Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവാംഗീകാരത്തിന്റെ ഉറപ്പു പ്രാപിപ്പാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രബോധനം

    നിങ്ങൾ ദൈവാംഗീകാരം പ്രാപിച്ചിരിക്കുന്നു എന്ന് എങ്ങനെ അറിയും? അവന്റെ വചനം പ്രാർത്ഥനാപൂർവ്വം പഠിക്കുക. മറ്റൊരു പുസ്തകത്തിനു വേണ്ടി അതു മാറ്റിവയ്ക്കരുത്. ഈ പുസ്തകം പാപബോധം ഉണ്ടാക്കുന്നു. അതു രക്ഷയുടെ ദൂതു തെളിവായി വെളിപ്പെടുത്തുന്നു. അതു ശോഭയേറിയതും മഹത്വകരവുമായ ഒരു പ്രതിഫലം ദൃശ്യമാക്കുന്നു. അതു ഒരു പരിപൂർണ്ണ രക്ഷിതാവിനെ വെളിപ്പെടുത്തുകയും അവന്റെ അളവറ്റ കൃപയിൽ മാത്രമേ നിനക്ക് രക്ഷ പ്രാപിപ്പാൻ കഴികയുള്ളു എന്നു പഠിപ്പിക്കുകയും ചെയ്യുന്നു. രഹസ്യപ്രാർത്ഥന ഉപേക്ഷിക്കരുത്. അതു മതത്തിന്റെ ആത്മാവാകുന്നു, തീക്ഷണതയും എരിവുമുള്ള പ്രാർത്ഥനയോടുകൂടി ആത്മീയ ശുദ്ധി ക്കായി പ്രാർത്ഥിക്ക. നിന്റെ മർത്യജീവൻ അപകടത്തിലാകുമ്പോൾ നീ എത്രത്തോളോ അതുപോലെ പ്രാർത്ഥിക്കണം. എരിവോടും തീക്ഷ്ണതയോടും കൂടി പ്രാർത്ഥിക്കുക. പറഞ്ഞറിയിക്കാവുന്നതല്ലാതെ രക്ഷയ്ക്കായുള്ള അഭിവാഞ്ഛ നിന്റെ ഉള്ളിൽ ഉളവാകയും പാപങ്ങൾ മോചിച്ചു കിട്ടിയിരിക്കുന്നു എന്നുള്ള മാധുര്യമേറിയ തെളിവു പ്രാപിക്കയും ചെയ്യുന്നതുവരെ ദൈവതിരുമുമ്പിൽ ഇരിക്കുക. 14IT 163;സആ 137.3

    നീ അഭിമുഖീകരിക്കേണ്ടുന്ന പരീക്ഷകളുടെയും പ്രയാസങ്ങളുടെയും മുമ്പിൽ യേശു നിന്നെ വിസ്മയഭരിതനാക്കിയിട്ടില്ല. അവൻ അവയെക്കുറിച്ചെല്ലാം നിന്നോടു പറഞ്ഞിട്ടുണ്ട്. അവൻ വരുമ്പോൾ അധൈര്യപ്പെട്ടു ഞെരു ങ്ങിപ്പോകാതിരിക്കാനും നിന്നോടു പറഞ്ഞിട്ടുണ്ട്. നിന്റെ വീണ്ടെടുപ്പാകരനായ യേശുവിങ്കലേക്കു നോക്കി ഘോഷിച്ചാനന്ദിക്ക. നമുക്കു സഹിക്കാവുന്നതിൽ ഏറ്റവും കഠിനമായ പരീക്ഷകൾ നമ്മുടെ സഹോദരന്മാരിലും അടുത്ത ബന്ധുക്കളിലും നിന്നു ഉണ്ടാകുന്നവയാണ്. എന്നാൽ അവയും വളരെ ക്ഷമാപൂർവ്വം സഹിക്കാം. യേശു ഇന്നും യോസേഫിന്റെ പുതിയ കല്ലറയിൽ കിടക്കുന്നില്ല. അവൻ അവിടെനിന്നു ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്കു കയറി അവിടെ നമുക്കുവേണ്ടി മദ്ധ്യസ്ഥം ചെയ്യുന്നു. നമുക്കു അവനിലൂടെ പ്രത്യാശയും ബലവും ധൈര്യവും അവനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഒരു സ്ഥാനവും, പ്രാപിക്കത്തക്കവണ്ണം നമുക്കുവേണ്ടി മരിച്ചുയിർത്തെഴുന്നേറ്റവനായ ഒരു രക്ഷകൻ ഉണ്ട്. നീ വിളിക്കുമ്പോഴൊക്കെ നിന്നെ സഹായിപ്പാൻ മനസൊരുക്കുമുള്ളവനാകുന്നു.സആ 137.4

