Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    മുഖവുര

    സെവന്ത്ഡേ അഡ്വന്റിസ്റ്റ് പ്രസ്ഥാനം തെക്കെ ഏഷ്യാ ഡിവിഷനിൽ (പചരിച്ചു തുടങ്ങിയതോടുകൂടി പ്രസ്തുത ഡിവിഷനിലെ വിവിധ ഭാഷകൾ സംസാരിച്ചും വായിച്ചും ശീലിച്ചിട്ടുള്ള സഭാംഗങ്ങൾ, ഭൂലോകമൊട്ടുക്കുമുള്ള സഭയുടെ ആത്മിക വർദ്ധനയ്ക്കും അനുഗ്രഹത്തിനും പരിപൂർണ്ണമായോ ഭാഗികമായോ പയോജകീഭവിച്ചിരിക്കുന്ന “ടെസ്റ്റിമണീസ് ഫോർ ദി ചർച്ച് (Testimonies for the church) അഥവാ “സഭയ്ക്കുവേണ്ടിയുള്ള സാക്ഷ്യങ്ങൾ തങ്ങൾക്കും കരഗതമാക്കിക്കൊടുക്കണമെന്നു മുറവിളി കൂട്ടിക്കൊ ണ്ടിരിക്കുന്നു. എന്നാൽ “സാക്ഷ്യങ്ങളുടെ” ഒൻപതു വാല്യങ്ങളിലെയും ഇതര പ്രവചനാത്മ ഗ്രന്ഥങ്ങളിലെയും ഉള്ളടക്കം മുഴുവനും ഓരോ ഭാഷയിലും പ്രസിദ്ധീകരിക്കുക സാദ്ധ്യമല്ല. എങ്കിലും ഈ വാല്യത്തിൽ മേൽ പ്രസ്താവിച്ച ഉറവിടങ്ങളിൽ നിന്നും എടുത്തു ചേർത്തിട്ടുള്ള അസംഖ്യം പ്രബോധനങ്ങൾ അടങ്ങീട്ടുണ്ട്. അവ സഭയ്ക്കു വളരെ ഉപകാരപ്രദവും സഹായകരവുമായിരിക്കുന്നതാണ്.സആ 4.1

    സൗകര്യത്തെ ഉദ്ദേശിച്ചു, അറുപത്താറു ഗ്രൂപ്പുകളായി വേർതിരിച്ചിരിക്കുന്ന ഈ വാല്യത്തിലെ ഉള്ളടക്കം മുഴുവനും, ഈ ഡിവിഷനിലെയും സെവന്ത് അഡ്വന്റിസ്റ്റു സഭയുടെ ആഗോള മുഖ്യസ്ഥാനമാകുന്ന വാഷിംഗ്ടൺ ഡി.സി.യിലുള്ള എല്ലെൻ ജി.വൈറ്റ് പ്രസിദ്ധീകരണങ്ങളുടെ സംരക്ഷണോത്തരവാദിത്വം വഹിക്കുന്ന സമിതിയുടെയും (ട്രസ്റ്റികളുടെയും) ഒരു വലിയ കമ്മറ്റിയാൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ്. -എലൻ ജി. വൈറ്റിന്റെ നിരവധി ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള കാര്യാദികളുടെ സാരസംഗ്രഹമെന്ന നിലയിൽ അതിലേക്കാവശ്യമുള്ള ഭാഗങ്ങൾ തിരഞ്ഞെടുത്തു ക്രമാനുസൃതം കൂട്ടിച്ചേർത്ത് അറുപത്താറദ്ധ്യായങ്ങളടങ്ങിയ ഒരൊറ്റ വാല്യമാക്കി ഭാഷാന്തരം ചെയ്ത പ്രസിദ്ധീകരിക്കുന്നതു വളരെ അധികം പ്രയാസമുള്ള ഒരു ജോലിയാണ്. സ്ഥല ദൗർലഭ്യത്താൽ അതിപ്രധാനവിഷയങ്ങളെ സംബന്ധിച്ച് പ്രാമുഖ്യ പ്രബോധനങ്ങൾ മാത്രമേ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.സആ 4.2

