Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    കൂടുതൽ മസാല ചേർത്തു പാകപ്പെടുത്തിയ ആഹാരങ്ങൾ

    ഇന്നു ആളുകൾ ഉപയോഗിക്കുന്ന അച്ചാറുകൾ, ചമ്മന്തികൾ എന്നിവ ദഹനത്തെ ഹനിക്കുന്നതാണ്. (CD339)സആ 379.1

    വേഗതയുടെ ഈ യുഗത്തിൽ ഉത്തേജക ജന്യമല്ലാത്ത ആഹാരം കഴിക്കു ന്നതാണു നല്ലത്. അച്ചാറുകൾ, ചമ്മന്തികൾ തുടങ്ങിയവ ഹാനികരമായവയാണ്. കടുകു, കുരുമുളക്, സുഗന്ധദ്രവ്യങ്ങൾ (കറി മസാലകൾ), അച്ചാറുകൾ, അതുപോലെയുള്ള മറ്റു സാധനങ്ങൾ ഉദരത്തിനു എരിച്ചിലുണ്ടാക്കുകയും രക്തത്തെ ജ്വരജനകമാക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്നു. മദ്യത്തിന്റെ ദൂഷ്യം ഉദാഹരിക്കുവാൻ മദ്യപാനിയുടെ ഉദരത്തിലെ എരിച്ചിലുണ്ടാകുന്ന അവസ്ഥ പലപ്പോഴും ചിത്രീകരിക്കാറുണ്ട്. എരിച്ചിലുണ്ടാക്കുന്ന അച്ചാറുകൾ ഉപയോഗിക്കുന്നതുമൂലം ഇതുപോലൊരവസ്ഥ ഉദരത്തിനുണ്ടാകുന്നു. പെട്ടെന്നു സാധാരണ ആഹാരം രുചിക്കു തൃപ്തികരമാകാതെ വരുന്നു. ശരീരത്തിനു എന്തോ കുറവുള്ളതായി തോന്നുകയും ഉത്തേജക സാധനങ്ങൾക്കായി ആർത്തിപ്പെടുകുയം ചെയ്യുന്നു. (MH 325)സആ 379.2

    ചിലർ രുചിക്കനുസരണം ആഹാരം കഴിച്ചു ശീലിച്ചിട്ടു, പിന്നീടവർ ആഗ്രഹിക്കുന്ന ആഹാരം കിട്ടിയില്ലെങ്കിൽ ആഹാരത്തിൽ ഒരു സന്തോഷവും തോന്നുകയില്ല. അച്ചാറുകളും കറിമസാലകളും അവരുടെ മുമ്പിൽ വെച്ചാൽ, ഈ എരിച്ചിലുണ്ടാക്കുന്ന സാധനങ്ങളുടെ അപഹരത്താൽ അവരുടെ ഉദരത്തെ പ്രവർത്തിപ്പിക്കുന്നു, കാരണം അങ്ങനെ ശീലിപ്പിച്ചതിനാൽ ഉത്തേജകജന്യമല്ലാത്ത ആഹാരത്തിനു അംഗീകൃതമായിത്തീരുന്നില്ല. (CD 340)സആ 379.3

    കറിമസാലകൾ ഉദരത്തിലെ മൃദുല ചർമ്മത്തെ പ്രകോപിപ്പിക്കുകയും, അവസാനം അതിന്റെ ശക്തി നശിപ്പിക്കുകയും ചെയ്യുന്നു. രക്തം ചൂടുപിടിപ്പിക്കുകയും മൃഗീയ ചിന്തകൾ ഉണർത്തുകയും സാധാരണ ബുദ്ധിയെ ബലഹീനമാക്കുകയും അധമവികാരങ്ങൾക്കടിമപ്പെടുത്തുകയും ചെയ്യുന്നു. പോഷകാംശങ്ങൾ അടങ്ങിയിട്ടുള്ളതും ലളിതവുമായ ആഹാരം തയ്യാറാക്കാൻ മാതാവു പഠിക്കണം. (CH114 )സആ 379.4

    Larger font
    Smaller font
    Copy
    Print
    Contents