Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    “ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം”

    പള്ളിയിലും വീട്ടിലും സേവനത്തിന്റെ ആത്മാവു പ്രകടിതമാക്കപ്പെടണം. നമ്മുടെ ലൗകിക വേലകൾക്കായി ആറു ദിവസങ്ങളെ പ്രദാനം ചെയ്തവൻ ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. ഈ ദിനത്തിൽ അവന്റെ ശുശ്രൂഷയ്ക്കായി തങ്ങളെ തന്നെ പ്രതിഷ്ഠിക്കുന്നവരെ അവൻ ഒരു പ്രത്യേക രീതിയിൽ അനുഗ്രഹിക്കുന്നതാണ്.സആ 72.5

    സ്വർഗ്ഗം മുഴുവനും ശബ്ബത്താചരിക്കുന്നു. അഗണ്യമോ പ്രവൃത്തിരഹിതമോ ആയ നിലയിൽ അല്ലതാനും. ഈ നാളിൽ, ആത്മാവിന്റെ ഓരോ ഊർജ്ജവും ഉണർത്തപ്പെട്ടിരിക്കണം. നാം അന്നു ദൈവവും ക്രിസ്തുവുമായി സമ്മേളിക്കേണ്ടതല്ലയോ? വിശ്വാസത്താൽ നമുക്കവനെ കാണാം. ഓരോ ആത്മാവിനെയും അനുഗ്രഹിച്ചാശ്വസിപ്പിപ്പാൻ അവൻ കാംക്ഷിക്കുന്നു. 116T 361, 362;സആ 72.6

    രോഗികളെയും കഷ്ടപ്പെടുന്നവരെയും ശുശ്രൂഷിക്കണമെന്നു ദിവ്യകൃപ നിർദ്ദേശിച്ചിട്ടുണ്ട്. അവരെ ആശ്വസിപ്പിക്കുവാനുള്ള പ്രവൃത്തി അത്യന്താപേക്ഷിതമാകയാൽ അതു ശബ്ബത്തു ലംഘനമല്ല, എന്നാൽ എല്ലാ അനാവശ്യ ജോലികളും അന്നു ഒഴിവാക്കണം. പലരും ഒരുക്കദിവസത്തിൽ ചെയ്ത തീർക്കേണ്ടിയിരുന്ന ചെറിയ കാര്യങ്ങളെ ശബ്ദത്തിന്റെ ആരംഭഘട്ടത്തിലേക്കു മാറ്റിവയ്ക്കാറുണ്ട്. ഇതു അരുതാത്തതാകുന്നു. പരിശുദ്ധമായ സമയാരംഭംവരെ ചെയ്വാൻ ഉപേക്ഷ വിചാരിച്ച് ഏതൊരു കാര്യവും, ശബ്ബത്തവസാനം വരെ ചെയ്യാതിരിക്കണം. 122TT 184, 185;സആ 73.1

    ശബ്ബത്തിൽ പാചകം ഒഴിവാക്കേണ്ടതാണെങ്കിലും, തണുത്ത ആഹാരം ഭക്ഷിക്കേണ്ടതില്ല. ശീതകാലത്തു തലേന്നാൾ പാകം ചെയ്ത ആഹാരം ചൂടാക്കിക്കൊള്ളാം. ഭക്ഷണം ലളിതമാണെങ്കിലും, രുചികരവും ആകർഷണീയവുമായിരിക്കട്ടെ. കുടുംബത്തിൽ ഇടദിവസങ്ങളിൽ ഉപയോഗിക്കാത്ത ഏതെങ്കിലും വിശേഷ സാധനം അന്നത്തെ ഭക്ഷണത്തിൽ അടങ്ങിയിരിക്കട്ടെ.സആ 73.2

