Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പ്രകൃതിയെ ദൈവമാക്കാൻ സാത്താന്റെ പരിപാടി

    ഭൗതിക വസ്തുനിയമങ്ങളെയും പ്രകൃതി നിയമങ്ങളെയും (പതിപാദിക്കുമ്പോൾ അവയെ നിഷേധിക്കുന്നില്ലെങ്കിലും പലരും നിരന്തരവും ശ്രേഷ്ഠവുമായ ദൈവിക കർത്യത്വത്തെ അവഗണിക്കുന്നു. പ്രവർത്തിക്കുവാനുള്ള സ്വതന്തശക്തിയുടെ സീമയക്കുള്ളിൽനിന്നു ദൈവാശയം കൂടാതെ സ്വന്തമായി പ്രകൃതി പ്രവർത്തിക്കുന്നുവെന്ന ആശയം അവർ നല്കുന്നു. മന സ്സിൽ ലൗകികവും അലൗകികവുമായ സംഗതികൾ തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. പ്രകൃതിദത്തമായതു സാധാരണമായവയെന്നും ദൈവശ ക്തിയോടനുബന്ധമില്ലാത്തതെന്നും സങ്കല്പിക്കപ്പെടുന്നു. പ്രധാനശക്തി ഭൗമിക വസ്തുവാണെന്നു വിശേഷിപ്പിച്ചു പ്രകൃതിയെ ദൈവമാക്കുന്നു. വസ്തുവിനെ ചില ബന്ധങ്ങളിൽ സ്ഥാപിച്ചു ദൈവത്തിനുപോലും ഇടപെ ടാൻ കഴിയാത്ത നിശ്ചിത തത്വങ്ങളിൽ പ്രവർത്തിക്കുവാൻ വിട്ടിരിക്കുന്നുവെ ന്നൂഹിക്കുന്നു. എന്തുകൊണ്ടെന്നാൽ പ്രകൃതി ചില ഗുണങ്ങളോടുകൂടിയവയും പ്രകൃതി നിയമങ്ങൾക്കു വിധേയവുമാണ്. അങ്ങനെ ഈ നിയമങ്ങൾ അനുസരിച്ചു ഉല്പത്തിയിൽ അഥവാ ആദിയിൽ നിയോഗിച്ച പ്രവൃത്തി ചെയ്യുവാൻ പ്രകൃതി വിധേയമാക്കപ്പെടുന്നു. ഇതു തെറ്റായ ശാസ്ത്രമാണു. ഇതിനുപോൽബലകമായി ദൈവവചനത്തിൽ ഒന്നുംതന്നെയില്ല. ദൈവം തന്റെ കല്പനയെ ദുർബ്ബലപ്പെടുത്തുന്നില്ല. പ്രത്യുത അവയിൽക്കൂടെ നിര ന്തരം പ്രവർത്തിക്കുന്നതിനു അവയെ ഉപാധിയായി ഉപയോഗിക്കുന്നു. ദൈവത്തിന്റെ പ്രകൃതിനിയമങ്ങൾ സ്വയം പ്രവർത്തിക്കുന്നവയല്ല. ദൈവം പ്രകൃതിയിൽ സുസ്ഥിരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അവന്റെ ഇഷ്ടം പോലെ നിയന്ത്രിക്കപ്പെടുന്ന ഒരു കൃത്യയാണ് പ്രകൃതി. ഇഷ്ടാനുസരണം തന്റെ കൈവേലകളിൽ ചരിക്കുന്ന ഒരു പരാശക്തിയുടെ കാര്യക്ഷമമായ കർതൃത്വത്തെയും സമർത്ഥമായ സാന്നിദ്ധ്യത്തെയും പ്രകൃതിയുടെ പ്രവർത്തനങ്ങൾ സാക്ഷീകരിക്കുന്നു. പ്രകൃതിസിദ്ധമായ ശക്തിയാലല്ല ഭൂമി കൊല്ലംതോറും പ്രദക്ഷിണം ചെയ്യുന്നത്. ഈ ഗ്രഹത്തെ സുസ്ഥിരം നയിക്കുന്നത് അപമേയ ശക്തിയുടെ കരമാണ്. അതിന്റെ ഭ്രമണപഥത്തിൽ അനുനിമിഷം സൂക്ഷിക്കുന്നതു ദൈവശക്തിയാണ്.സആ 440.4

