹിപ്പിക്കരുത്. നിങ്ങളുടെ അധരങ്ങളിൽ നിന്നു പിറുപിറുപ്പോ ആവലാതി പറച്ചിലോ പുറപ്പെടരുത്. ദൂതന്മാർ ആ വാക്ക്, ശ്രദ്ധിക്കുന്നതെന്നോർത്തുകൊൾക. ഈ സ്ഥാപനങ്ങൾ ദൈവത്താൽ സ്ഥാപിതമാണെന്നു എല്ലാവരും കാണട്ടെ. ഞങ്ങളുടെ സ്വന്ത താല്പര്യ സംരക്ഷണാർത്ഥം അവയെ തരം താഴ്ത്തുന്നവൻ ദൈവമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. ദൈവത്തിന്റെ വേല സംബന്ധിച്ച സർവ്വവും പരിപാവനമായിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. 107T182, 183സആ 102.4

    *****