Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മെഡിക്കൽ വേല സത്യത്തിനു കവാടം തുറക്കും

    മിഷനറി നേഴ്സുമാരുടെ സേവനത്തിലൂടെ പല തുറകളിലും വേല പുരോഗമിക്കേണ്ടതുണ്ട്. നല്ല പരിചയം നേടിയ നേഴ്സുമാർക്കു ഭവനങ്ങളിൽ ചെന്നു സത്യത്തിൽ താലപര്യം ജനിപ്പിക്കുവാൻ പല മാർഗ്ഗങ്ങളുണ്ട്. എല്ലാ സമുദായങ്ങളിലും, മതപരമായ ശുശ്രൂഷകളിൽ സംബന്ധിക്കാത്ത നല്ല സമൂഹമുണ്ട്. സുവിശേഷം അവർക്കെത്തിക്കണമെങ്കിൽ അതവരുടെ ഭവനത്തിലേക്കു കൊണ്ടുപോകണം. അവരെ സമീപിക്കുവാനുള്ള ഏക മാർഗ്ഗം അവരുടെ ശാരീരിക ദുരിതാശ്വാസമാണ്. മിഷനറി നേഴ്സുമാർ രോഗികളെ ശുശ്രൂഷിച്ചു സാധുക്കളുടെ കഷ്ടതകളെ പരിഹരിക്കുമ്പോൾ അവരുമായി പ്രാർത്ഥിക്കുന്നതിനും ദൈവവചനം വായിച്ചു കേൾപ്പിക്കുന്നതി നും രക്ഷകനെക്കുറിച്ചു പറവാനും ധാരാളം സന്ദർഭം ലഭിക്കും. കാമവികാരത്താൽ അധഃപതിച്ചു അഭിലാഷങ്ങളെ നിയന്ത്രിക്കുവാൻ ശക്തിയില്ലാത്ത നിസ്സഹായകർക്കുവേണ്ടി അവരോടൊപ്പം പ്രാർത്ഥിക്കുവാൻ കഴിയും: പരാജിതരും ഭഗ്നാശയരുമാവരുടെ ജീവിതങ്ങളിൽ പ്രത്യാശയുടെ കിരണങ്ങൾ കൊണ്ടുവരാൻ കഴിയും. കാര്യലാഭം ആഗ്രഹിക്കാത്ത പ്രവൃത്തികളിൽ പ്രകടമായ അവരുടെ നിസ്വാർത്ഥനേഹം, കിസ്തുവിന്റെ സ്നേഹത്തിൽ വിശ്വസിക്കുവാൻ കഷ്ടപ്പെടുന്ന ഈ ആളുകളെ സഹായിക്കും.സആ 423.1

    ഒരിക്കൽ സൂക്ഷ്മബുദ്ധിയും അനേക യോഗ്യതകളും ഉണ്ടായിരുന്ന അനേകരെ മെഡിക്കൽ മിഷനറി പ്രവർത്തനം അധഃപതനത്തിന്റെ അടിത്ത ട്ടിൽനിന്നും കണ്ടുപിടിച്ച് അവരുടെ അധഃസ്ഥിതിയിൽ നിന്നും ശരിയായ പ്രവർത്തനത്താൽ രക്ഷപ്പെടുത്തുമെന്നു ദൈവം എനിക്കു കാണിച്ചുതന്നു, അവരുടെ ശാരീരിക ആവശ്യങ്ങളെ നിർവ്വഹിച്ചു സഹതാപപൂർവ്വം ശ്രദ്ധിച്ച തിനുശേഷം മാത്രമേ മനുഷ്യമനസ്സിൽ സത്യം നല്കാവു. മാനുഷിക ഉപാധികളിലൂടെ അങ്ങനെയുള്ള ആത്മാക്കൾക്കുവേണ്ടി പ്രയത്നിക്കുന്നു. തങ്ങളുടെ വിശ്വാസം ഉറപ്പുള്ള പാറയിൽ അടിസ്ഥാനം ഇട്ടിരിക്കുന്നതിൽ ചിലർ അഭിനന്ദിക്കും.സആ 423.2

    ശരീരത്തിനു പ്രവേശിക്കാൻ കവാടം തുറക്കുന്നതിനു വലതുകരം ഉപയോഗിക്കുന്നു. ഈ ഭാഗമാണ് മെഡിക്കൽ മിഷനറി വേലയ്ക്കുള്ളത്. മുഖ്യമായും ഏതല്ക്കാലസത്യം സ്വീകരിക്കുന്നതിനു വഴി ഒരുക്കുകയെന്നതാണു ഈ വേല നിർവ്വഹിക്കുന്നത്, കയ്യില്ലാത്ത ശരീരം ഉപോയഗശൂന്യമത. ശരീരത്തെ മാനിക്കുമ്പോൾ അതിന്റെ സഹായഹസ്തങ്ങളെയും മാനിക്കണം. കാരണമെന്തെന്നാൽ കരങ്ങൾ കൂടാതെ ശരീരത്തിനു ഒന്നും ചെയ്യുവാൻ സാദ്ധ്യമല്ല. വലതു കരത്തെ അവഗണിക്കുന്ന ശരീരം അതിന്റെ ഉപയ ഗത്തെ നിരസിക്കുന്നതിനാൽ അതിനു ഒന്നും ചെയവാൻ സാദ്ധ്യമല്ല. സുവിശേഷ തത്വങ്ങളനുസരിച്ചു ജീവിക്കുകയെന്നതു ജീവിതത്തിനു ജീവസൗരഭ്യ മാണ്. സുവിശേഷ പ്രസംഗകനു കൊട്ടിയടയ്ക്കപ്പെട്ട കവാടം ബുദ്ധിമാനായ മെഡിക്കൽ മിഷനറിക്കു തുറക്കപ്പെടും,സആ 423.3

    ശാരീരിക യാതനകളുടെ ആശ്വാസംവഴി ദൈവം ഹൃദയത്തിൽ പ്രവേശിക്കുന്നു. സത്യത്തിന്റെ വിത്തു മനസ്സിൽ വീഴുകയും ദൈവം അതു നനയ്ക്കുകയും ചെയ്യുന്നു. ആ വിത്തു മുളയ്ക്കുന്ന ലക്ഷണം കാണുന്നതിനു വളരെ ക്ഷമ ആവശ്യമുണ്ട്. എന്നാൽ അതു മുളയ്ക്കുകയും നിത്യജീവങ്കലേക്കു ഫലം കായ്ക്കുകയും ചെയ്യുന്നു. (MM 237-247)സആ 423.4

    *****