Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 56 - നമ്മുടെ വിശ്വാസത്തിലല്ലാത്തവരുമായുള്ള ബന്ധം

    ലോകവുമായി നമുക്കു യാതൊരു ബന്ധവും പാടില്ലേ എന്നു ചോദിച്ചേ ക്കാം. കർത്താവിന്റെ വചനമായിരിക്കണം വഴികാട്ടി. നിരീശ്വരന്മാരുമായോ അവിശ്വാസികളുമായോ നമ്മെ ഉൾപ്പെടുത്തുന്ന എല്ലാ ബന്ധങ്ങളും തിരുവചനം വിലക്കുന്നു. നാം അവരിൽനിന്നു വേർപെട്ടിരിക്കേണ്ടതാണ്. ഒരു പ്രകാരത്തിലും അവരുടെ പ്രവർത്തനപരിപാടിയിൽ നാം ബന്ധപ്പെടരുത്. എന്നാൽ നാം ഏകാന്തവാസികളായിരിക്കണമെന്നർത്ഥമില്ല. നമ്മളാൽ സാദ്ധ്യമായ എല്ലാ നന്മകളും ലൗകികർക്കു ചെയ്തുകൊടുക്കണം.സആ 424.1

    ഇതിനു ക്രിസ്തു ഒരു മാതൃക നമുക്കു നല്കിയിരിക്കുന്നു. ചുങ്കക്കാരോടും പാപികളോടുംകൂടെ യേശു ഭക്ഷണത്തിനു ക്ഷണിക്കപ്പെട്ടപ്പോൾ താൻ ആ ക്ഷണം നിരസിച്ചില്ല. എന്തുകൊണ്ടെന്നാൽ, മറ്റൊരു പ്രകാരത്തിലും ഇക്കൂട്ടരെ സമീപിക്കുവാൻ കഴിഞ്ഞിരുന്നില്ല. അവരുടെ മനസ്സിനു നിത്യജീവിത താല്പര്യങ്ങൾ പ്രദാനം ചെയ്ത പ്രഭാഷണ വിഷയങ്ങൾ ഓരോ സന്ദർഭത്തിലും അവൻ ആരംഭിച്ചു. അവൻ നമ്മോടു ഉപദേശിക്കുന്നതു. “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” മത്താ.5:16.സആ 424.2

    ദൈവവുമായി ബന്ധിപ്പിക്കുന്ന ഉദ്ദേശത്തോടെ അവിശ്വാസികളുമായി സംസർഗ്ഗം ചെയ്യുമ്പോൾ അവരുടെ പ്രേരണയ്ക്കു കീഴ്പെട്ടുപോകാതിരിക്കത്തക്ക ആത്മികശക്തി ഉണ്ടെങ്കിൽ അവരുടെ സഹവാസം നമുക്കൊരു ദോഷവും ചെയ്യുകയില്ല. (GW 394)സആ 424.3

    ക്രിസ്തു ഈ ലോകത്തിൽ വന്നതു ഈ സമൂഹത്തെ രക്ഷിപ്പാനത്രെ. വീണുപോയ മനുഷ്യനെ നിത്യനായ ദൈവത്തോടു യോജിപ്പിക്കുവാൻ ക്രിസ്ത്യാനികൾ വെളിച്ചത്തിന്റെ ചാലുകളായിരിക്കണം. ദൈവിക സംസർഗ്ഗം പരിരക്ഷിച്ചു സ്വർഗ്ഗീയ വിശിഷ്ട അനുഗ്രഹത്തെ അന്ധകാരത്തിലും തെറ്റിലും കഴിയുന്നവർക്കു അവർ അയച്ചുകൊടുക്കണം. ഹാനോ ക്ക്, അന്നു നിലവിലിരുന്ന ലോകമാലിന്യങ്ങളാൽ തന്നെ മലിനമാക്കിയില്ല. ഇക്കാലത്തു നാം മാലിനപ്പെടേണ്ട ആവശ്യം എന്ത്? എന്നാൽ നമുക്കു ഗുരു വിനെപ്പോലെ കഷ്ടപ്പെടുന്ന മനുഷ്യവർഗ്ഗത്തോടു സഹതാപമുള്ളവരും ഹതഭാഗ്യവാന്മാരോടു ദയയുള്ളവരും ബുദ്ധിമുട്ടിലും വിഷമത്തിലും നിരാശയിലും കഴിയുന്നവരുടെ ആഗ്രഹങ്ങളിലും ആവശ്യങ്ങളിലും ഉദാരപരിഗണനയുള്ളവരുമായി കഴിയാം. (5T113)സആ 424.4

