Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മനുഷ്യർക്കു വേദപുസ്തകം ചൂണ്ടിക്കാണിക്കുക.

    എഴുതപ്പെട്ട സാക്ഷ്യങ്ങൾ പുതിയ വെളിച്ചം നലകുവാൻ അല്ല, പിന്നെയോ ദൈവാത്മാവിനാൽ വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ ഉള്ളതു പോലെ ഹ്യദയത്തിൽ പതിപ്പാനാണ് നല്കപ്പെട്ടിരിക്കുന്നത്. ദൈവത്തോടും സമസൃഷ്ടങ്ങളോടുമുള്ള മനുഷ്യന്റെ കർത്തവ്യത്തെ ദൈവവചനത്തിൽ തെളിവായി കാണിച്ചിട്ടുണ്ട്. എന്നാൽ ചുരുക്കം ചിലർ മാത്രമെ നല്കപ്പെട്ട വെളിച്ചത്തിന്നനുസരണമായി ജീവിക്കുന്നുള്ളു. ബൈബിളിൽ ഉള്ളതിൽ കൂടുതൽ സത്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സാക്ഷ്യങ്ങൾ മുഖേന എല്ലാവരും ഒഴികഴിവു കൂടാതെയിരിപ്പാൻ അവയെ തങ്ങളുടെ മനസ്സിൽ പതി പ്പിക്കയും അതിനെ ഉണർത്തിക്കയും ചെയ്വാൻ ദൈവം മുമ്പ് വെളിപ്പെടു ത്തിയ വലിയ സത്യങ്ങളെ തന്റെ തെരഞ്ഞെടുക്കപ്പെട്ട മാർഗേണ ലളിതമാക്കുകയാണ് ചെയ്തിരിക്കുന്നത്. സാക്ഷ്യങ്ങൾ ദൈവവചനത്ത് നിസ്സാരമാക്കുവാനല്ല, പിന്നെയോ അവയെ ഉയർത്തുവാനും മനസ്സുകളെ അതിലേക്ക് ആകർഷിപ്പാനും സത്യത്തിന്റെ മനോഹര ലാളിത്യം എല്ലാവരുടെയും ഹൃദയങ്ങളിൽ പതിവാനുമായി നല്കപ്പെട്ടതാണ്. (5T 665)സആ 196.3

    ആത്മാവു വേദപുസ്തകത്തിനുപകരം നല്കപ്പെട്ടതോ നല്കപ്പെടുന്നതോ അല്ല. എന്തുകൊണ്ടെന്നാൽ എല്ലാ ഉപദേശങ്ങളും അനുഭവങ്ങളും പരിശോധിക്കേണ്ടതു ദൈവവചനം മുഖേനയാണെന്നു തിരുവെഴുത്തുകൾ ഖണ്ഡിതമായി പ്രസ്താവിക്കുന്നു. യെശയ്യാവ് ഇങ്ങനെ എഴുതിയിരിക്കുന്നു: “സാക്ഷ്യത്തിനും ഉപദേശത്തിനും വരുവിൻ അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ അവർക്കു അരുണോദയം ഉണ്ടാകയില്ല.” (യെശ. 8:20). (ഈ വേദഭാഗത്തിലെ ഉപദേശം എന്ന വാക്ക് ഇംഗ്ലീഷ് വേദപുസ്തകത്തിൽ ന്യായപ്രമാണം അഥവാ കല്പന എന്നർത്ഥം വരത്തക്ക LAW എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്.)സആ 196.4