    നിന്നെ ഭരമേൽപിച്ചിരിക്കുന്ന ചുമതല വഹിപ്പാനുള്ള പോരായ്മയെ നീ ഉള്ള.പ്രകാരം ഗ്രഹിച്ചിരിക്കുന്നുവോ? ഇതിനുവേണ്ടി ദൈവത്തെ സ്തുതിക്ക. നിന്റെ ബലഹീനതയെക്കുറിച്ചു നീ കൂടുതലായി ചിന്തിക്കുന്തോറും നിനക്ക് സഹായകനെ നേടുവാനുള്ള അഭിവാഞ്ഛയും കൂടിവരുന്നതാണ്. “ദൈവസആ 138.1

    ത്തോടു അടുത്തു ചെല്ലുവിൻ! എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും,” (യാക്കോ 4;8), നീ എപ്പോഴും സന്തോഷവും ആനന്ദവും ഉള്ളവനായിരിപ്പാൻ യേശു ആഗ്രഹിക്കുന്നു. നിനക്കു കിട്ടിയിട്ടുള്ള കഴിവുകൊണ്ടു നിന്നാലാവതു ചെയ്യണമെന്നും പിന്നീടു ശേഷം വഹിക്കാൻ പ്രാപ്തിയുള്ള സഹായകരെ അയച്ചു നിന്നെ സഹായിപ്പാൻ കർത്താവിൽ ആശയിക്കണമെന്നും അവൻ ആവശ്യപ്പെടുന്നു. മനഷ്യരുടെ നിർഭയമായ സംസാരങ്ങളാൽ നീ വേദനപ്പെടരുത്. യേശുവിനെക്കുറിച്ചു മനുഷ്യർ നിർഭയമായി സംസാരിച്ചില്ലയോ? നീ തെറ്റു ചെയ്യുന്നു. ചിലപ്പോൾ നിർഭയമായ പ്രസ്താവനകൾക്ക് ഇടവരുത്തുന്നു. എന്നാൽ യേശു അങ്ങനെ ഒന്നും ചെയ്തില്ല. അവൻ പരിശുദ്ധനും കളങ്കമില്ലാത്തവനും നിർമ്മലനുമായിരുന്നു. മഹത്വത്തിന്റെ പ്രഭുവി നുണ്ടായിരുന്നതിനെക്കാൾ നല്ലൊരു സ്ഥാനം നീ പ്രതീക്ഷിക്കരുത്. നിന്നെ വേദനപ്പെടുത്തുവാൻ സാധിക്കുമെന്നു നിന്റെ ശത്രുക്കൾ കാണുമ്പോൾ അവർ സന്തോഷിക്കും. യേശുവിങ്കലേക്കു നോക്കുക. അവന്റെ മഹത്വം നിന്റെ ഏക ലക്ഷ്യമായിരിക്കട്ടെ. നിന്റെ ഹൃദയം സ്നേഹത്തിൽ സൂക്ഷിക്ക. 158T 128, 129;സആ 138.2