Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവാലയത്തിൽ പ്രാർത്ഥനയുടെ മനോഭാവം

    ആരാധകർ യോഗസ്ഥലത്തു കടന്നുചെല്ലുമ്പോൾ അവർ മര്യാദയോടും സാവധാനത്തിലും അവരുടെ ഇരിപ്പിടങ്ങളിൽ ചെന്നിരിക്കണം. മുറിക്കകത്തു ഒരു നെരിപ്പോടു വച്ചിട്ടുണ്ടെങ്കിൽ അലങ്കോലമായും അശ്രദ്ധയോടും അതിനുചുറ്റും ചെന്നു കൂടരുത്. സാധാരണ സംസാരം, കുശുകുശുപ്പു, ചിരി ആദിയായവ ദൈവാലയത്തിൽ ശുശ്രൂഷയ്ക്ക് മുൻപോ പിൻപോ പാടുള്ളതല്ല. തീക്ഷ്ണതയേറിയതും സജീവവുമായ ഭക്തി ആരാധകർ പ്രകടമാക്കണം.സആ 155.3

    ശുശ്രൂഷ ആരംഭിക്കുന്നതിനുമുമ്പ് ഏതാനും നിമിഷം കാത്തിരിക്കേണ്ടി വരുന്നപക്ഷം ആ സമയം മൗനമായ ധ്യാനനിഷ്ഠയിൽ കഴിയണം. ആ ശുശ്രൂഷ താന്താങ്ങളുടെ സ്വന്ത ഹൃദയത്തിനു ഒരു പ്രത്യേക അനുഗ്രഹമായും മറ്റുള്ളവരുടെ കുറ്റബോധത്തിനും മാനസാന്തരത്തിനും ഉള്ള മാർഗ്ഗ മായും തീരേണ്ടതിനു പ്രാർത്ഥനയിൽ ഹൃദയം ദൈവത്തിങ്കലേക്ക് ഉയർത്ത പ്പെട്ടിരിക്കണം. സ്വർഗ്ഗീയ ദൂതുവാഹകർ ദൈവാലയത്തിൽ ഉണ്ട് എന്ന് അവർ ഓർത്തുകൊള്ളണം. നാം നമ്മുടെ അസ്വസ്ഥതകൊണ്ടും ധ്യാനത്തി ന്റെയും പ്രാർത്ഥനയുടെയും നിമിഷങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതു കൊണ്ടും ദൈവവുമായുള്ള മാധുര്യമേറിയ കൂട്ടായ്മ ഒട്ടുവളരെ നഷ്ടമാക്കിക്കളയുന്നു. ആത്മികാവസ്ഥ കൂടെക്കൂടെ ശോധന ചെയ്യുകയും മനസ്സും ഹൃദയവും നീതി സൂര്യനിലേക്ക് ആകർഷിക്കപ്പെടുകയും വേണം.സആ 156.1

    ജനങ്ങൾ ആരാധനയ്ക്കായി ദൈവാലയത്തിലേക്കു വരുമ്പോൾ അവർക്കു ദൈവത്തോടു യഥാർത്ഥ ബഹുമാനം ഉണ്ടായിരിക്കയും അവർ തിരുസന്നിധിയിലാണു വന്നിരിക്കുന്നതെന്നൊരു ബോധം കുടികൊളളുകയും ചെയ്യുമെങ്കിൽ അവിടെ നിശ്ശബ്ദതയുണ്ടായിരിക്കും, സാധാരണ ജോലിസ്ഥലത്തു പാപം കൂടാതെ ഉണ്ടായിരിക്കാവുന്ന മന്ത്രിക്കൽ, ചിരി, സംസാരം, ഇവയൊന്നും ദൈവത്തെ ആരാധിക്കുന്ന സ്ഥലത്തു അനുവദനീയമല്ല. മനസ്സു ദൈവവചനം കേൾപ്പാൻ ഒരുക്കപ്പെടണം, എങ്കിൽ മാത്രമേ അതിനു ശരിയായ ഭാരത്തോടുകൂടി ഹൃദയത്തിൽ പതിവാൻ കഴികയുള്ളൂ.സആ 156.2

    ശുശ്രൂഷകൻ പ്രവേശിക്കുന്നത് എപ്പോഴും അന്തസ്സും ഭക്തിയും സ്ഫുരിക്കുന്ന രൂപത്തിൽ ആയിരിക്കണം. പ്രസംഗപീഠത്തിൽ പ്രവേശിച്ച ഉടൻ തന്നെ അവൻ തലകുനിച്ചു ദൈവസഹായത്തിനായി ആത്മാർത്ഥതയോടെ ദൈവത്തോടു പ്രാർത്ഥിക്കണം. ഇത് എന്തൊരു ധാരണ ഉളവാക്കും? ജനങ്ങളിൽ ഭയഭക്തി ഉദിപ്പിക്കും, അവരുടെ പാസ്റ്റർ ദൈവവുമായി സമ്പർക്കം പുലർത്തുകയും അവൻ ജനത്തിന്റെ മുമ്പിൽ പ്രത്യക്ഷനാകുന്നതിനുമുമ്പ് തന്നെത്താൻ ദൈവത്തിൽ ഭരമേൽപിക്കയും ചെയ്യുന്നു. ഭയഭക്തി എല്ലാവരുടെമേലും പതിക്കുന്നു. ദൈവദൂതന്മാരും വളരെ അടുത്തു കൊണ്ടുവരപ്പെടുന്നു. ദൈവത്തെ ഭയപ്പെടുന്ന ഓരോ സഭാംഗവും ആ യോഗത്തെ ദൈവം തന്റെ സാന്നിദ്ധ്യംകൊണ്ടു അനുഗ്രഹിപ്പാനും മാനുഷിക അധരങ്ങളിൽ നിന്നു പുറപ്പെടുന്ന സത്യത്തിനു ശക്തി നൽകുവാനും പാസ്റ്ററോടു ചേർന്നു പാർത്ഥിക്കണം . (51491-493)സആ 156.3

    കോൺഫറൻസിനും പ്രാർത്ഥനയ്ക്കുമുള്ള യോഗങ്ങൾ അസഹ്യത ഉളവാക്കുന്നവയായിരിക്കരുത്. കഴിയുന്നിടത്തോളം എല്ലാവരും നിശ്ചിത സമയത്തുതന്നെ ഹാജരാകണം. അരമണിക്കൂറോ പതിനഞ്ചു മിനിറ്റോ താമസിച്ചു വരുന്നവരുണ്ടെങ്കിൽ അവർക്കുവേണ്ടി കാത്തിരിക്കരുത്. രണ്ടുപേർ ഹാജരുണ്ടായിരുന്നാലും അവർക്കു വാഗ്ദത്തം അവകാശപ്പെടാം. കഴിവുള്ളിടത്തോളം നിശ്ചിത സമയത്തുതന്നെ യോഗം ആരംഭിക്കണം. ഹാജർ അല്പമോ അധികമോ ആയിരിക്കട്ടെ. (2T577, 578)സആ 156.4