    മൂന്നാം ദൂതന്റെ സന്ദേശം നമുക്കു വളരെ വിലയേറിയതാണെന്നും ദൈവത്തെ സേവിക്കുന്നവരെ സേവിക്കാത്തവരിൽനിന്നു വേർതിരിക്കുന്ന അടയാളം യഥാർത്ഥ ശബ്ബത്താചരണമാണെന്നും നമ്മുടെ സഹോദരന്മാർ മനസ്സിലാക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു.സആ 425.1

    നാം വിശുദ്ധരായിരിക്കാൻ വിളിക്കപ്പെട്ടവരാണ്. നമ്മുടെ വിശ്വാസത്തിന്റെ പ്രത്യേക ലക്ഷണങ്ങൾ പരിരക്ഷിച്ചാലും ഇല്ലെങ്കിലും സാരമില്ല. എന്ന ധാരണ കൊടുക്കാതെ നാം വളരെ സൂക്ഷിക്കണം. മുമ്പത്തെക്കാൾ കൂടുതലായ സുനിശ്ചിത നിലപാടു സ്വീകരിക്കേണ്ട കല്പന അനുസരിക്കുന്നവരും അനുസരിക്കാത്തവരും തമ്മിലുള്ള അതിർവരമ്പു വളരെ വ്യക്ത മായി കാട്ടണം. ഭയങ്കരമായി പരീക്ഷിക്കപ്പെടുവാനുള്ളവർക്കു അത്യന്താപേക്ഷിതമായ അനുഗ്രഹങ്ങൾ ദൈവത്തിൽനിന്നു നമുക്കു ലഭിക്കുന്നതിനു നമ്മുടെ ശക്തികൾ ജാഗ്രതയോടെ ഉപയോഗിച്ചു ദൈവവുമായി ബന്ധം പുലർത്തി ദൈവത്തെ ശുദ്ധ മനസ്സോടെ ബഹുമാനിക്കേണ്ടതാണ്. (7T108)സആ 425.2

