Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ക്രിസ്തു വേദപുസ്തകത്തിലുടനീളം

    ക്രിസ്തുവിന്റെ ശക്തി കൂശിക്കപ്പെട്ട രക്ഷിതാവിനെത്തന്നെ നിത്യജീവൻ നല്കുവാനുള്ള മുഖാന്തിരമായി ജനങ്ങൾക്കു പ്രദാനം ചെയ്യണം. പുതിയ നിയമം അതിനെ വെളിപ്പെടുത്തുന്ന ശക്തിയായിരിക്കുന്നതുപോലെ പഴയനിയമം അടയാളങ്ങളും നിഴലുകളുമായ സുവിശേഷം ആയിരുന്നു പുതിയനിയമം ഒരു പുതിയ നിയമത്താൽ ദുർബ്ബലമാക്കുവാനുള്ള ഒരു മതത്തെ പ്രദാനം ചെയ്യുന്നതുമില്ല. പുതിയ നിയമം പഴയ നിയമത്തിന്റെ പുരോഗമനവും വെളിപ്പാടുമാകുന്നു.സആ 210.6

    ഹാബേൽ ക്രിസ്തുവിൽ വിശ്വസിക്കയും പത്രൊസിനെയും പൗലൊസിനെയുംപോലെ യഥാർത്ഥമായി അവന്റെ ശക്തിയാൽ രക്ഷിക്കപ്പെട്ടവനും ആയിരുന്നു. ഹാനോക്കു പ്രിയ ശിഷ്യനായ യോഹന്നാനെപ്പോലെ ക്രിസ്തുവിന്റെ ഒരു പ്രതിനിധിയായിരുന്നു. ഹാനോക്കു ദൈവത്തോടുകൂടി നടന്നു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവനു ക്രിസ്തുവിന്റെ പുനരാഗമനദൂതു നൽകപ്പെട്ടു. “ആദാം മുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു, ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത് കേതിവിരുദ്ധമായ സകല പ്രവൃത്തികളും നിമിത്തം ഭക്തി കെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകല നിഷ്ടൂരങ്ങളും നിമിത്തവും ഭക്തി കെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം ദൂതന്മാരോടുകൂടെ വന്നിരിക്കുന്നു” യൂദാ. 14. ഹാനോക്കു പ്രസംഗിച്ച ദൂതും അവന്റെ രൂപാന്തരവും അവന്റെ കാലത്തു ജീവിച്ചിരുന്ന ആളുകൾക്ക് ഒരു നിസ്തർക്കമായ തെളിവായിരുന്നു, അതു മെഥുശലേഹിനും നോഹയ്ക്കും നീതിമാന്മാർ രൂപാന്തരം പ്രാപിക്കുമെന്നതിനു അനുകൂലമായി ശക്തിയുക്തം ഉപയോഗിക്കാവുന്ന ഒരു വാദമുഖമായിരുന്നു.സആ 211.1

    ഹാനോക്കിനോടുകൂടെ നടന്ന ദൈവം നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുവായിരുന്നു. അവൻ ഇപ്പോൾ ആയിരിക്കുന്നതുപോലെ അന്നും ലോകത്തിന്റെ വെളിച്ചമായിരുന്നു. അക്കാലത്തു ജീവിച്ചിരുന്നവർ ജീവിത മാർഗ്ഗങ്ങളിൽ വളരെ ഉപദേശിച്ചാൻ ഉപദേഷ്ടാക്കന്മാരെ കൂടാതിരുന്നില്ല. നോഹയും ഹാനോക്കും ക്രിസ്ത്യാനികളായിരുന്നു. ലേവ്യപുസ്തകത്തിൽ സുവിശേഷം കല്പനകളാൽ ചട്ടങ്ങളാൽ) നല്കപ്പെട്ടിരുന്നു. അന്നത്തെപ്പോലെ ഇന്നും ഖണ്ഡിതമായ അനുസരണം ആവശ്യമുണ്ട്. ഈ വചനത്തിന്റെ പ്രാധാന്യം നാം ഗ്രഹിക്കുന്നതു എത്ര പ്രധാനമായിരിക്കും?സആ 211.2

    സഭയിൽ ക്ഷാമത്തിനു കാരണമെന്താണെന്നു ചോദിച്ചേക്കാം. അതിന്റെ ഉത്തരം, നാം നമ്മുടെ മനസ്സുകളെ വചനത്തിൽനിന്നും വളരെ അകലെ മാറ്റിക്കളവാൻ അനുവദിക്കുന്നു എന്നതുതന്നെ. ആത്മാവിന്റെ ആഹാരമെന്നവണ്ണം ദൈവവചനം ഭക്ഷിച്ചിരുന്നു എങ്കിൽ, അതിനെ ബഹുമാനത്തോടും വ്യത്യസ്തമായും കരുതിയിരുന്നെങ്കിൽ ആവർത്തിച്ചാവർത്തിച്ചു നൽകപ്പെടുന്ന അസംഖ്യം സാക്ഷ്യങ്ങൾക്കു ആവശ്യം ഉണ്ടാകില്ലായിരുന്നു. തിരുവെഴുത്തുകളിലെ ലളിതമായ പ്രഖ്യാപനങ്ങൾ സ്വീകരിച്ചു അനുസരിക്കുമായിരുന്നു. (6T 392, 393)സആ 211.3

    *****