    എന്നിരുന്നാലും, ഇത് നിരവധി വിഷയങ്ങളെ പ്രദാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചില ഭാഗങ്ങൾ ചിന്നിച്ചിതറിക്കിടന്നിരുന്ന ചുരുക്കം ചില ഖണ്ഡികകൾ മാത്രം ഉൾക്കൊള്ളുന്നവയാകുന്നു. ഏതെല്ലാം പുസ്തകങ്ങളിൽ നിന്നാണോ, വിവിധ ഭാഗങ്ങൾ എടുത്ത് ചേർത്തിട്ടുള്ളത് ആ പുസ്തകങ്ങളുടെ പേരുകൾ അവയുടെ സംക്ഷിപ്ത രൂപത്തിൽ ഓരോ അദ്ധ്യായത്തിന്റെയും അവസാനഭാഗത്തു രേഖപ്പെടുത്തിയിട്ടുണ്ട്. നീക്കം ചെയ്തിട്ടുള്ള ഖണ്ഡികകളോ വാചകങ്ങളോ എടുത്തു ചേർപ്പാൻ ഉദ്യമിച്ചിട്ടില്ല.സആ 4.3

    1955-ൽ പൂനായിൽ വച്ചു നടത്തപ്പെട്ട സെമിനാരി എക്സ്റ്റൻഷൻ സ്കൂളിൽ സന്നിഹിതരായിരുന്ന നിരവധി പ്രവർത്തകരുടെ അപേക്ഷാനുസരണം ഈ വാല്യത്തിനു അതിന്റെ വായനക്കാരെ, എലൻ ജി. വൈറ്റിനെയും ഈ സഭയുടെ ആവിർഭാവം മുതൽ 1915-ൽ ആ കർത്തൃദാസിയുടെ മരണം വരെ ഉണ്ടായിരുന്ന പ്രവചനവര പ്രവർത്തനങ്ങളെയും കുറിച്ച് പരിചയപ്പെടുത്തുവാനായി ഒരു അവതാരിക കൂടെ തയ്യാറാക്കിയിട്ടുണ്ട്. ഈ ഭാഗത്തെ, ആ കർത്തൃദാസിയാൽ വിരചിതമായി പ്രത്യേകം അക്കമിട്ടു വേർതിരിച്ച് അദ്ധ്യായങ്ങളായി രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ പ്രബോധനങ്ങളടങ്ങിയ ഈ വാല്യത്തിന്റെ അതിപ്രധാന ഉള്ളടക്കവും അവതാരികയുമായി അവ കൂട്ടിച്ചേർത്തു ആശയക്കുഴപ്പം സൃഷ്ടിക്കരുത്.സആ 5.1

    ഈ പ്രസിദ്ധീകരണത്തിനായി ഇത്രയും കാലം കാത്തിരുന്ന ഏവർക്കും ഞങ്ങൾ ഇതിനെ സസന്തോഷം സമർപ്പിച്ചുകൊള്ളുന്നു. ഇതിലെ വിലയേറിയ (പ്രബോധനങ്ങളും ഉപദേശങ്ങളും ഓരോ വായനക്കാരന്റെയും പുനരാഗമന ദൂതുപരമായ സത്യങ്ങളെക്കുറിച്ചുള്ള മനോബോധത്തെ ആഴമാക്കുക.യും ക്രിസ്തീയാനുഭവത്തെ വിശാലമാക്കുകയും ഒടുക്കത്തെ നാളിൽ നമ്മുടെ കർത്താവിന്റെ പുനരാഗമനത്തിങ്കലുള്ള വിജയ പ്രതീക്ഷയെ ഉന്നമിപ്പിക്കുകയും ചെയ്യാൻ ഉപകരിക്കുമാറാകട്ടെ.സആ 5.2

    എന്ന്,സആ 5.3

    ദക്ഷിണ ഏഷ്യാ ഡിവിഷൻ മേധാവികളും എലൻ ജി. വൈറ്റ് പ്രസിദ്ധീകരണ ടസ്റ്റികളും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.സആ 5.4

    *****

    Larger font
    Smaller font
    Copy
    Print
    Contents