    സഹോദരൻ ജെ. സാക്ഷ്യങ്ങൾ മുഖേന ദൈവവചനത്തോടനുബന്ധിതമായി നല്കപ്പെടുന്നതാണ് എന്ന് പറഞ്ഞ് മനസ്സിനെ കുഴക്കുന്നു. എന്നാൽ ഇതിൽ അയാൾ ഈ കാര്യത്തെ ഒരു തെറ്റായ അർത്ഥത്തിൽ വെളിവാക്കുകയാണ് ചെയ്യുന്നത്. ദൈവം ഈ മാർഗേണ തന്റെ ജനത്തിന്റെ മനസ്സുകളെ അവന്റെ വചനത്തിലേക്ക് കൊണ്ടുവരുവാൻ കൂടുതൽ സ്പഷ്ടമായ ഒരു ഗ്രാഹ്യം ഉണ്ടാക്കിക്കൊടുപ്പാൻ ആവശ്യമെന്നു കരുതി. ദൈവവചനം ഏതു ഇരുണ്ട മനസ്സിനെയും പ്രകാശിതമാക്കുവാൻ മതിയായതും, അതു ഗ്രഹിക്കുവാൻ ആഗ്രഹമുള്ള ഏവർക്കും സുഗ്രാഹ്യവുമാകുന്നു. എന്നാൽ ഇതൊക്കെ ആയിരുന്നിട്ടും ദൈവവചനം പാഠ്യവിഷയമാക്കുന്നവർ അതിന്റെ ഏറ്റവും തെളിവായ ഉപദേശങ്ങൾക്കെതിരായിട്ടാണ് ജീവിക്കുന്നത്. അതിനാൽ സ്ത്രീപുരുഷന്മാർക്ക് ഒഴികഴിവില്ലാതാകുന്നതിനു അവർ ഉപേക്ഷിച്ചു കളഞ്ഞ വചനത്തിലേക്ക് അവരെ തിരിച്ചുവരുത്തുവാൻ ദൈവം തെളിവും കൂർമ്മതയുമുള്ള സാക്ഷ്യങ്ങൾ നല്കുന്നു. ദൈവവചനം ശരിയായ ശീലങ്ങൾ രൂപീകരിക്കേണ്ടതിനു ധാരാളം പൊതുതത്വങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. സാക്ഷ്യങ്ങളാകട്ടെ ഈ പൊതുവായതും ആളാംപതിയുള്ളതുമായ തത്വങ്ങ ളിലേക്ക് അവരുടെ ശ്രദ്ധയെ ആകർഷിപ്പാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്.സആ 197.1

    ഞാൻ വേദപുസ്തകം എടുത്ത് അതിനു ചുറ്റും ദൈവജനത്തിനു നല്കപ്പെട്ട സഭയ്ക്കുള്ള അനേകം സാക്ഷ്യങ്ങൾ നിരത്തിവെച്ചു. ഇവിടെ മിക്കവാറും എല്ലാവരുടെയും കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താം. അവർ ഉപേ ക്ഷിക്കേണ്ട പാപങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അവർ ആഗ്രഹിക്കുന്ന പ്രബോധനങ്ങൾ ഇതിലുണ്ട്. ഇത് അതേ പരിതസ്ഥിതിയിലുള്ള മറ്റാർക്കെങ്കിലും നല്കപ്പെട്ടതായിരിക്കും. നിങ്ങൾക്കതു ചട്ടത്തിന്മേൽ ചട്ടവും സൂത്രത്തിന്മേൽ സൂത്രവുമായി തരുവാൻ ദൈവത്തിനു പ്രസാദം തോന്നി.സആ 197.2

    എന്നാൽ നിങ്ങളിൽ പലർക്കും സാക്ഷ്യങ്ങളിൽ അടങ്ങിയിരിക്കുന്നതെ ന്താണെന്നു അറിഞ്ഞുകൂടാ. നിങ്ങൾക്കു തിരുവെഴുത്തുകളോടു പരിചയമില്ല. ദൈവവചന നിലവാരത്തിലേക്കെത്തി ക്രിസ്തീയ സമ്പൂർണ്ണത പ്രാപിക്കുവാനുള്ള ആഗ്രഹത്തോടുകൂടി വചനം നിങ്ങളുടെ പഠനമാക്കിയിരുന്നെങ്കിൽ നിങ്ങൾക്കു സാക്ഷ്യങ്ങളുടെ ആവശ്യം ഉണ്ടായിരിക്കയില്ലായിരുന്നു. നിങ്ങൾ ദൈവശ്വാസീയമായ ദൈവത്തിന്റെ പുസ്തകവുമായി പരിചയപ്പെടുവാൻ വിമുഖത കാണിച്ചതിനാൽ, അനുസരിക്കാൻ നിങ്ങൾ ഉപേക്ഷിച്ച ദൈവ വിശ്വാസീയമായി എഴുതപ്പെട്ട വചനങ്ങളിലേക്കു ആകർഷിച്ചിട്ട് നിങ്ങളുടെ ജീവിതത്തെ അതിന്റെ നിർമ്മലവും ഉന്നതവുമായ ഉപദേശങ്ങൾക്കനുയോജ്യമായി രൂപീകരിപ്പാൻ നിർബ്ബന്ധിച്ചും കൊണ്ട് ദൈവം ഈ സുലളിതവും പ്രത്യക്ഷവുമായ സാക്ഷ്യങ്ങൾ മുഖേന നിങ്ങളെ സമീപിക്കാൻ നോക്കുന്നു. (5T663-665)സആ 197.3