    മനുഷ്യ ശരീരത്തിലെ യന്ത്ര സംവിധാനം പരിപൂർണ്ണമായി ഗ്രഹിപ്പാനു ള്ളതല്ല. കുശാഗ്രബുദ്ധിയെ പരാജയപ്പെടുത്തുന്ന രഹസ്യങ്ങൾ അതിലുണ്ട്. ഒരിക്കൽ പ്രവർത്തിച്ചു തുടങ്ങിയ യന്തത്തിന്റെ ഫലമായി പ്രവർത്തിക്കുന്ന തുപോലെയല്ല നാടി അടിക്കുന്നതും ശ്വാസോഛ്വാസവും ജീവിക്കുന്നതും ചരിക്കുന്നതും നില നില്ക്കുന്നതും ദൈവത്തിലാണ്. ഓരോ ശ്വാസവും ഹൃദയസ്പന്ദനവും നിത്യസാന്നിദ്ധ്യമുള്ള ദൈവശക്തിയുടെ നിരന്തര തെളിവാണ്.സആ 441.1

    ബുദ്ധിരാക്ഷസന്മാർക്കുപോലും പ്രകൃതിയിൽ വെളിപ്പെടുത്തിയിരി ക്കുന്ന യഹോവയുടെ രഹസ്യങ്ങൾ മനസ്സിലാക്കാൻ സാദ്ധ്യമല്ല. വലിയ പണ്ഡിതന്മാർക്കുത്തരം പറയുവാൻ സാദ്ധ്യമല്ലാത്ത അനേക ചോദ്യങ്ങൾ തിരുവെഴുത്തുകൾ ചോദിക്കുന്നു, അവ നാം ഉത്തരം പറയുവാനല്ല. നമ്മുടെ ശ്രദ്ധയെ ദൈവത്തിന്റെ അഗാധ രഹസ്യങ്ങളിലേക്ക് ക്ഷണിച്ച് നമ്മുടെ ബുദ്ധി പരിമിതമാണെന്നും, നമ്മുടെ ദൈനംദിന ജീവിത ചുറ്റുപാടുകളിൽ പരിമിതമായ മനസ്സിന്റെ ഗ്രഹണശക്തിക്കപ്പുറം അനേകം സംഗതികളുണ്ടെന്നും ദൈവോദ്ദേശങ്ങളും വിധികളും ശരിയായിട്ടുള്ളവയാണെന്നും പഠിക്കുന്നതിനാണ്. (AT 259-261)സആ 441.2

    ഇവിടെ ആരംഭിച്ച വിദ്യാഭ്യാസം ഈ ജീവിതത്തിൽ പൂർത്തിയാക്കുകയില്ല; അതു നിത്യത മുഴുവനും എപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കും. അനുദിനം ദൈവത്തിന്റെ അത്ഭുതപ്രവൃത്തികൾ പ്രപഞ്ച സൃഷ്ടിപ്പിലും പരിപാലനത്തിലുമുള്ള അത്ഭുത ശക്തിയെ പുതു സൗന്ദര്യത്തിൽ മനസ്സിനു തുറന്നു കാട്ടും. സിംഹാസനത്തിൽ നിന്നു പ്രകാശിക്കുന്ന വെളിച്ചത്തിൽ രഹസ്യങ്ങൾ അപ്രത്യക്ഷമാകും. മുമ്പൊരിക്കലും ഗ്രഹിക്കാതിരുന്ന സംഗതികളുടെ ലഘുത്വത്തിൽ ആത്മാക്കൾ അതിശയിക്കും. (8T328)സആ 441.3