    അനുസരിക്കുന്നവർക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അനുഗ്രഹം നം കാംക്ഷിക്കുന്നെങ്കിൽ നാം ശബ്ബത്തിനെ കൃത്യമായി ആചരിക്കണം. ഒഴിവാ ക്കാമായിരിക്കുമ്പോൾതന്നെയും നാം പലപ്പോഴും ശബ്ബത്തിൽ യാത്ര ചെയ്യുന്നതായി ഞാൻ ശങ്കിക്കുന്നു. ശബ്ബത്താചരണം സംബന്ധിച്ചു കർത്താവു നല്കിയിട്ടുള്ള വെളിച്ചത്തിന്നനുയോജ്യമായി, ഈ ദിനത്തിൽ ബോട്ടുകളിലും കാറുകളിലും യാത്ര ചെയ്യുന്ന കാര്യത്തിൽ നാം കൂടുതൽ സൂക്ഷ്മത യുള്ളവരായിരിക്കണം. ഈ കാര്യാദികളിൽ നാം നമ്മുടെ ചെറുപൈതങ്ങൾക്കും യുവജനങ്ങൾക്കും ഒരു ശരിയായ മാതൃകയായിരിക്കണം. നമ്മുടെ സഹായം ആവശ്യപ്പെടുന്ന സഭകളിൽ ചെന്നു ചേരേണ്ടതിനും അവർ കേൾക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന ദൂതുകൾ അവർക്കു നല്കുവാനും നാം ശബ്ബത്തിൽ യാത്ര ചെയ്യേണ്ടിവന്നേക്കാം. എന്നിരുന്നാലും അതിലേക്കാവശ്യമുള്ള ടിക്കറ്റു വാങ്ങുക മുതലായ സകല സജ്ജീകരണങ്ങളും നാം കഴിവുള്ളിടത്തോളം മറ്റേതെങ്കിലും ദിവസത്തിൽ ചെയ്തുകൊള്ളണം. ഒരു യാത്ര തുടങ്ങുമ്പോൾ ശബ്ദത്തിൽ ഉദ്ദിഷ്ടസ്ഥാനത്തു എത്തിച്ചേരുവാനിടവരാൻ വേണ്ടതെല്ലാം ചെയ്തുകൊള്ളണം.സആ 73.3

    ശബ്ബത്തിൽ യാത്ര ചെയ്യാൻ നിർബ്ബന്ധിതരാകുമ്പോൾ നമ്മുടെ ശ്രദ്ധയെ ലൗകിക കാര്യാദികളിലേക്കു ആകർഷിക്കാവുന്ന ആളുകളുമായുള്ള സഖിത്വം ഒഴിവാക്കുവാൻ നാം ശ്രമിക്കണം. നമ്മുടെ മനസ്സു നാം ദൈവത്തിൽ പതിപ്പിക്കയും അവനുമായി സമ്പർക്കം പുലർത്തുകയും ചെയ്യ ണം. അവസരം ലഭിക്കുമ്പോഴെല്ലാം നാം മറ്റുള്ളവരോടു സത്യത്തെക്കുറിച്ചു സംസാരിക്കണം. കഷ്ടതകൾ പരിഹരിക്കുവാനും പാവപ്പെട്ടവരെ സഹായിക്കുവാനും നാം സദാ ഒരുക്കമുള്ളവരായിരിക്കണം. ഏതാദ്യശ കാര്യങ്ങളിൽസആ 73.4

    ദൈവം നമുക്കു നല്കിയിട്ടുള്ള ജ്ഞാനവും ബുദ്ധിയും നാം പ്രയോഗിക്കണമെന്നു അവൻ ആഗ്രഹിക്കുന്നു. എന്നാൽ നാം തൊഴിൽ പരമോ, ഇതര ലൗകിക കാര്യാദികൾ സംബന്ധിച്ചോ ഉള്ള സംഭാഷണങ്ങളിൽ ഏർപ്പെടുവാൻ പാടുള്ളതല്ല. എല്ലാ സ്ഥലങ്ങളിലും ശബ്ബത്തിനെ മാനിച്ചുകൊണ്ടു അവനോടുള്ള നമ്മുടെ ഭയഭക്തി വിശ്വാസം തെളിയിക്കണമെന്നു ദൈവം വാഞ്ഛിക്കുന്നു. 136T 357-360;സആ 73.5