Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    മാതാപിതാക്കളേ, കുഞ്ഞുങ്ങളെ ക്രിസ്തുവിലേക്കു നയിക്കുവിൻ

    നല്ലതു ചെയ്യാൻ കുഞ്ഞുങ്ങൾ ആഗ്രഹിച്ചേക്കാം. മാതാപിതാക്കളോടും രക്ഷകർത്താക്കളോടും അനുസരണവും മര്യാദയും ഉള്ളവരായിരിക്കണമെന്ന് അവർ വിചാരിച്ചേക്കാം; എന്നാൽ അവർക്കു പ്രാത്സാഹനവും സഹായവും ആവശ്യമാണ്. അവർക്കു നല്ല തീരുമാനങ്ങൾ ഉണ്ടായേക്കാമെങ്കിലും അവരുടെ തത്വങ്ങൾ മതത്താൽ ശക്തിപ്പെടുത്തപ്പെട്ടതും ജീവിതം ദൈവകൃപയാൽ പ്രേരിതവുമായിരുന്നില്ലെങ്കിൽ വിജയം അസാദ്ധ്യം.സആ 344.4

    കുഞ്ഞുങ്ങളുടെ രക്ഷയ്ക്കായി മാതാപിതാക്കന്മാർ തങ്ങളുടെ ശ്രമം ഇരട്ടിയാക്കണം. തങ്ങളാൽ കഴിയുന്നത്ര മെച്ചമായ നിലയിൽ വിദ്യാഭ്യാസം നേടുന്നതിനു വിടാതെ മാതാപിതാക്കൾ കുട്ടികളെ വിശ്വസ്തതയോടെ ഉപദേശിക്കണം, ഭാവിയിൽ ഏതെങ്കിലും ഒരു സമയം നന്മ ജയിക്കുകയും തിന്മയുടെ പ്രേരണാശക്തി ക്ഷയിക്കുകയും ചെയ്യുമെന്ന ഭാവത്തോടെ നന്മതിന്മകളെ അവിവേകത്തോടെ പഠിക്കാൻ യുവാക്കളെ അനുവദിക്കരുത്. തിന്മ നന്മയെക്കാൾ വേഗം വർദ്ധിക്കുന്നതാണ്.സആ 344.5

    മാതാപിതാക്കന്മാരേ, നിങ്ങളുടെ കുട്ടികൾ ക്രിസ്ത്യാനികൾ ആകുന്ന അതിർത്തിവരെ ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സിനെ ശിക്ഷണം ചെയ്യാൻ ആരംഭിക്കേണ്ടതാണ്. അവസാനം വരെ അവർ ക്രിസ്ത്യാനികൾ ആയിരിക്കും. സകല ശ്രമങ്ങളും അവരുടെ രക്ഷയ്ക്കായിരിക്കട്ടെ. ദൈവരാജ്യത്തിലെ വിലയേറിയ രത്നങ്ങളായി ശോഭിക്കുന്നതിനു യോഗ്യരാക്കാൻ നിങ്ങളെ ഏല്പിച്ചിരിക്കുന്നുവെന്ന നിലയിൽ പ്രവർത്തിക്കുക. ചുമതലകൾ എടുക്കാനും പാപങ്ങളെ ഏറ്റുപറഞ്ഞ് ക്രിസ്തുവിനെ സ്വീകരിക്കാനും പ്രായമായില്ല, എന്നിങ്ങനെയുള്ള തെറ്റായ ചിന്തകളാൽ നിങ്ങൾ എപ്രകാരം അവരെ നാശകൂപത്തിന്മേൽ പാടി ഉറക്കുന്നുവെന്നു ചിന്തിക്കുക.സആ 345.1