    നമ്മുടെ മതവും വിശ്വാസവും ജീവിതത്തെ ഭരിക്കുന്ന ശക്തിയല്ലെന്ന ധാരണ നല്കുന്നതു ദൈവത്തെ ഏറക്കുറെ അനാദരിക്കുന്നതിനു തുല്യമാണ്. അവൻ നമ്മുടെ ദൈവവും നാം അവന്റെ ജനവും എന്ന വസ്തുത നിഷേധിച്ചു അവന്റെ കല്പനകളെ ഉപേക്ഷിക്കുന്നു. മറ്റു സമുദായങ്ങളോടും ശുശ്രൂഷകന്മാരോടും സംസാരിക്കുന്നത് മറ്റു സഭകളിൽ സംസാരിക്കാൻ സന്ദർഭം നിങ്ങൾക്കു ലഭിച്ചേക്കാം. ഈ സന്ദർഭങ്ങളെ ശരിയായി അഭിവൃദ്ധിപ്പെടുത്തുമ്പോൾ രക്ഷകന്റെ വചനം ഓർത്തുകൊൾവിൻ: “ആകയാൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരുമായിരിപ്പിൻ.” അധിക്ഷേപാർഹമായ പ്രസംഗങ്ങളാൽ ശ്രതുവിന്റെ തീരാപ്പകയെ ഉണർത്തരുത്. അങ്ങനെ നിങ്ങൾ സത്യത്തിന്റെ പ്രവേശനകവാടങ്ങൾ അടച്ചുകളയും. വ്യക്തമായ ദൂതു വഹിക്കണം. പക്ഷെ, വിരോധം ഇളക്കിവിടാതെ സൂക്ഷിക്കണം. അനേകം ആത്മാക്കളെ രക്ഷിക്കേണ്ടതുണ്ട്. എല്ലാ കഠിനപ്രസ്താവനകളെയും നിയന്ത്രിക്കുക. നിങ്ങൾ ഇടപെടുന്നവരോടെല്ലാം ക്രിസ്തുവിനെ പ്രതിനിധീകരിച്ചു വാക്കിലും പ്രവൃത്തിയിലും രക്ഷയ്ക്ക് ബുദ്ധിയുള്ളവരായിരിക്കുക. നിങ്ങൾ സമാധാനസുവിശേഷത്തിന്റെയും സൗഹൃദത്തിന്റെയും ഒരുക്കം ചെരിപ്പാക്കിയിരിക്കുന്നതു സകലരും കാണട്ടെ. ക്രിസ്തുവിന്റെ ആത്മാവിനാൽ പ്രചോദിതരായി വേലയിൽ പ്രവേശിച്ചാൽ അതിന്റെ അത്ഭുതഫലം നാം കാണും. നീതിയിലും കരുണയിലും സ്നേഹത്തിലും വേല മുമ്പോട്ടു വഹിക്കുമെങ്കിൽ നമ്മുടെ ആവശ്യത്തിനു സഹായം ലഭ്യമാകും. സത്യം ജയിക്കും , (EV563, 554) മറ്റു സഭകളിലെ ശുശ്രൂഷകന്മാർക്കായി നമുക്കൊരു വേലയുണ്ട്. അവർ രക്ഷപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അവർക്കും നമ്മപ്പോലെ വിശ്വാസത്തിലും അനുസരണത്തിലുംകൂടെ മാത്രമേ അമർത്യത ലഭിക്കുകയുള്ളു. അതു പ്രാപിക്കാൻ നാം തീക്ഷ്ണതയോടെ പ്രവർത്തിക്കണം. ഇക്കാലത്തേക്കുള്ള പ്രത്യേക വേലയിൽ അവർക്കും പങ്കുണ്ടാകാൻ ദൈവം ആഗ്രഹിക്കുന്നു. സഭയിലുള്ളവർക്കു തക്കസമയത്തു ആത്മികാഹാരം നല്കുന്നവരുടെ കൂട്ടത്തിൽ ഇവരും കാണാൻ ദൈവം ആഗ്രഹിക്കുന്നു. അവർക്കും എന്തു കൊണ്ടു ഈ വേലയിൽ വ്യാപൃതരായിരുന്നു കൂടാ? മറ്റു സഭാ വിഭാഗത്തിലെ ശുശ്രൂഷകരെ സമീപിക്കുവാൻ നമ്മുടെ ശുശ്രൂഷകൻമാർ ശ്രമിക്കു ണം. അവർക്കുവേണ്ടി അവരോടുകൂടെ പ്രാർത്ഥിക്കുക, എന്തുകൊണ്ട ന്നാൽ, അവർക്കുവേണ്ടി ക്രിസ്തു പക്ഷവാദം ചെയ്യുന്നു. അവരുടെ ഉത്തര വാദിത്വവും ഗൗരവമേറിയതത്രേ, ക്രിസ്തുവിന്റെ ദൂതുവാഹകരെന്ന നിലയ്ക്കു നാം ഇടയന്മാരിൽ അഗാധ താല്പര്യം വർധിപ്പിക്കണം, (6T77, 78)സആ 425.3

    നമ്മുടെ ശുശ്രൂഷകന്മാർ മറ്റു ശുശൂഷകന്മാർക്കായി പ്രത്യേകം പ്രവർത്തിക്കേണ്ടതാണ്. അവരുമായി വാദപ്രതിവാദത്തിലേർപെടാതെ തിരുവചനം പഠിക്കുവാൻ നിർബന്ധിക്കുക. ഇങ്ങനെ ചെയ്താൽ ഇപ്പോൾ തെറ്റു പസംഗിക്കുന്ന അനേക ശുശ്രൂഷകന്മാരും ഏതല്ക്കാല സത്യം പ്രസംഗിക്കും . (EV562)സആ 426.1

    *****