Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവത്തിന്റെ പ്രത്യക്ഷ സാന്നിദ്ധ്യത്തിൽ എന്നപോലെ വർത്തിക്കുക

    ദൈവത്തിന്റെ അളവറ്റ മാഹാത്മ്യത്തിലും അവന്റെ സാന്നിദ്ധ്യത്തിലു മുള്ള യഥാർത്ഥ ബോധത്തിലും നിന്നാണ് അവനെക്കുറിച്ചുള്ള ബഹുമാനം ഉണ്ടാകുന്നത്. അദൃശ്യനെക്കുറിച്ചുള്ള ഈ ബോധം ഓരോ ഹൃദയത്തിലും ഗാഢമായി പതിഞ്ഞിരിക്കണം. പ്രാർത്ഥനാസമയവും സ്ഥലവും പരിപാവനമത്രേ. കാരണം അവിടെ ദൈവമുണ്ട്. മനോഭാവത്തിലും നടത്തത്തിലും ഭയ ഭക്തി പ്രകടിതമാകുമ്പോൾ, അതിനെ പ്രചോദിപ്പിക്കുന്ന തോന്നൽ വർദ്ധമാനമായിത്തീരും. അവന്റെ നാമം വിശുദ്ധവും ഭയങ്കരവുമാകുന്നു എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. സങ്കീ. 111:9. (GW 176-178)സആ 157.1

    പ്രാർത്ഥനയോടുകൂടെ യോഗം ആരംഭിക്കുമ്പോൾ പരിശുദ്ധന്റെ മുമ്പാകെ എല്ലാ മുഴങ്കാലും മടക്കുകയും നിശ്ശബ്ദമായ ധ്യാനത്തിൽ എല്ലാ ഹൃദയവും ദൈവത്തിങ്കലേക്കു ഉയർത്തപ്പെടുകയും വേണം. വിശ്വസ്തരായ ആരാധകരുടെ പ്രാർത്ഥന കേൾക്കുകയും വചനശുശ്രൂഷ ഫലപ്രദമായിത്തീരുകയും ചെയ്യും. ദൈവാലയത്തിലെ ആരാധനക്കാരുടെ ജീവനില്ലാത്ത മനോഭാവം ശുശ്രൂഷ കൂടുതൽ ഗുണപദമാകാതിരിക്കുന്നതിനുള്ള വലിയ കാരണങ്ങളിലൊന്നാണ്. ഗാനത്തിലൂടെ പല ഹൃദയങ്ങളിൽനിന്നും തെളിവായും സ്ഫടികസ്ഫുടമായും നിർഗ്ഗമിക്കുന്ന സ്വരം ആത്മനേട്ട പ്രവർത്തനത്തിനായുള്ള ദൈവിക മുഖാന്തിരങ്ങളിലൊന്നാകുന്നു. ശുശ്രുഷ മുഴുവനും സഭായോഗങ്ങളുടെ ശ്രേഷ്ഠ അദ്ധ്യക്ഷനായവന്റെ പ്രത്യക്ഷ സാന്നിദ്ധ്യത്തിലെന്നപോലെ ഭയഭക്തിപുരസരം നടത്തപ്പെടണം.സആ 157.2

    വചനം സംസാരിക്കുമ്പോൾ, സഹോദരന്മാരേ, നിങ്ങൾ ദൈവത്തിന്റെ ശബ്ദമാണ് അവന്റെ നിയമിത ഭൃത്യനിൽകൂടെ കേൾക്കുന്നത് എന്നു ധരിക്കണം. ശ്രദ്ധാപൂർവ്വം കേൾപ്പിൻ. ഒരു നിമിഷവും ഉറങ്ങരുത്. ഉറങ്ങിയാൽ ഏറ്റവും അത്യന്താപേക്ഷിതമായ വാക്കു കേൾക്കാതാവും. കേട്ടെങ്കിൽ നിങ്ങളുടെ പാദങ്ങൾ ഇടറി തെറ്റായ മാർഗ്ഗങ്ങളിലേക്കു തിരിഞ്ഞു പോകാതിരിപ്പാനുള്ള വാക്കുകളാണവ. മുന്നറിയിപ്പുകളും പ്രബോധനങ്ങളും ശാസനകളും അടങ്ങിയ വാക്കുകൾ കേൾക്കാതിരിക്കുവാനും കേട്ടാൽ അവ ഹൃദയത്തിൽ കടന്നു ജീവിതത്തിൽ നവീകരണം ഉണ്ടാകാതിരിപ്പാനുമായി ശരീരത്തിലെ അവയവങ്ങൾക്കു ഒരു സ്ത്രംഭിതാവസ്ഥ സംജാതമാക്കുവാൻ സാത്താനും അവന്റെ ദൂതന്മാരും സദാ ജാഗരൂകരായിരിക്കുന്നു. ചിലപ്പോൾ നല്ല വിത്തു നല്ല നിലത്തു വീണു ഫലം പുറപ്പെടുവിക്കാതിരിക്കത്തക്കവണ്ണം ഒരു ചെറിയ ശിശു ശ്രോതാക്കളുടെ ശ്രദ്ധയെ ആകർഷിച്ചേക്കാം. ചിലപ്പോൾ യുവതീയുവാക്കന്മാർ ശ്രദ്ധയെ ആകർഷിച്ചേക്കാം. ചിലപ്പോൾ യുവതീയുവാക്കന്മാർസആ 157.3