    ബാല മനസ്സിനാഗ്രഹിക്കത്തക്കതുപോലെ മാതാപിതാക്കന്മാർ തങ്ങളുടെ കുഞ്ഞുങ്ങൾക്കു രക്ഷാമാർഗ്ഗത്തെ ലളിതമാക്കി വിശദീകരിച്ചുകൊടുക്കണം. വ്യക്തിപരമായ മതഭക്തിയെക്കുറിച്ചുള്ള പാഠങ്ങൾ എട്ട്, പത്ത്, പ്രന്തണ്ട് എന്നീ പ്രായത്തിൽ കുട്ടികൾക്കു നല്കാം. കുറേക്കൂടെ പ്രായമാകുമ്പോൾ മാനസാന്തരപ്പെടുകയും സത്യത്തിൽ വിശ്വസിക്കുകയും ചെയ്തു കൊള്ളുമെന്നുള്ള നിഗമനത്തിൽ അവരെ പഠിപ്പിക്കരുത്. ശരിയായി ഉപേദേശിക്കയാണെങ്കിൽ വളരെ ചെറുപ്പത്തിലേ കുട്ടികൾക്കവരുടെ പാപാവസ്ഥയും ക്രിസ്തുവിൽക്കൂടെയുള്ള രക്ഷാമാർഗ്ഗവും മനസ്സിലാക്കാവുന്നതാണ്. കുട്ടികളുടെ രക്ഷയെ സംബന്ധിച്ചു ശുശ്രൂഷകന്മാർ അവർ ആയിരിക്കേണ്ട. രീതിയിൽ ഉണർവുള്ളവരല്ല. കുട്ടികളുടെ മനസ്സിനെ ആകർഷിക്കാവുന്ന സുവർണ്ണാവസരങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. (IT 396-400)സആ 345.2

    മാതാപിതാക്കന്മാരേ, നിങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വ ങ്ങൾ മനസ്സിലാക്കുന്നുണ്ടോ? അസന്മാർഗ്ഗികവും ചിന്തയില്ലാത്തതുമായ സ്വഭാവങ്ങളിൽനിന്നു നിങ്ങളുടെ കുട്ടികളെ സൂക്ഷിക്കുന്നതിന്റെ ആവശ്യകത നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?സആ 345.3

    കുട്ടികളുടെ സ്വഭാവത്തിൽ സൽപരണാശക്തിയുളവാക്കുന്ന സംസർഗ്ഗമേ അനുവദിക്കാവൂ. അവർ എവിടെ പോകുന്നുവെന്നും എന്തു ചെയ്യുന്നുവെന്നും അറിയാതെ സായാഹ്നസമയങ്ങളിൽ വെളിയിൽ പോകുവാൻ കുട്ടികളെ അനുവദിക്കരുത്. സാന്മാർഗ്ഗിക വിശുദ്ധിയുടെ തത്വം അവരെ ഉപദേശിക്കുക. ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം അവിടെ അല്പം, ഇങ്ങനെ അവരെ ഉപദേശിക്കുക. നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. ഇപ്പോഴത്തേക്കും നിത്യതയ്ക്കുംവേണ്ടി പ്രവർത്തിക്കുക. കുട്ടികളോടുള്ള അവഗണനയെ ഏറ്റുപറയാതെ ഒരു ദിവസം കഴിയരുത്. ഇപ്പോൾ ദൈവനിയോഗ പ്രകാരമുള്ള വേല ചെയ്യുവാനാണു നിങ്ങൾക്കിഷ്ടമെന്ന് അവരോടു പറയുക. നവീകരണത്തിൽ നിങ്ങളോടൊപ്പം നില്ക്കാൻ അവരോടാവശ്യപ്പെടുക. കഴിഞ്ഞുപോയിതനെ വീണ്ടെടുക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കുക. ലവോദിക്യ സഭയുടെ അവസ്ഥയിൽ ശേഷിക്കരുത്. കർത്താവിന്റെ നാമത്തിൽ ഓരോ കുടുംബത്തോടും ഞാൻ അഭ്യർത്ഥിക്കുന്നത്. ലവോദിക്യ സഭയുടെ യഥാർത്ഥ സ്വഭാവം പ്രകടമാക്കുക. നിങ്ങളുടെ ഭവനത്തിൽ സഭയെ നവീകരിക്കുക. (7T 66,67)സആ 345.4

    Larger font
    Smaller font
    Copy
    Print
    Contents