Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ക്രിസ്തുവിനു തുല്യമായ ഒരു സ്വഭാവം രൂപീകരിക്കുക.

    ക്രിസ്തുവിന്റെ മതം അതിനെ സ്വീകരിക്കുന്നവനെ അധപ്പതിപ്പിക്കുന്നില്ല.അത് അവന്റെ മുരടനോ, മര്യാദകെട്ടവനോ, സ്വയം പ്രധാനിയോ, കഠിനഹൃദയനോ ആക്കുന്നില്ല. നേരേമറിച്ച് അത് അവന്റെ താല്പര്യങ്ങളെ നേർമ്മയാക്കുകയും ബുദ്ധിയെ ശുദ്ധീകരിക്കുകയും നിരൂപണങ്ങളെ നിർമ്മലമാക്കുകയും അവയെ ക്രിസ്തുവിന് അടിമയാക്കുകയും ചെയ്യുന്നു. തന്റെ മക്കൾക്കായുള്ള ദൈവത്തിന്റെ ആദർശം അത്യുൽക്കഷമായ മാനുഷിക നിരുപണങ്ങൾക്ക് എത്തിച്ചേരാവുന്നതിനെക്കാൾ ഉന്നതമാകുന്നു. അവൻ വിശുദ്ധ ന്യായപ്രമാണത്തിലൂടെ തന്റെ സ്വഭാവത്തിന്റെ ഒരു തനിപ്പകർപ്പ് നല്കീട്ടുണ്ട്.സആ 190.1

    ക്രിസ്തുവിനെപ്പോലെ ആയിത്തീരുക എന്നതാണ് കിസ്തീയ സ്വഭാവ ത്തിന്റെ ലക്ഷ്യം. നമ്മുടെ മുൻപിൽ തുടർച്ചയായ പുരോഗമനത്തിന്റെ ഒരു വഴി തുറക്കപ്പെട്ടിരിക്കുന്നു. നമുക്കു ഒരു ഉദ്ദേശം നിറവേറ്റാനുണ്ട്, നാം പ്രാപിക്കേണ്ട മാനദണ്ഡംതന്നെ. അതു നല്ലതും പവിതവും ശ്രേഷ്ഠവും ഉന്നതവുമായ സകലവും ഉൾക്കൊള്ളുന്നു. സ്വഭാവ പരിപൂർണ്ണതയെ ലക്ഷ്യമാക്കി മുൻപോട്ടും മുകളിലോട്ടും തുടർച്ചയായ പരിശമവും പുരോഗതിയും ഉണ്ടായിരിക്കണം . (8T 63, 64)സആ 190.2

    വ്യക്തിപരമായി നമ്മുടെ ശീലങ്ങൾ നമ്മെ എന്താക്കിത്തീർക്കുന്നുവോ അതുതന്നെ ആയിരിക്കും നാം നിത്യകാലവും. നല്ല ശീലങ്ങൾ കൈ വളർത്തുന്നവരുടെയും ഓരോ കടമയും ശരിക്ക് നിർവ്വഹിക്കുന്നവരുടെയും ജീവിതം മറ്റുള്ളവരുടെ മാർഗ്ഗത്തിൽ പ്രകാശ രശ്മികൾ വീശുന്ന വിളക്കുകൾ പോലെ ആയിരിക്കും. എന്നാൽ അവിശ്വസ്തത വളർത്തുകയും മുറുക്കമില്ലാത്തതും അലസതയുള്ളതും ശദ്ധയില്ലാത്തതുമായ പരിചയങ്ങൾ പ്രബലപ്പെടുവാൻ അനുവദിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ജീവിതത്തിലെ ശുഭ പ്രതീക്ഷകളിൽ അർദ്ധരാതിയെ കവിയുന്ന ഒരു ഇരുട്ട് വ്യാപിക്കുകയും വരുവാനുള്ള ജീവിതത്തിലേക്കുള്ള പ്രവേശനം വ്യക്തിക്ക് എന്നെന്നേക്കുമായി തടസ്സപ്പെ ടുത്തുകയും ചെയ്യുന്നതാണ്. (4T452)സആ 190.3

    നിത്യജീവന്റെ വചനങ്ങൾ കേട്ടനുസരിക്കുന്നവൻ ഭാഗ്യവാൻ, അവൻ സകല സത്യത്തിലും വഴിനടത്തപ്പെടും, ലോകം അവനെ സ്നേഹിക്കുകയോ, ബഹുമാനിക്കുകയോ, പ്രശംസിക്കുകയോ ചെയ്യുകയില്ല. എങ്കിലും സ്വർഗ്ഗത്തിന്റെ ദൃഷ്ടിയിൽ വളരെ വിലയേറിയവൻ ആയിരിക്കും. “കാണ്മീൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവ് നമുക്ക് എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ട് നമ്മയും അറിയുന്നില്ല.” 1 യോഹ. 3:1. (5T 439)സആ 190.4