Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 6 - അടിയൻ ഇതാ, കർത്താവേ,അയക്കേണമേ

    രാത്രിയുടെ നിശ്ശബ്ദതയിൽ കളളൻ എന്നപോലെ നാം നിനയ്ക്കാത്ത നാഴികയിൽ അവസാനം അടുത്തു വരുന്നു. അതുകൊണ്ടു മറ്റുള്ളവർ ഉറങ്ങുന്നതുപോലെ നാം ഉറങ്ങാതെ ഉണർവും സുബോധവുമുള്ളവരായിരിപ്പാൻ കർത്താവു സഹായിക്കട്ടെ. സത്യം മഹത്വകരമായി വിജയിക്കുകയും ഇപ്പോൾ അതിനുവേണ്ടി ദൈവത്തോടു ചേർന്നു പ്രവർത്തിക്കുന്നവർ അതോടുകൂടി വിജയിക്കുകയും ചെയ്യും. സമയം ചുരുക്കമായിരിക്കുന്നു ആർക്കും പ്രവർത്തിപ്പാൻ കഴിയാത്ത രാത്രി വരുന്നു. ഈ കാലാനുസ്യതമായ സത്യത്തിന്റെ വെളിച്ചത്തിൽ സന്തോഷിക്കുന്നവർ കഴിയുന്നത്ര വേഗത്തിൽ സത്യത്തെ മറ്റുള്ളവർക്കു പകർന്നുകൊടുക്കട്ടെ. “ഞാൻ ആരെ അയ യ്ക്കേണ്ടു” എന്നു കർത്താവു ചോദിക്കുന്നു. സത്യത്തിന്നു യാഗാർപ്പണം ചെയ്തിട്ടുള്ളവർ അതിന്നു അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ എന്നു പറയട്ടെ,സആ 89.1

    നാം നമ്മുടെ അയൽവാസികളുടെയും സ്നേഹിതരുടെയും ഇടയിൽ ചെയ്തു കാണ്മാൻ ദൈവം ആഗ്രഹിക്കുന്ന വേലയിൽ ഒരു ചെറിയ പങ്കു മാത്രമേ ചെയ്തിട്ടുള്ളു. നമ്മുടെ നാട്ടിലെ എല്ലാ നഗരങ്ങളിലും സത്യം അറിയാത്തവർ ഉണ്ടു. കടലിനപ്പുറത്തുള്ള വിസ്തൃതലോകത്തിലും ഉഴുതു വിതക്കേണ്ട അനേകം നിലങ്ങളുണ്ട്. 1പാസ്റ്റർമാരോടും സഭാ പ്രവർത്തകരോടുമുള്ള ഒരു അഭ്യർത്ഥനസആ 89.2

    നാം മഹോപദ്രവത്തിന്റെ കാലത്തു വന്നെത്തിയിരിക്കുന്നു. നാം സ്വപ്നേപി കണ്ടിട്ടില്ലാത്ത ദുർഘടങ്ങൾ നമ്മുടെ മുമ്പിൽ ഇരമ്പിക്കയറുന്നു. താഴെ നിന്നു ഒരു ശക്തി സ്വർഗ്ഗത്തിന്നെതിരായി യുദ്ധം ചെയ്വാൻ മനുഷ്യരെ നയിക്കുന്നു. ദൈവിക നിയമത്തെ അസാധുവാക്കുവാൻ മനുഷ്യർ സാത്താന്യമുഖാന്തിരങ്ങളുമായി, കൂടിയാലോചിക്കുന്നു. നോഹയുടെ കാലത്തു ജലപ്രളയത്താൽ നശിച്ചവരെപ്പോലെയും ലോത്തിന്റെ കാലത്തു അഗ്നിയാൽ നശിച്ചവരെപ്പോലെയും ആണ് സ്വഭാവപരമായി ഇന്നത്ത ജനത നീങ്ങിക്കൊണ്ടിരിക്കുന്നത്. നിത്യസത്യങ്ങളിൽ നിന്നു മനുഷ്യരെ മറിച്ചുകളവാൻ സാത്താന്യശക്തികൾ നിരന്തരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ശത്രുവായവൻ തന്റെ ഉദ്ദേശസാദ്ധ്യത്തിനു യോജ്യമായി കാര്യാദി കളെ ശരിപ്പെടുത്തിയിരിക്കുന്നു. ലൗകിക വ്യാപാരങ്ങൾ, ഇന്നത്തെ പരിഷ്കൃത സമ്പ്രദായങ്ങൾ, കളികൾ ഇവ സ്ത്രീപുരുഷന്മാരുടെ മനസ്സുകളെ കവർന്നെടുത്തുകളയുന്നു. വിനോദങ്ങളും നിഷ്പ്രയോജനമായ വായനകളും വിവേചനാബുദ്ധിയെ നശിപ്പിച്ചുകളയുന്നു. നിത്യനാശത്തിലേക്കു പോകുന്ന വിശാലമായ മാർഗ്ഗത്തിലൂടെ അതിദീർഘമായ ഒരു ഘോഷയാത്ര നീങ്ങിക്കൊണ്ടിരിക്കുന്നു. ലോകം, അതിക്രമം, പക, മദ്യപാനം ആദിയായവ കൊണ്ടു നിറഞ്ഞിട്ടു സഭയെ പിന്തിരിപ്പിക്കുന്നു. ദൈവിക ന്യായപ്രമാണം നീതിയുടെ ദിവ്യമാനദണ്ഡു തന്നെ ഫലമില്ലാത്തതായി പ്രഖ്യാപിക്കപ്പെടുന്നു. 29T 43,43;സആ 89.3

    അവസാനത്തെ സൂചിപ്പിക്കുന്ന പ്രവചനങ്ങൾ നിറവേറുന്നതുവരെ അവയെക്കുറിച്ച് ഒന്നും പറയാതെ നാം അടങ്ങിയിരിക്കാമോ? അതിനുശേഷം നമ്മുടെ വാക്കുകൾക്ക് വല്ല വിലയുമുണ്ടായിരിക്കുമോ? ലംഘനക്കാരന്റെ മേൽ ദൈവത്തിന്റെ ന്യായവിധികൾ വീഴുന്നതുവരെ അവയിൽ നിന്നും തെറ്റിയൊഴിവാനുള്ള മാർഗ്ഗമെന്തെന്നു അവനു പറഞ്ഞുകൊടുക്കാതിരിക്കാമോ? ദൈവവചനത്തിൽ നമുക്കുള്ള വിശ്വാസം എവിടെ? ഞാൻ പറഞ്ഞിട്ടുള്ളതെന്താണെന്നു വിശ്വസിക്കുന്നതിനുമുമ്പ് മുന്നറിയിക്കപ്പെട്ട സംഗതി കൾ നിറവേറിക്കാണണമോ? കർത്താവിന്റെ മഹാനാൾ ഏറ്റവും അടുത്തിരിക്കുന്നു എന്നു വെളിവാക്കുന്ന വെളിച്ചം എത്രയും തെളിവായും തിട്ടമായും ലഭിച്ചിട്ടുണ്ട്. അതു വളരെ താമസിച്ചുപോകുന്നതിനുമുമ്പേ നമുക്കതിനെ വായിച്ചു ഗ്രഹിക്കാം. 39T 20;സആ 90.1