    ദൈവാലയ കാര്യങ്ങളിൽ ബഹുമാനക്കുറവുള്ളവരായിത്തീർന്നിട്ടു പ്രസംഗ സമയത്തു അവൻ തുടർച്ചയായി സമ്പർക്കം പുലർത്തിക്കൊണ്ടിരുന്നേക്കാം.സആ 157.4

    ദൈവദൂതന്മാർ അവരെ നോക്കുകയും അവരുടെ പ്രവൃത്തികൾ കാണുകയും ചെയ്യുന്നുവെന്നു അവർക്കു കാണാമായിരുന്നെങ്കിൽ അവർ ലജ്ജ കൊണ്ടു നിറയുകയും തങ്ങളെത്തന്നെ വെറുക്കുകയും ചെയ്യുമായിരുന്നു. ദൈവത്തിന്, ശ്രദ്ധാലുക്കളായ ശ്രോതാക്കളെയാണാവശ്യം. മനുഷ്യർ ഉറങ്ങിക്കിടക്കുമ്പോഴാണ് സാത്താൻ കള വിതച്ചത്.സആ 157.5

    ആശീർവാദ പ്രാർത്ഥന കഴിഞ്ഞശേഷവും ജനങ്ങൾ ക്രിസ്തുവിന്റെ സമാധാനം നഷ്ടപ്പെട്ടേക്കും എന്ന ഭയത്താൽ അടങ്ങിയിരിക്കണം. എല്ലാ വരും തിരക്കും ഉച്ചത്തിലുള്ള സംസാരവും കൂടാതെ തങ്ങൾ ദൈവസന്നിധാനത്തിലാണെന്നും അവന്റെ ദൃഷ്ടി തങ്ങളുടെ മേൽ പതിഞ്ഞിരിക്കുന്നുവെന്നും അവന്റെ പ്രത്യക്ഷ സാന്നിദ്ധ്യത്തിലാണെന്നും ഉള്ള കരുതലോടെ വർത്തിക്കണം. അങ്ങനെ ശാന്തമായി പുറത്തുപോകട്ടെ. സന്ദർശനത്തിനോ വെടിപറയുന്നതിനോ വേണ്ടി ദൈവാലയ നടുപാതയിൽനിന്നു മറ്റുള്ളവർക്കു മാർഗ്ഗ തടസ്സം വരുത്തരുത്. പള്ളിയുടെ പരിസരങ്ങളെല്ലാം ഭക്തിപുരസര മായ ബഹുമാനത്തോടെ കരുതണം. അതു പഴയ സ്നേഹിതന്മാരെ കാണുവാനും സാധാരണ കാര്യങ്ങളും തൊഴിൽപരമായ സംഗതികളും സംസാരിപ്പാനുമുള്ള സ്ഥലമല്ല. ഇതെല്ലാം പള്ളിക്കു വെളിയിൽ ആയിക്കൊള്ളണം. ചില സ്ഥലങ്ങളിൽ അഗണ്യമായ ശബ്ദകോലാഹലവും ചിരിയും കാൽപെരുമാറ്റങ്ങളുംകൊണ്ടു ദൈവവും അവന്റെ ദൂതന്മാരും അപമാനിക്കപ്പെടുന്നു.സആ 157.6